• Logo

Allied Publications

Americas
ക​ർ​ത്താ​വി​ന്‍റെ ജീ​വി​ത ശൈ​ലി​യാ​യി​രി​ക്ക​ണം സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി: കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത
Share
ഹൂ​സ്റ്റ​ൺ: ക്രി​സ്തു​വി​ന്‍റെ ജീ​വി​ത ശൈ​ലി​യാ​ണ് സ​ഭ​യു​ടെ പ്ര​വ​ർ​ത്ത​ന ശൈ​ലി​യാ​യി മാ​റേ​ണ്ട​തെ​ന്നു യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത. ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പ്രെ​യ​ർ ലൈ​ൻ ഒ​ൻ​പ​താം വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു മേ​യ് ഒ​ൻ​പ​തി​നു യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷം 20ാം അ​ധ്യാ​യം 1929 വാ​ക്യ​ങ്ങ​ളെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തി​യ വ​ച​ന ശു​ശ്രു​ഷ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ര​ണ്ടാ​യി​ത്തി​ല​ധി​കം വ​ർ​ഷ​മാ​യി നാം ​സു​വി​ശേ​ഷം കേ​ൾ​ക്കു​വാ​ൻ തു​ട​ങ്ങി​യി​ട്ടെ​ങ്കി​ലും അ​ത് മ​റ്റു​ള്ള​വ​രി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ നാം ​ഓ​രോ​രു​ത്ത​രും പ​രാ​ജ​യ​പ്പെ​ടു​ന്നു​വെ​ന്ന​ത് ദുഃ​ഖ​ക​ര​മാ​യ പ​രാ​മ​ർ​ഥ​മാ​ണെ​ന്ന് തി​രു​മേ​നി പ​റ​ഞ്ഞു.

‘പ​റ​യു​ന്ന​ത് ഒ​ന്ന്, പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് മ​റ്റൊ​ന്ന്’ എ​ന്ന ത​ല​ത്തി​ലേ​ക്ക് പ്രാ​സം​ഗി​ക​രും കേ​ൾ​കു​ന്ന​വ​രും ഒ​രേ​പോ​ലെ അ​ധ​പ​തി​ച്ചി​രി​ക്കു​ന്നു​വെ​ന്ന​തും ഇ​ന്നി​ന്‍റെ ശാ​പ​മാ​ണെ​ന്നും തി​രു​മേ​നി കൂ​ട്ടി​ച്ചേ​ർ​ത്തു.

ലോ​ക​ജ​ന​ത ഇ​ന്ന് ക​ഷ്‌​ട​പ്പാ​ടി​ന്‍റെ‌​യും ക​ണ്ണീ​രി​ന്‍റെ​യും സാ​ഹ​ച​ര്യ​ത്തി​ലൂ​ടെ നെ​ട്ടോ​ട്ട​മോ​ടു​മ്പോ​ൾ ഉ​യ​ർ​ത്തെ​ഴു​ന്നേ​റ്റ ക്രി​സ്തു മു​റി​വേ​റ്റ ക​ര​ങ്ങ​ളും കു​ത്തി​ത്തു​ള​യ്ക്ക​പ്പെ​ട്ട ഹൃ​ദ​യ​വു​മാ​യി ന​മു​ക്ക് അ​രി​കെ ഉ​ണ്ടെ​ന്ന കാ​ര്യ​വും തി​രു​മേ​നി ഓ​ർ​മി​പ്പി​ച്ചു.

സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യാ​യി ചു​മ​ത​ല​യേ​റ്റ​ശേ​ഷം ആ​ദ്യ​മാ​യി ഐ​പി​എ​ല്ലി​ൽ പ​ങ്കെ​ടു​ക്കു​ന്ന തി​രു​മേ​നി ഷി​ക്കാ​ഗോ​യി​ൽ നി​ന്നാ​യി​രു​ന്നു സ​ന്ദേ​ശം ന​ൽ​കി​യ​ത്. പ്രാ​രം​ഭ​മാ​യി കോ​ർ​ഡി​നേ​റ്റ​ർ സി.​വി.​സാ​മു​വ​ൽ (ഡി​ട്രോ​യി​റ്റ്) ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തു​ക​യും എ​ല്ലാ​വ​രെ​യും വാ​ർ​ഷി​ക സ​മ്മേ​ള​ത്തി​ന​ത്തി​ലേ​ക്കു സ്വാ​ഗ​തവും ചെ​യ്തു.

ച​ർ​ച്ച് ഓ​ഫ് സൗ​ത്ത് ഇ​ന്ത്യ​യു​ടെ മു​ൻ മോ​ഡ​റേ​റ്റ​റും ഈ​സ്റ്റ് കേ​ര​ള മ​ഹാ​യി​ട​വ​ക​യു​ടെ ബി​ഷ​പ്പും ആ​യി​രു​ന്ന കാ​ലം ചെ​യ്ത റ​വ.​ഡോ. കെ.​ജെ.​സാ​മു​വ​ൽ തി​രു​മേ​നി​യു​ടെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ അ​നു​ശോ​ച​ന​മ​റി​യി​ച്ചു​കൊ​ണ്ടു​ള്ള സ​ന്ദേ​ശം സി.​വി.​സാ​മു​വ​ൽ വാ​യി​ച്ചു.

അ​ശ​ര​ണ​രു​ടെ​യും പാ​വ​പ്പെ​ട്ട​വ​രു​ടെ​യും സ്നേ​ഹി​ത​നും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ്രാ​ധാ​ന്യം ന​ൽ​കി​യി​രു​ന്ന​തു​മാ​യ തി​രു​മേ​നി ഐ​പി​എ​ലി​നെ സം​ബ​ന്ധി​ച്ച് ഒ​രു ഉ​ത്ത​മ സ്നേ​ഹി​ത​നും അ​ഭ്യു​ദ​യ കാം​ഷി​യു​മാ​യി​രു​ന്നു. തി​രു​മേ​നി​യു​ടെ ആ​ക​സ്മി​ക വി​യോ​ഗ​ത്തി​ൽ ഐ​പി​എ​ലി​നു​ള്ള ദുഃ​ഖ​വും അ​നു​ശോ​ച​ന​വും കു​ടും​ബ​ത്തേ​യും സ​ഭ ജ​ന​ങ്ങ​ളെ​യും അ​റി​യി​ക്കു​ന്ന​താ​യി അ​നു​ശോ​ച​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു. തി​രു​മേ​നി​യോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി എ​ല്ലാ​വ​രും ഒ​രു നി​മി​ഷം എ​ഴു​ന്നേ​റ്റു​നി​ന്ന് മൗ​ന​മാ​യി പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

റ​വ.​പി.​എം.​തോ​മ​സ്, ന്യൂ​യോ​ർ​ക്ക് പ്രാ​രം​ഭ പ്രാ​ർ​ഥ​ന​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി. മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന ജോ​സ​ഫ് ജോ​ർ​ജ് ത​ട​ത്തി​ൽ (രാ​ജു) നി​ർ​വ​ഹി​ച്ചു. വ​ൽ​സ മാ​ത്യു നി​ശ്ച​യി​ക്ക​പ്പെ​ട്ട പാ​ഠ​ഭാ​ഗം (ജോ​ൺ 20: 1929) വാ​യി​ച്ചു.

ബി​ഷ​പ്പ് സി.​വി. മാ​ത്യു, പാ​സ്റ്റ​ർ ഡോ. ​എം.​എ​സ്.സാ​മു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​തി​യോ​ഡോ​ഷ്യ​സ് മാ​ർ​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ​യും നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് മു​ൻ ഭ​ദ്രാ​സ​നാ​ധി​പ​ൻ ഐ​സ​ക് മാ​ർ ഫി​ലോ​ക്‌​സെ​നോ​സ് എ​പ്പി​സ്‌​കോ​പ്പ​യു​ടെ​യും സ​ന്ദേ​ശ​ങ്ങ​ൾ കോ​ർ​ഡി​നേ​റ്റ​ർ ടി.​എ.മാ​ത്യു വാ​യി​ച്ചു.

തു​ട​ർ​ന്ന് മു​ഖ്യസ​ന്ദേ​ശം ന​ൽ​കു​ന്ന​തി​നാ​യി യൂ​യാ​ക്കിം മാ​ർ കൂ​റി​ലോ​സ് തി​രു​മേ​നി​യെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ​നി​ന്നും നി​ര​വ​ധി പേ​ർ വാ​ർ​ഷി​ക സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. കോ​ർ​ഡി​നേ​റ്റ​ർ ടി.​എ. മാ​ത്യു ന​ന്ദി പ​റ​ഞ്ഞു. റ​വ. മാ​ത്യു വ​ർ​ഗീ​സി​ന്‍റെ (ന്യൂ​ജ​ഴ്‌​സി) സ​മാ​പ​ന പ്രാ​ർ​ഥ​ന​യ്ക്കും യൂ​യാ​ക്കീം മാ​ർ കൂ​റി​ലോ​സ് സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പോ​ലീ​ത്ത​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടും കൂടി വാ​ർ​ഷി​ക സ​മ്മേ​ള​നം സ​മാ​പി​ച്ചു.

ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു