ഫിലഡൽഫിയ: സെന്റ് തോമസ് സീറോമലബാർ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂൾ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണവും, സ്ഥൈര്യലേപനകൂദാശയും ഭക്തിനിർഭരമായ ശുശ്രൂഷകളോടെ നടന്നു.
ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീൽ, കപ്പുച്ചിൻ സഭാംഗമായ എബി അച്ചൻ എന്നിവർ കാർമ്മികരായി അർപ്പിക്കപ്പെട്ട ദിവ്യബലിമധ്യേ ആയിരുന്നു കൂദാശകളുടെ പരികർമ്മം. മേയ് 13 ശനിയാഴ്ച രാവിലെ ഒന്പതരക്ക് ദിവ്യകാരുണ്യ സ്വീകരണത്തിന് തയാറെടുത്ത കുട്ടികളുടെയും, മാതാപിതാക്കളുടെയും പ്രദക്ഷിണത്തോടെ കർമ്മങ്ങൾ ആരംഭിച്ചു.
കുർബാനമധ്യേ കാർമ്മികർ കുട്ടികൾക്ക് സ്ഥൈര്യലേപനകൂദാശയിലൂടെ സ്ഥിരതയുടെ ദാതാവായ പരിശുദ്ധാത്മാവിനെ അവരുടെ ഹൃദയങ്ങളിൽ പ്രതിഷ്ടിച്ചു. തുടർന്ന് പ്രഥമദിവ്യകാരുണ്യസ്വീകരണത്തിലൂടെ ഹൃദയ അൾത്താരയിൽ വാഴുന്ന ഈശോയെത്തന്നെ കുഞ്ഞുങ്ങൾക്ക് നൽകി.
കഴിഞ്ഞ ഒരുവർഷത്തെ തീവ്രപരിശീലനത്തിലൂടെ പ്രത്യേകം തയാറാക്കപ്പെട്ട 16 കുട്ടികൾ പ്രഥമദിവ്യകാരുണ്യവും, സ്ഥൈര്യലേപനവും തദവസരത്തിൽ സ്വീകരിച്ചു. ഇവരിൽ ആറ് കുട്ടികളാണ് സ്ഥൈര്യലേപനകൂദാശ സ്വീകരിച്ചത്.
ഏബൽ റോജ്, എയ്ഡൻ ആലപ്പാട്ട്, ആൻഡ്രൂ ആലപ്പാട്ട്, അഷ്ലിൻ തോമസ്, ഡിലാനി ഡോണി, ഡിയോണ് ഡോണി, എഡ്വിൻ ജോസഫ്, എമിലിൻ ജയിംസ്, ഫ്രാൻസിസ് ഷിജു, ഐറീൻ മാതന, ഇസബെൽ ജോസ്, ജോയൽ സോബിൻ, ജോഹാൻ പൂവത്തുങ്കൽ, പീറ്റർ ചാക്കോ, റിവാൻ പല്ലാട്ട്, വിൻസന്റ് ഐസക് എന്നീ മതബോധനസ്കൂൾ കുട്ടികളായിരുന്നു കൂദാശകൾ സ്വീകരിച്ചത്.
മതാധ്യാപകരായ ജയ്ക്ക് ചാക്കോ, കാരളിൻ ജോർജ്, ഡോ. മെർലിൻ മന്നാട്ട്, സി. മേഴ്സി, സി. അൽഫോൻസ്, ജൂലിയറ്റ് ജോണി എന്നിവർ കുട്ടികളുടെ പരിശീലനത്തിന് നേതൃത്വം നֲകി. മതാധ്യാപിക ജയിൻ സന്തോഷ് ദിവ്യകാരുണ്യ സ്വീകരണ ക്രമീകരണത്തിന് സഹായിയായി.
ഇടവകവികാരി റവ. ഫാ. കുര്യാക്കോസ് കുന്പക്കീൽ, കൈക്കാരന്മാരായ രാജു പടയാറ്റിൽ, റോഷിൻ പ്ലാമൂട്ടിൽ, തോമസ് ചാക്കോ, ജോർജ് വി. ജോർജ്, ഇടവക സെക്രട്ടറി ടോം പാറ്റാനിയിൽ, മതബോധനസ്കൂൾ പ്രിൻസിപ്പാൾ ജേക്കബ് ചാക്കോ എന്നിവ ടെ മേൽനോട്ടത്തിൽ മതാധ്യാപകർ, കുട്ടികളുടെ മാതാപിതാക്കൾ, പള്ളിക്കമ്മിറ്റി, മരിയൻ മദേഴ്സ്, ഭക്തസംഘടനാ പ്രവർത്തകർ എന്നിവർ കൂദാശാകർമ്മങ്ങൾക്ക് വേണ്ട ക്രമീകരണങ്ങൾ ചെയ്തു.
കാരളിൻ ജോർജിന്റെ നേതൃത്വത്തിൽ യുവഗായകരടങ്ങുന്ന ഇംഗ്ലീഷ് ഗായകസംഘം ദിവ്യബലിമധ്യേ ഗാനങ്ങൾ ആലപിച്ചു. പ്രഥമദിവ്യകാരുണ്യസ്വീകരണത്തോടനുബന്ധിച്ച് കുട്ടികളുടെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള വർണമനോഹരമായ ബുക്ലെറ്റും പ്രസിദ്ധീകരിച്ചിരുന്നു.
|