• Logo

Allied Publications

Europe
വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ഒ​രു​ക്കി​യ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി പ്രൗ​ഢ​ഗം​ഭീ​ര​മാ​യി
Share
ബെ​ർ​ലി​ൻ: ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​വാ​സി​മ​ല​യാ​ളി​ക​ൾ​ക്കാ​യി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ യൂ​റോ​പ്പ് റീ​ജ​ണ്‍ ഒ​രു​ക്കി​യ പ്ര​ഥ​മ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി പ്രൗ​ഢ​ഗം​ഭീ​ര​മാ​യി. ഏ​പ്രി​ൽ 28 നു ​വൈ​കു​ന്നേ​രം നാ​ലി​ന് വെ​ർ​ച്ച​ൽ പ്ളാ​റ്റ്ഫോ​മി​ലൂ​ടെ ഒ​രു​ക്കി​യ ക​ലാ​സാം​സ്കാ​രി​ക പ​രി​പാ​ടി​യി​ൽ റീ​ജ​ണ്‍ ചെ​യ​ർ​മാ​ൻ ജോ​ളി ത​ട​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ച്ചു. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ തു​ട​ക്ക​മി​ട്ട ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചും, അ​തി​ന്‍റെ ല​ക്ഷ്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ച്ചു. ജെ​യിം​സ് പാ​ത്തി​ക്ക​ൽ (വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ർ​മ​ൻ പ്രൊ​വി​ൻ​സ്) പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. റീ​ജ​ണ്‍ പ്ര​സി​ഡ​ന്‍റ് ജോ​ളി എം. ​പ​ട​യാ​ട്ടി​ൽ സ്വാ​ഗ​തം ആ​ശം​സി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും, ധ​ന്യ​ഗ്രൂ​പ്പ് ഓ​ഫ് ക​ന്പ​നി​ക​ളു​ടെ സി​ഇ​ഒ​യും, നി​ര​വ​ധി കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കു​ന്ന ജോ​ണ്‍ മ​ത്താ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡ​ബ്ല്യു​എം​സി ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള ഭ​ദ്ര​ദീ​പം തെ​ളി​ച്ചു സ​ന്ദേ​ശം ന​ൽ​കി. വെ​ർ​ച്വ​ൽ പ്ളാ​റ്റ്ഫോ​മി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ പ്ര​വാ​സി മ​ല​യാ​ളി​ക​ളും സ്വ​സ്ഥാ​ന​ങ്ങ​ളി​ലി​രു​ന്ന് ദീ​പം തെ​ളി​ച്ച് സ​ന്ദേ​ശം ഏ​റ്റു​വാ​ങ്ങി. വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​നും, ക​ലാ​സാം​സ്കാ​രി​ക​രം​ഗ​ത്തു ത​ന​താ​യ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച ഗ്രി​ഗ​റി മേ​ട​യി​ൽ (ജ​ർ​മ​നി) ക​ലാ​സാം​സ്കാ​രി​ക​വേ​ദി മോ​ഡ​റേ​റ്റു ചെ​യ്തു. ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ ഗോ​പാ​ല​പി​ള്ള,യൂ​റോ​പ്പ് റീ​ജ​ണ്‍ സെ​ക്ര​ട്ട​റി ബാ​ബു തോ​ട്ട​പ്പ​ള്ളി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ​രി​പാ​ടി​യി​ൽ പ്ര​ത്യേ​ക അ​ഥി​തി​ക​ളാ​യി എ​ത്തി​യ കൊ​ച്ചി​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ മ​നു​വും, പ​ബ്ലി​ക് റി​ലേ​ഷ​ൻ ഓ​ഫീ​സ​ർ ജ​യ​നും എ​യ​ർ​പോ​ർ​ട്ടി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തേ​യും, അ​വ​രു​ടെ സേ​വ​നം യാ​ത്ര​ക്കാ​ർ​ക്ക് എ​ങ്ങ​നെ ല​ഭ്യ​മാ​ക്കാം എ​ന്ന​തി​നെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യി സം​സാ​രി​ച്ചു.

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ജ​ർ​മ​ൻ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ് കു​ന്പി​ളു​വേ​ലി​ൽ, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഡോ​ക്ടേ​ഴ്സ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഡോ. ​ജി​മ്മി മൊ​യ്ലാ​ൻ, ഗ്ളോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് അ​റ​ന്പ​ൻ​കു​ടി, വേ​ൾ​ഡ് മ​ല​യ​ളി കൗ​ണ്‍​സി​ൽ എ​ൻ​ആ​ർ​കെ ഫോ​റം പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ൾ ഹ​ക്കിം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നും, പ്ര​മു​ഖ സാ​ഹി​ത്യ​കാ​ര​നും, എ​ഴു​ത്തു​കാ​ര​നു​മാ​യ കാ​രൂ​ർ സോ​മ​ൻ തു​ട​ങ്ങി​യ​വ​ർ അ​ഭി​ലാ​ഷ് എ​ന്ന യു​വാ​വി​ന്‍റെ മ​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു സി​യാ​ലി​ന്‍റെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വീ​ണ്ടും വി​പൂ​ലീ​ക​രി​ക്ക​ണ​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സം​സാ​രി​ച്ചു.

പ്ര​മു​ഖ എ​ഴു​ത്തു​കാ​രി​യും, വാ​ഗ്മി​യും, അ​ക്ഷ​രി ഫൗ​ണ്ടേ​ഷ​ൻ സി​ഇ​ഒ​യും, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ ഗ്ലോ​ബ​ൽ വി​മ​ൻ​സ് ഫോം ​പ്ര​സി​ഡ​ന്‍റു​മാ​യ പ്ര​ഫ​സ​ർ ഡോ.​ല​ളി​ത മാ​ത്യു ക​ലാ​സാം​സ്കാ​രി​ക വേ​ദി​യി​ൽ ക​വി​ത​യു​ടെ പ്രാ​ധാ​ന്യ​ത്തെ​ക്കു​റി​ച്ചു ഹ്ര​സ്വ​മാ​യി പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടു താ​നെ​ഴു​തി​യ ഉ​റ​ങ്ങ​ട്ടെ മു​ത്ത​ശ്ശി എ​ന്ന ക​വി​ത അ​വ​ത​രി​പ്പി​ച്ചു.

രാജു കുന്നക്കാട്ട് (അയർലണ്ട് പ്രൊവിൻസ്) അവതരിപ്പിച്ച ഗഫൂർക്ക ദോസ്ത് എന്ന കവിതയും, ജോണ്‍സണ്‍, ആൻസി തലച്ചെല്ലൂർ (പ്രസിഡന്‍റ്, വേൾഡ് മലയാളി കൗണ്‍സിൽ അമേരിക്ക റീജിയൻ) അവതരിപ്പിച്ച യുഗ്മ ഗാനവും, ഷൈബു ജോസഫ് കട്ടിക്കാട്ടിന്‍റെ ഗാനവും, ഗായകനും, കലാകാരനുമായ സോബിച്ചൻ ചേന്നങ്കരയുടെ ഗാനങ്ങളും, ഈ കലാസാംസ്ക്കാരികവേദിയെ പ്രൗഡഗംഭീരമാക്കി.

യൂറോപ്പ് റീജൺ ട്രഷറർ ഷൈബു ജോസഫ് കട്ടിക്കാട്ട് കൃതജ്ഞത പറഞ്ഞു. ലോകത്തിന്‍റെ വിവിധഭാഗങ്ങളിലായി കഴിയുന്ന മലയാളികൾക്കായി എല്ലാ മാസത്തിന്േ‍റയും അവസാനത്തെ വെള്ളിയാഴ്ച വേൾഡ് മലയാളി കൗണ്‍സിൽ യൂറോപ്പ് റീജിയൻ ഒരുക്കുന്ന കലാസാംസ്കാരികവേദിയുടെ അടുത്ത സമ്മേളനം മേയ് 26 ഉച്ചകഴിഞ്ഞു മൂന്നുമണിക്കു (യുകെ ടൈം) വേർച്ചൽ പ്ളാറ്റ്ഫോമിലൂടെ നടക്കും.

ഈ കലാസാംസ്കാരികവേദിയിൽ എല്ലാ പ്രവാസി മലയാളികൾക്കും അവർ താമസിക്കുന്ന രാജ്യങ്ങളിൽ നിന്നു കൊണ്ടുതന്നെ ഇതിൽ പങ്കെടുക്കുവാനും, അവരുടെ കലാസൃഷ്ടികൾ അവതരിപ്പിക്കുവാനും, (കവിതകൾ, ഗാനങ്ങൾ തുടങ്ങിയവ ആലപിക്കുവാനും) ആശയവിനിമയങ്ങൾ നടത്തുവാനും അവസരം ഉണ്ടായിരിക്കും. പ്രവാസി മലയാളികൾക്കിടയിൽ ഇദംപദമായി ആരംഭിച്ച കലാസാംസ്കാരിക വേദിയിൽ പ്രവാസികൾ അഭിമുഖീകരിക്കുന്ന സമകാലിക വിഷയങ്ങളെക്കുറിച്ചു സംവദിക്കാനും അവസരം ഉണ്ടായിരിക്കും.

ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട​ർ​ഫോ​ർ​ഡ്.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
വെ​നീ​സി​ൽ ‌‌മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് ബ​സ് വീ​ണ് 21 മ​ര​ണം.
വെ​നീ​സ്: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ വെ​നീ​സി​ൽ ബ​സ് മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 21 പേ​ർ മ​രി​ച്ചു.
ചു​മ​ർ ചി​ത്ര​ക​ല​യെ പ്ര​വാ​സി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ് റീ​ജി​യ​ന്‍റെ ആ​റാം ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു സാം​സ്കാ​രി​ക ചി​ത്ര​ക
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ല​ണ്ട​ൻ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.
സി​ന​ഡ് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം.
വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ളി​ച്ചു ചേ​ർ​ത്ത, ലോ​കം മു​ഴു​വ​നു​മു​ള്ള ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്