• Logo

Allied Publications

Europe
ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ന്ന​യി​ച്ച് മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ന്‍റ്
Share
ഡ​ബ്ലി​ൻ: ജ​ന​റ​ൽ എം​പ്ലോ​യ്‌​മെ​ന്‍റ് പെ​ർ​മി​റ്റി​ൽ അ​യ​ർ​ല​ന്‍റി​ൽ ജോ​ലി​ക്കെ​ത്തി​യ ആ​യി​ര​ക്ക​ണ​ക്കി​ന് ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ൽ ഉ​ന്ന​യി​ച്ച് മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ന്‍റ്. പ്ര​തി​പ​ക്ഷ നേ​താ​വും ഷി​ൻ ഫെ​ൻ പാ​ർ​ട്ടി​യു​ടെ പ്ര​സി​ഡ​ന്‍റു​മാ​യ മേ​രി ലൂ ​മ​ക്ഡൊ​ണാ​ൾ​ഡ്‌ അ​ട​ക്കം നി​ര​വ​ധി പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ മു​ന്നി​ലാ​ണ് മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ന്‍റ് ഭാ​ര​വാ​ഹി​ക​ൾ അ​വ​ത​രി​പ്പി​ച്ച​ത്.

പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ലെ എ.​വി റൂ​മി​ലാ​ണ് യോ​ഗം ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ ഷി​ൻ ഫെ​ൻ പാ​ർ​ട്ടി​യു​ടെ എം​പി പോ​ൾ ഡൊ​ണാ​ലി, ഡ​ബ്ലി​ൻ സൗ​ത്ത് സെ​ൻ​ട്ര​ൽ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര പാ​ർ​ല​മെ​ന്‍റ് അം​ഗം ജൊ​വാ​ൻ കോ​ളി​ൻ​സ്, കെ​റി​യി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും സ​ഹോ​ദ​ര​ന്മാ​രു​മാ​യ മൈ​ക്ക​ൽ ഹീ​ലി റേ, ​ഡാ​നി ഹീ​ലി റേ, ​ക്ലെ​യ​റി​ൽ നി​ന്നു​ള്ള സ്വ​ത​ന്ത്ര അം​ഗ​മാ​യ വ​യ​ല​റ്റ് ആ​ൻ, സെ​ന​റ്റ് അം​ഗം ഐ​ലീ​ൻ ഫ്ലി​ൻ എ​ന്നി​വ​രെ കൂ​ടാ​തെ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളാ​യ റോ​ഷീ​ൻ ഷോ​ർ​ട്ടാ​ൽ, ഭ​ര​ണ​ക​ക്ഷി അം​ഗ​മാ​യ നൈ​ൽ റി​ച്ച്മ​ണ്ട് എ​ന്നി​വ​രു​ടെ പേ​ർ​സ​ണ​ൽ സ്റ്റാ​ഫു​ക​ളും മു​ൻ പാ​ർ​ല​മെ​ന്‍റ് അം​ഗം റൂ​ത്ത് കോ​പി​ഞ്ച​റും പ​ങ്കെ​ടു​ത്തു സം​സാ​രി​ച്ചു.

കോ​ർ​ക്കി​ൽ നി​ന്നു​ള്ള പാ​ർ​ല​മെ​ന്‍റ് അം​ഗ​മാ​യ മൈ​ക്ക് ബാ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ന്‍റ് നാ​ഷ​ണ​ൽ ക​ൺ​വീ​ന​ർ വ​ർ​ഗീ​സ് ജോ​യ്, ജോ​യി​ന്‍റ് ക​ൺ​വീ​ന​ർ ഐ​ബി തോ​മ​സ്, ഹെ​ൽ​ത്ത് കെ​യ​ർ അ​സ്സി​സ്റ്റന്‍റു​മാ​രു​ടെ പ്ര​തി​നി​ധി​ക​ളാ​യ രാ​ജേ​ഷ് ജോ​സ​ഫ്, ഷി​ജി ജോ​സ​ഫ് എ​ന്നി​വ​ർ വി​ഷ​യം പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ അ​വ​ത​രി​പ്പി​ച്ചു.

ഹെ​ൽ​ത്ത് കെ​യ​ർ അ​സ്സി​സ്റ്റന്‍റു​മാ​ർ​ക്ക് അ​വ​രു​ടെ കു​ടും​ബ​ത്തെ കൊ​ണ്ടു​വ​രാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​വും ന​ഴ്സു​മാ​രാ​യി​രി​ക്കെ ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ ജോ​ലി ചെ​യ്യാ​ൻ ക്യൂ​ക്യൂ​ഐ ലെ​വ​ൽ അ​ഞ്ച് കോ​ഴ്സ് ചെ​യേ​ണ്ട​ത് ക​ടു​ത്ത അ​നീ​തി​യാ​ണ് എ​ന്ന് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളും അ​ഭി​പ്രാ​യ​പ്പെ​ട്ടു.

പ​ങ്കെ​ടു​ത്ത എ​ല്ലാ അം​ഗ​ങ്ങ​ളും ഈ ​അ​നീ​തി​യെ ചെ​റു​ക്കു​ന്ന​തി​നാ​യി യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും പാ​ർ​ല​മെ​ന്‍റി​ന്‍റെ ഹെ​ൽ​ത്ത് ക​മ്മി​റ്റി​യി​ൽ ഈ ​വി​ഷ​യം ഉ​ന്ന​യി​ക്കാ​നും അ​തു​കൂ​ടാ​തെ ചൊ​വ്വാ​ഴ്ച ന​ട​ക്കു​ന്ന ച​ർ​ച്ച​യി​ൽ ഈ ​വി​ഷ​യം 'ടോ​പ്പി​ക്ക​ൽ ഇ​ഷ്യു​സ്' വി​ഭാ​ഗ​ത്തി​ൽ ഒ​രു​മി​ച്ചു ഉ​ന്ന​യി​ക്കാ​നും തീ​രു​മാ​നി​ച്ചു.

യോ​ഗ​ത്തി​നു ശേ​ഷം പാ​ർ​ല​മെ​ന്‍റ് അം​ഗ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​ത്തി​ൽ മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ന്‍റി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ മേ​രി ലൂ ​മ​ക്ഡൊ​ണാ​ൾ​ഡി​നെ നേ​രി​ട്ട് ക​ണ്ടു വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു.

ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​ൻ ത​ന്‍റെ എ​ല്ലാ വി​ധ പി​ന്തു​ണ​യും മേ​രി ലൂ ​മ​ക്ഡൊ​ണാ​ൾ​ഡ്‌ വാ​ഗ്ദാ​നം ചെ​യ്തു. യോ​ജി​ച്ച പ്ര​വ​ർ​ത്ത​ങ്ങ​ളി​ലൂ​ടെ​യും പോ​രാ​ട്ട​ങ്ങ​ളി​ലൂ​ടേ​യും ഹെ​ൽ​ത്ത് കെ​യ​ർ അ​സി​സ്റ്റ​ന്‍റു​മാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ഉ​ട​നെ​ത്ത​ന്നെ പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നു മൈ​ഗ്ര​ന്‍റ് ന​ഴ്സ​സ് അ​യ​ർ​ല​ന്‍റി​ന്‍റെ ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ