• Logo

Allied Publications

Europe
ചാ​ൾ​സ് മൂ​ന്നാ​മ​ന്‍റെ കി​രീ​ട​ധാ​ര​ണം ശ​നി​യാ​ഴ്ച
Share
ല​ണ്ട​ൻ: ചാ​ൾ​സ് മൂ​ന്നാ​മ​ൻ രാ​ജാ​വി​ന്‍റെ കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങ് ശ​നി​യാ​ഴ്ച വെ​സ്റ്റ്മി​ൻ​സ്റ്റ​ർ ആ​ബി​യി​ൽ ന​ട​ക്കും. 1066 മു​ത​ലു​ള്ള രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ നാ​ൽ​പ​താ​മ​ത്തെ കി​രീ​ട​ധാ​ര​ണ​മാ​ണി​ത്.

2022 സെ​പ്റ്റം​ബ​റി​ൽ എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണ് ചാ​ൾ​സ് രാ​ജ​കു​മാ​ര​ൻ രാ​ജാ​വാ​യി അ​വ​രോ​ധി​ക്ക​പ്പെ​ട്ട​ത്. 1953 ജൂ​ണി​ലാ​യി​രു​ന്നു എ​ലി​സ​ബ​ത്ത് രാ​ജ്ഞി​യു​ടെ കി​രീ​ട​ധാ​ര​ണം.

ലോ​ക​നേ​താ​ക്ക​ളും രാ​ജ​കു​ടും​ബാം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 2,200 പേ​ർ​ക്കാ​ണ് ച​ട​ങ്ങി​ലേ​ക്കു ക്ഷ​ണം ല​ഭി​ച്ചി​ട്ടു​ള്ള​ത്. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ പ്ര​തി​നി​ധി​യാ​യി വ​ത്തി​ക്കാ​ൻ സ്റ്റേ​റ്റ് സെ​ക്ര​ട്ട​റി ക​ർ​ദി​നാ​ൾ പി​യ​ത്രോ പ​രോ​ളി​ൻ പ​ങ്കെ​ടു​ക്കും.

ക​ത്തോ​ലി​ക്കാ സ​ഭ​യി​ൽ​നി​ന്ന് ഇം​ഗ്ല​ണ്ടി​ലെ സ​ഭ വേ​ർ​പെ​ട്ട് ആം​ഗ്ലി​ക്ക​ൻ സ​ഭ​യാ​യി മാ​റി​യ​ശേ​ഷം ആ​ദ്യ​മാ​യാ​ണ് ക​ത്തോ​ലി​ക്കാ സ​ഭാ പ്ര​തി​നി​ധി​ക​ൾ കി​രീ​ട​ധാ​ര​ണ​ച്ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. കാ​ന്‍റ​ർ​ബ​റി ആ​ർ​ച്ച്ബി​ഷ​പ് ചാ​ൾ​സ് രാ​ജാ​വി​നെ ഔ​ദ്യോ​ഗി​ക​മാ​യി കി​രീ​ടം ധ​രി​പ്പി​ക്കും. അ​തി​നു​ശേ​ഷം ക​ർ​ദി​നാ​ൾ നി​ക്കോ​ൾ​സ് ആ​ശീ​ർ​വാ​ദം ന​ൽ​കും. ച​ട​ങ്ങു​ക​ൾ ബി​ബി​സി ത​ത്സ​മ​യം സം​പ്രേ​ഷ​ണം ചെ​യ്യും.

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.