• Logo

Allied Publications

Europe
യു​ക്മ മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി യോ​ഗം ശ​നി‌​യാ​ഴ്ച ബർ​മിം​ഗ്‌​ഹാ​മി​ൽ
Share
ബർ​മിം​ഗ്‌​ഹാം: ഡോ.​ബി​ജു പെ​രി​ങ്ങ​ത്ത​റ നേ​തൃ​ത്വം ന​ൽ​കു​ന്ന യു​ക്മ ദേ​ശീ​യ സ​മി​തി​യു​ടെ മി​ഡ് ടേം ​ജ​ന​റ​ൽ ബോ​ഡി യോ​ഗം ശ​നി​യാ​ഴ്ച ബർ​മിം​ഗ്‌​ഹാ​മി​ൽ ന​ട​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് വാ​യി​ക്കും. വ​ര​വ് ചെ​ല​വ് ക​ണ​ക്കു​ക​ൾ ട്ര​ഷ​റ​ർ ഡി​ക്സ് ജോ​ർ​ജ് അ​വ​ത​രി​പ്പി​ക്കും. തു​ട​ർ​ന്ന് മ​റ്റ് വി​ഷ​യ​ങ്ങ​ളി​ൽ ച​ർ​ച്ച​ ഉ​ണ്ടാ​ക്കും.

യു​ക്മ​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ക്കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​യ കേ​ര​ള​പൂ​രം വ​ള്ളം​ക​ളി​യും ദേ​ശീ​യ ക​ലാ​മേ​ള​യും ഇ​പ്പോ​ൾ സം​ഘ​ടി​പ്പി​ച്ചു വ​രു​ന്ന ക​രി​യ​ർ ഗൈ​ഡ​ൻ​സ് പ​ര​മ്പ​ര​യും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണ് യു​കെ മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. കൂ​ടാ​തെ അ​കാ​ല​ത്തി​ൽ വി​ട്ടു പോ​യ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ഹാ​യി​ക്കു​വാ​ൻ യു​ക്മ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ഫ​ണ്ട് ശേ​ഖ​ര​ണ​ങ്ങ​ളെ​ല്ലാം പ്ര​സ്തു​ത കു​ടും​ബ​ങ്ങ​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ​മാ​യി​രു​ന്നു.

അ​ടു​ത്ത ഒ​രു വ​ർ​ഷ​ക്കാ​ലം കൂ​ടു​ത​ൽ മി​ക​ച്ച പ​രി​പാ​ടി​ക​ളാ​ണ് ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​ന്ന് പ്ര​സി​ഡ​ന്‍റ് ബി​ജു പെ​രി​ങ്ങ​ത്ത​റ അ​റി​യി​ച്ചു. പ്ര​വ​ർ​ത്ത​ത്തെ സം​ബ​ന്ധി​ച്ച് ക​ര​ട് രൂ​പ​രേ​ഖ ത​യാ​റാ​ക്കി യു​ക്മ​യെ കൂ​ടു​ത​ൽ ക​രു​ത്താ​ടെ മു​ന്നോ​ട്ട് കൊ​ണ്ടു പോ​കു​ന്ന​തി​നാ​യു​ള്ള നി​ർ​ദ്ദേ​ശ​ങ്ങ​ളും ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ ഉ​ണ്ടാ​കും.

ബി​ജു പെ​രി​ങ്ങ​ത്ത​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. കു​ര്യ​ൻ ജോ​ർ​ജ് സ്വാ​ഗ​തം ആ​ശം​സി​ക്കും. ഡി​ക്സ് ജോ​ർ​ജ് ന​ന്ദി പ്ര​കാ​ശി​പ്പി​ക്കും.

പൊ​തു​യോ​ഗ​ത്തി​ന് മു​ന്നോ​ടി​യാ​യി രാ​വി​ലെ പ​ത്തി​ന് യു​ക്മ ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം ചേ​രു​ന്ന​താ​ണ്. യോ​ഗ​ത്തി​ൽ നാ​ഷ​ണ​ൽ ഭാ​ര​വാ​ഹി​ക​ളും നാ​ഷ​ണ​ൽ എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗ​ങ്ങ​ളും റീ​ജി​യ​ണ​ൽ പ്ര​സി​ഡ​ന്‍റു​മാ​രും സം​ബ​ന്ധി​ക്കും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷ​മാ​യി​രി​ക്കും ജ​ന​റ​ൽ ബോ​ഡി യോ​ഗം ആ​രം​ഭി​ക്കു​ക. യോ​ഗ​ത്തി​ൽ അം​ഗ അ​സോ​സി​യേ​ഷ​നി​ൽ നി​ന്നും നി​ല​വി​ലു​ള്ള ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​ണ് സം​ബ​ന്ധി​ക്കാ​ൻ യോ​ഗ്യ​ത ഉ​ണ്ടാ​യി​രി​ക്കു​ക.

ഫോ​ട്ടോ ഐ​ഡി ആ​വ​ശ്യ​മെ​ങ്കി​ൽ കാ​ണി​ക്കു​വാ​ൻ അം​ഗ​ങ്ങ​ൾ ക​രു​തി​യി​രി​ക്ക​ണ​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു. ബ​ർ​മിം​ഗ്‌​ഹാ​മി​ൽ വാ​ൽ​സാ​ലി​ലെ റോ​യ​ൽ ഹോ​ട്ട​ലി​ൽ വ​ച്ചാ​ണ് ജ​ന​റ​ൽ ബോ​ഡി യോ​ഗം ന​ട​ത്തു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രി​ക്കു​ന്ന​ത്.

യു​ക്മ​യു​ടെ മി​ഡ് ടേം ​ജ​ന​ൽ ബോ​ഡി യോ​ഗ​ത്തി​ലേ​ക്ക് എ​ല്ലാ ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കു​ര്യ​ൻ ജോ​ർ​ജ് അ​റി​യി​ച്ചു.

യോ​ഗം ന​ട​ക്കു​ന്ന സ്ഥ​ല​ത്തി​ന്‍റെ വി​ലാ​സം:
Royal Hotel,
Ablewell Street,
Walsall,
WS1 2EL.

ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ
ജ​പ്പാ​ൻ അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ​ഷി​പ്പ്; സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യി മ​ല​യാ​ളി​താ​രം ടോം ​ജേ​ക്ക​ബ്.
ഗ്ലാ​സ്ഗോ: ജ​പ്പാ​നി​ൽ ന​ട​ന്ന അ​ന്ത​രാ​ഷ്ട്ര ക​രാ​ട്ടെ മ​ത്സ​ര​ത്തി​ൽ യുകെയ്ക്ക് ​ചാ​മ്പ്യ​ൻ പ​ട്ടം.