• Logo

Allied Publications

Americas
കാലിഫോ​ർ​ണി​യ സ്റ്റേ​റ്റ് ചി​ക്കോ കാ​ന്പ​സി​നു സ​മീ​പം വെ​ടി​വ​യ്പ്പ്; ഒ​രു മ​ര​ണം, അ​ഞ്ച് പേ​ർ​ക്ക് പ​രി​ക്ക്
Share
കാലിഫോ​ർ​ണി​യ: കാലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് ചി​ക്കോ സ​ർ​വ​ക​ലാ​ശാ​ല കാ​ന്പ​സി​നു സ​മീ​പം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പി​ൽ 17 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി കൊ​ല്ല​പ്പെ​ടു​ക​യും അ​ഞ്ച് പേ​ർ​ക്കു പ​രിക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

കൊ​ളം​ബ​സ് അ​വ​ന്യൂ​വി​ലെ 1000 ബ്ലോ​ക്കി​ൽ പു​ല​ർ​ച്ചെ മൂ​ന്നി​ന് വെ​ടി​വ​യ്പ്പു​ണ്ടാ​യ​താ​യി ചി​ക്കോ പോ​ലീ​സ് ചീ​ഫ് ബി​ല്ലി ആ​ൽ​ഡ്രി​ഡ്ജ് പ​റ​ഞ്ഞു. ആ​റ് പേ​ർ​ക്ക് വെ​ടി​യേ​റ്റ​താ​യി ക​ണ്ടെ​ത്തി. 17 വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും 18നും 21​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള നാ​ല് ആ​ണ്‍​കു​ട്ടി​ക​ൾ​ക്കു​മാ​ണ് വെ​ടി​യേ​റ്റ​ത്.​ പ​രി​ക്കേ​റ്റ പെ​ണ്‍​കു​ട്ടി​ക​ളി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. മ​റ്റ് അ​ഞ്ചു പേ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ടി​വ​യ്പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ന​ഗ​ര​ത്തി​ലു​ട​നീ​ള​മു​ള്ള ര​ണ്ട് ഹൗ​സ് പാ​ർ​ട്ടി​ക​ളി​ലെ നി​ര​വ​ധി അ​ക്ര​മ സം​ഭ​വ​ങ്ങ​ളു​ടെ പ​രി​സ​മാ​പ്തി​യാ​ണ് വെ​ടി​വ​യ്പ്പെ​ന്ന് ആ​ൽ​ഡ്രി​ഡ്ജ് പ​റ​ഞ്ഞു. വെ​സ്റ്റ് 7ാം സ്ട്രീ​റ്റി​ലെ 700 ബ്ലോ​ക്കി​ലെ പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ചി​ക്കോ പൊ​ലീ​സ് ഉ​ച്ച​യ്ക്ക് അ​വി​ടെ എ​ത്തി​യി​രു​ന്നു.​പു​ല​ർ​ച്ചെ മൂന്നിന്, കൊ​ളം​ബ​സ് അ​വ​ന്യൂ​വി​ലെ 1000 ബ്ലോ​ക്കി​ലെ മ​റ്റൊ​രു പാ​ർ​ട്ടി​ക്കി​ടെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ വി​ളി​ച്ചു​വ​രു​ത്തു​ക​യാ​യി​രു​ന്നു. ഏ​ക​ദേ​ശം 14,000 വി​ദ്യാ​ർ​ഥി​ക​ളു​ള്ള ക​ലി​ഫോ​ർ​ണി​യ സ്റ്റേ​റ്റ് ചി​ക്കോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് ഒ​രു ബ്ലോ​ക്ക് അ​ക​ലെ​യാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​