• Logo

Allied Publications

Europe
ഡ​ബ്ലി​നി​ൽ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ളും വി​ശ്വാ​സോ​ത്സ​വ​വും വ​ർ​ണാ​ഭ​മാ​യി
Share
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ ബ്ലാ​ക്ക്‌​റോ​ക്ക് സെന്‍റ് ജോ​സ​ഫ് മാ​സ് സെ​ന്‍റർ ഇ​ട​വ​ക മ​ധ്യ​സ്ഥ​യാ​യ വി​ശു​ദ്ധ യൗ​സേ​പ്പ് പി​താ​വി​ന്‍റെ തി​രു​നാ​ളും സ​ൺ​ഡേ സ്കൂ​ൾ വാ​ർ​ഷി​ക​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വിന്‍റെ വ​ണ​ക്ക​മാ​സ ആ​രം​ഭ​വും വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു.

ബ്ലാ​ക്ക്‌​റോ​ക്ക് ഗാ​ർ​ഡി​യ​ൻ ഏ​ഞ്ച​ൽ പ​ള്ളി​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​മാ​യ ദി​വ്യ​ബ​ലി​ക്ക് റ​വ. ഫാ. ​രാ​ജേ​ഷ് മേ​ച്ചി​റാ​ക​ത്ത് മു​ഖ്യ​കാ​ർ​മ്മി​ക​ത്വം വ​ഹി​ച്ചു.​സീ​റോ മ​ല​ബാ​ർ സ​ഭ​യു​ടെ അ​യ​ർ​ല​ൻഡ് നാ​ഷ​ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ, ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് , റ​വ .ഫാ ​സെ​ബാ​സ്റ്റ്യ​ൻ ഒ​സി​ഡി എ​ന്നി​വ​ർ സ​ഹ​കാ​ർ​മ്മി​ക​രാ​യി​രു​ന്നു. ഫാ.​ സെ​ബാ​സ്റ്റ്യ​ൻ ഒ​സി​ഡി ചി​ന്ത​നീ​യ​മാ​യ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കി . പ്രെ​സു​ദേ​ന്തി വാ​ഴി​ക്ക​ൽ, തി​രു​നാ​ൾ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, ശേ​ഷം ന​ട​ന്ന ആ​ഘോ​ഷ​മാ​യ പ്ര​ദി​ക്ഷ​ണ​ത്തി​ന് ട്ര​സ്റ്റി​മാ​രാ​യ, ബി​നു ജോ​സ​ഫ്,അ​ഡ്വ. സി​ബി സെ​ബാ​സ്റ്റ്യ​ൻ, തി​രു​നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ അ​നീ​ഷ് ചെ​റി​യാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ഉ​ച്ച​ക്ക് ശേ​ഷം 3 ന് ​സെ​ന്‍റ് ബ്രി​ജി​ത്ത് ഹാ​ളി​ൽ സ്നേ​ഹ​വി​രു​ന്നും സ​ൺ​ഡേ സ്‌​കൂ​ൾ കു​ട്ടി​ക​ളു​ടെ​യും ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന​വ​രു​ടേ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും വാ​ർ​ഷി​കാ​ഘോ​ഷ സ​മാ​പ​ന​വും ന​ട​ന്നു. ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ആ​രം​ഭം കു​റി​ച്ച വി​ശ്വാ​സോ​ത്സ​വ സ​മ്മേ​ള​ന​ത്തി​ന് റ​വ. ഫാ. ​ജോ​സ​ഫ് മാ​ത്യു ഓ​ലി​യ​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു .ഫോ​ക്സ് റോ​ക്ക് പ​ള്ളി വി​കാ​രി റ​വ ഫാ.​ ജെ​റി കെ​യ്ൻ മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി . ഫാ. ​റോ​യ് വ​ട്ട​ക്കാ​ട്ട് വി​ശ്വാ​സോ​ത്സ​വ ഉ​ൽ​ഘാ​ട​ന സ​ന്ദേ​ശം ന​ൽ​കി. കാ​റ്റി​ക്കി​സം കു​ട്ടി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ധാ​ന​ത്തി​ന് ജോ​ഷി ജോ​സ​ഫ് ,മി​നി ജോ​സ​ഫ്,പ​ള്ളി​ക്ക​മ്മ​റ്റി സെ​ക്ര​ട്ട​റി മി​നി​മോ​ൾ ജോ​സ​ഫ് ,എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.​ബി​നു ജോ​സ​ഫ് സ്വാ​ഗ​ത​വും ,അ​ഡ്വ.​ സി​ബി സെ​ബാ​സ്റ്റ്യ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

കാ​റ്റി​ക്കി​സം കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ​ക്ക് ആ​ശ ഡെ​ന്നി​സ് നേ​തൃ​ത്വം ന​ൽ​കി.​തി​രു​നാ​ളും വി​ശ്വാ​സോ​ത്സ​വ​വും സ്‌​നേ​ഹ​വി​രു​ന്നും ഇ​ട​വ​ക വി​ശ്വാ​സി​യു​ടെ പ​ങ്കാ​ളി​ത്തം കൊ​ണ്ടും സ​ജീ​വ​ത​കൊ​ണ്ടും വി​ജ​യി​പ്പി​ച്ച എ​ല്ലാ​വ​ർ​ക്കും തി​രു​നാ​ൾ കോ​ർ​ഡി​നേ​റ്റ​ർ അ​നീ​ഷ് ചെ​റി​യാ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.