• Logo

Allied Publications

Americas
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ക​ലാ​മേ​ള ​വി​ജ​യ​മാ​യി
Share
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഏ​പ്രി​ൽ 29ന് ​ന​ട​ത്തി​യ ക​ലാ​മേ​ള സീ​റോ മ​ല​ബാ​ർ ക​ത്തീ​ഡ്ര​ൽ ഹാ​ളി​ൽ വ​ച്ച് ന​ട​ത്തി. 650ൽ ​പ​രം കു​ട്ടി​ക​ൾ വി​വി​ധ​യി​ന​ങ്ങ​ളി​ലാ​യി മാ​റ്റു​ര​ച്ചു.

രാ​വി​ലെ 8.30 ന് ​അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ള​വും മു​ൻ വ​ർ​ഷ​ത്തെ ക​ലാ​പ്ര​തി​ഭ​മാ​രാ​യ ജോ​ർ​ഡ​ൻ സെ​ബാ​സ്റ്റ്യ​നും ജ​യ്ഡ​ൻ ജോ​സും ചേ​ർ​ന്ന് തി​രി​തെ​ളി​യി​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്ത ക​ലാ​മേ​ള ഒ​രേ സ​മ​യം അ​ഞ്ച് വി​വി​ധ സ്റ്റേ​ജു​ക​ളി​ൽ അ​ര​ങ്ങേ​റി.

ക​ലാ​മേ​ള​യി​ൽ മൈ​ക്കി​ൾ മാ​ണി​പ​റ​മ്പി​ൽ സ്പോ​ൺ​സ​ർ ചെ​യ്ത ക​ലാ​തി​ല​ക​ത്തി​നു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് നി​യ ജോ​സ​ഫും ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ സ്പോ​ൺ​സ​ർ ചെ​യ്ത ക​ലാ പ്ര​തി​ഭ​യ്ക്കു​ള്ള എ​വ​ർ​റോ​ളിം​ഗ് ട്രോ​ഫി​ക്ക് ജ​യ്ഡ​ൻ ജോ​സും അ​ർ​ഹ​രാ​യി.

സ​ബ് ജൂ​നി​യ​ർ റൈ​ഡിം​ഗ് സ്റ്റാ​റാ​യി ജി​യാ​ന ചി​റ​യി​ലും ജൂ​നി​യ​ർ റൈ​ഡിം​ഗ് സ്റ്റാ​റാ​യി വി​സ്മ​യ തോ​മ​സും സീ​നി​യ​ർ റൈ​ഡിം​ഗ് സ്റ്റാ​റാ​യി എ​മ്മ കാ​ട്ടൂ​ക്കാ​ര​നും തേ​ജോ ല​ക്ഷ്മി ആ​ചാ​രി​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ​യി​ക​ൾ​ക്ക് എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. മോ​ൻ​സ് ജോ​സ​ഫ്, മാ​ണി സി. ​കാ​പ്പ​ൻ, ഡി​ജി​പി ടോ​മി​ൻ ത​ച്ച​ങ്ക​രി ഐ​എ​എ​സ് എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു.

ഓ​രോ വി​ഭാ​ഗ​ത്തി​ലും ക​ഴി​വ് തെ​ളി​യി​ച്ച പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ളാ​ണ് വി​ധി നി​ർ​ണ്ണ​യം ന​ട​ത്തി​യ​ത്. ര​ജി​സ്ട്രേ​ഷ​ൻ മു​ത​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ത​ര​ണം വ​രെ ‌കു​റ്റ​മ​റ്റ രീ​തി​യി​ൽ ക​ലാ​മേ​ള ന​ട​ത്തു​വാ​ൻ സാ​ധി​ച്ച​തി​ന്‍റെ ചാ​രി​താ​ർ​ഥ്യ​ത്തി​ലാ​ണ് സം​ഘാ​ട​ക​ർ.

പ്ര​സി​ഡ​ന്‍റ് ജോ​ഷി വ​ള്ളി​ക്ക​ളം, സെ​ക്ര​ട്ട​റി ലീ​ല ജോ​സ​ഫ്, ട്ര​ഷ​റ​ർ ഷൈ​നി ഹ​രി​ദാ​സ്, മൈ​ക്കി​ൾ മാ​ണി​പ​റ​മ്പി​ൽ, ഡോ. ​സി​ബി​ൾ ഫി​ലി​പ്പ് വീ​വീ​ഷ് ജേ​ക്ക​ബ്, ജോ​ൺ​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, ല​ജി പ​ട്ട​രു​മ​ഠ​ത്തി​ൽ, ഡോ. ​സ്വ​ർ​ണ്ണം ചി​റ​മേ​ൽ, ഷൈ​നി തോ​മ​സ്, സാ​റാ അ​നി​ൽ, ഡോ. ​റോ​സ് വ​ട​ക​ര, ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര, അ​ച്ച​ൻ​കു​ഞ്ഞ് മാ​ത്യു, മ​നോ​ജ് കോ​ട്ട​പ്പു​റം, സാ​ബു ക​ട്ട​പ്പു​റം, സ​ജി തോ​മ​സ്, തോ​മ​സ് മാ​ത്യു, സെ​ബാ​സ്റ്റ്യ​ൻ വാ​ഴേ​പ​റ​മ്പി​ൽ, സൂ​സ​ൻ ചാ​ക്കോ, ഷാ​നി എ​ബ്രാ​ഹാം, ആ​ഗ്ന​സ് മാ​ത്യു, മോ​നി വ​ർ​ഗീ​സ്, പ്ര​തീ​ഷ് തോ​മ​സ്, ജൂ​ബി വ​ള്ളി​ക്ക​ളം, ജോ​യ്സ് ചെ​റി​യാ​ൻ, നി​ഷ സ​ജി, നീ​നു പ്ര​തീ​ഷ്, ജൂ​ലി വ​ള്ളി​ക്ക​ളം, ജ​സീ​ക്ക സ​ജി, റൊ​വീ​ന തോ​മ​സ് തു​ട​ങ്ങി​യ​വ​ർ ക​ലാ​മേ​ള​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

പാ​ല​സ്തീ​ന് അം​ഗ​ത്വം; യു​എ​ന്‍ പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്തു.
ന്യൂ​യോ​ർ​ക്ക്: ഐ​ക്യ​രാ​ഷ്ട്ര സ​ഭ​യി​ല്‍ പാ​ല​സ്തീ​ന് പൂ​ര്‍​ണ അം​ഗ​ത്വം ന​ല്‍​കു​ന്ന​തി​നു​ള്ള പ്ര​മേ​യം അ​മേ​രി​ക്ക വീ​റ്റോ ചെ​യ്ത് ത​ള്ളി.
പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ