• Logo

Allied Publications

Europe
വി​യ​ന്ന​യി​ൽ ചി​ത്രീ​ക​രി​ച്ച "ഐ ​ആം ഹാ​നി​യ' ഹ്ര​സ്വ​ചി​ത്രം റി​ലീ​സ് ചെ​യ്തു
Share
വി​യ​ന്ന: "ഐ ​ആം ഹാ​നി​യ' എ​ന്ന മ​ല​യാ​ള ഹ്ര​സ്വ​ചി​ത്രം പു​റ​ത്തി​റ​ങ്ങി. കേ​ര​ള​ത്തി​ലും ഓ​സ്ട്രി​യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ വി​യ​ന്ന​യി​ലും ആ​ണ് ചി​ത്രം ഷൂ​ട്ട് ചെ​യ്ത​ത്.

നാ​ട്ടി​ല്‍ നി​ന്നും ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി വി​യ​ന്ന​യി​ലെ​ത്തി​യ ഹാ​നി​യ​യെ​ന്ന ഒ​രു നാ​ട​ന്‍ മു​സ്‌​ലിം പെ​ണ്‍​കു​ട്ടി യൂ​റോ​പ്പി​ല്‍ ജീ​വി​ക്കു​ന്ന ഒ​രാ​ളെ ക​ണ്ടു​മു​ട്ടു​ന്ന​തും ര​ണ്ടു സം​സ്കാ​ര​ത്തി​ന്‍റെ കൂ​ടി​ച്ചേ​ര​ലു​ക​ളു​മാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്.

മ​നു​ഷ്യ​ന്‍റെ തി​ര​ക്കി​ട്ട ജീ​വി​ത​വും മ​നു​ഷ്യ മ​ന​സി​ന്‍റെ ഏ​കാ​ന്ത​ത​യും അ​വ​ന്‍റെ​യു​ള്ളി​ലെ ഒ​രു പി​ടി സ്നേ​ഹ​വും ദൈ​ന്യ​ത​യും ഈ ​ഹൃ​സ്വ ചി​ത്ര​ത്തി​ല്‍ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു. "ഇ​രു​മി​ഴി​ക​ള്‍ നി​റ​യാ​തെ മ​ന​മു​രു​കി ത​ള​രാ​തെ....' എ​ന്നു തു​ട​ങ്ങു​ന്ന ഗാ​നം നൊ​സ്റ്റാ​ള്‍​ജി​ക് ഫീ​ലിം​ഗ് പ​ക​ര്‍​ന്നു ന​ല്‍​കും.

വി​ര​സ​ത​യു​ള​വാ​ക്കു​ന്ന രം​ഗ​ങ്ങ​ളോ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​മി​ത​മാ​യ എ​ണ്ണ​മോ ഇ​ല്ലാ​തെ മ​നോ​ഹ​ര​മാ​യ ഒ​രു ക​ഥ എ​ങ്ങ​നെ ല​ളി​ത​വും ഹൃ​ദ്യ​വു​മാ​യി പ്രേ​ക്ഷ​ക മ​ന​സു​ക​ളി​ല്‍ എ​ത്തി​ക്കു​വാ​ന്‍ ക​ഴി​യു​മെ​ന്ന​തി​ന്‍റെ ഉ​ദാ​ഹ​ര​ണ​മാ​ണ് ഈ ​ചി​ത്രം.

കാ​റ്റി​ന്‍റെ മ​ര്‍​മ്മ​ര​വും അ​ന്ത​രീ​ക്ഷ​ത്തി​ന്‍റെ നൈ​ര്‍​മ്മ​ല്യ​ത​യും പൂ​ക്ക​ളു​ടെ മ​നോ​ഹാ​രി​ത​യും ഒ​പ്പി​യെ​ടു​ത്ത ഈ ​ചി​ത്രം ഹൃ​ദ​യ സ്പ​ര്‍​ശി​യാ​യ ഒ​ട്ട​ന​വ​ധി വൈ​കാ​രി​ക നി​മി​ഷ​ങ്ങ​ള്‍ നി​റ​ഞ്ഞ​താ​ണ്.

ക​ഥ, തി​ര​ക്ക​ഥ, കാ​മ​റ, ഗാ​ന​ര​ച​ന, സം​വി​ധാ​നം ഇ​വ​യെ​ല്ലാം നി​ര്‍​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് മോ​നി​ച്ച​ന്‍ ക​ള​പ്പു​ര​യ്ക്ക​ലാ​ണ്. അ​മേ​രി​ക്ക​യി​ലെ ഹൂ​സ്റ്റ​ണി​ല്‍ സ്ഥി​ര​താ​മ​സ​മാ​ക്കി​യി​ട്ടു​ള്ള കോ​ട്ട​യം കൂ​ത്ര​പ്പ​ള്ളി സ്വ​ദേ​ശി സെ​ന്നി പോ​ത്ത​ന്‍ ഉ​മ്മ​നാണ് ഈ ​ചി​ത്ര​ത്തിന്‍റെ പ്രൊ​ഡ്യൂ​സ​ര്‍.

മി​ക​ച്ച എ​ഡി​റ്റിം​ഗ്, ഹൃ​ദ്യ​മാ​യ സം​ഗീ​തം, മി​ക​വു​റ്റ അ​ഭി​ന​യ ചാ​തു​ര്യം ഇ​വ​യാ​ലൊ​ക്കെ സ​മ്പു​ഷ്‌ട​മാ​യ ഈ ​ചി​ത്രം ഹൃ​ദ​യ​ത​ല​ങ്ങ​ളി​ലേ​ക്ക് ചെ​യ്തി​റ​ങ്ങു​ന്ന ഒ​രു പു​ണ്യ​മ​ഴ​യാ​യി തീ​രും എ​ന്ന​തി​ല്‍ ത​ര്‍​ക്ക​മി​ല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു.

ചി​ത്രം കാ​ണു​വാ​നുള്ള ലി​ങ്ക് https://youtu.be/UjAP2uvTPCs

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.