• Logo

Allied Publications

Middle East & Gulf
മാ​ധ്യ​മ സം​വാ​ദ​വും പി.എ.ഇ​ബ്രാ​ഹീം ഹാ​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും വെ​ള്ളി​യാ​ഴ്ച
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ ഇ​ന്‍റർനാ​ഷ​ണ​ൽ സ്കൂ​ൾ ശി​ൽപി ഡോ. ​പി എ ​ഇ​ബ്രാ​ഹിം ഹാ​ജി​യു​ടെ സ്മ​ര​ണാ​ർ​ഥം സ്‌​കൂ​ൾ കു​ട്ടി​ക​ൾ​ക്കാ​യി മീ​ഡി​യ സ്വ​ത​ന്ത്ര​മോ, അ​ല്ല​യോ? എ​ന്ന വി​ഷ​യ​ത്തി​ൽ ഡി​ബേ​റ്റ് മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് സ്‌​കൂ​ൾ മാ​നേ​ജ്‌​മെ​ന്‍റ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

മേ​യ് അഞ്ച് വെ​ള്ളി​യാ​ഴ്ച വൈ​കുന്നേരം അഞ്ചിന് സ്‌​കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് ഡി​ബേ​റ്റ് ന​ട​ക്കു​ക. കു​വൈ​റ്റി​ലെ 13 സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ൾ ഈ ​മ​ത്സ​ര​ത്തി​ന് അ​ണി​ചേ​രും. വ​ർ​ത്ത​മാ​ന കാ​ല​ത്തു അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ലും ദേ​ശീ​യ ത​ല​ത്തി​ലും മാ​ധ്യ​മ​ങ്ങ​ളു​ടെ നി​ല​പാ​ട് സം​ബ​ന്ധ​മാ​യി നി​ല​വി​ലു​ള്ള ച​ർ​ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ഈ ​വി​ഷ​യം തെ​ര​ഞ്ഞെ​ടു​ത്ത​ത്. കു​വൈ​റ്റി​ലെ മാ​ധ്യ​മ രം​ഗ​ത്തും നി​യ​മ രം​ഗ​ത്തും പ്ര​വ​ർ​ത്തി​ക്കു​ന്ന മൂന്നു പ്ര​മു​ഖ​രാ​ണ് മ​ത്സ​ര​ത്തി​ന് വി​ധി​നി​ർ​ണ​യി​ക്കു​ന്ന​ത്.

മാ​ധ്യ​മ നി​ല​പാ​ടു​ക​ളി​ലെ സ്വ​ത​ന്ത്ര​ത​യെ സം​ബം​ന്ധി​ച്ച്‌ മേ​യ് ആറ് ശ​നി​യാ​ഴ്ച എ​ൻ കെ ​പ്രേ​മ​ച​ന്ദ്ര​ൻ എം​പി​യു​ടെ പ്ര​ഭാ​ഷ​ണ​വും സ്ക്കൂ​ൾ ആ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. അ​ന്നു ത​ന്നെ കേ​ര​ളാ പ്ര​തി​പ​ക്ഷ ഉ​പ​നേ​താ​വും നി​യ​മ​സ​ഭാ അം​ഗ​വു​മാ​യ ഡോ. ​എം കെ ​മു​നീ​ർ, ഡോ. ​പി.എ. ​ഇ​ബ്രാ​ഹിം ഹാ​ജി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഡി​ബേ​റ്റ് മ​ത്സ​ര ജേ​താ​ക്ക​ൾ​ക്കു​ള്ള ട്രോ​ഫി വി​ശി​ഷ്ടാ​തി​ഥി​ക​ൾ സ​മ്മാ​നി​ക്കും. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ സിബിഎസ്ഇ പൊ​തു പ​രീ​ക്ഷ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്കു​ക​ൾ നേ​ടി​യ മൂന്ന് വി​ദ്യാ​ർ​ഥിക​ൾ​ക്കു​ള്ള ഡോ.പി.എ. ​ഇ​ബ്രാ​ഹീം ഹാ​ജി സ്മാ​ര​ക ട്രോ​ഫി​യും പ​രി​പാ​ടി​യി​ൽ സ​മ്മാ​നി​ക്കും.

2002ൽ ​കു​വൈ​റ്റി​ലെ മം​ഗ​ഫി​ൽ സ്ഥാ​പി​ത​മാ​യ ഇന്ത്യ ഇ​ന്‍റർ​നാ​ഷ​ണ​ൽ സ്കൂ​ൾ 21 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ക​യാ​ണെ​ന്നും പ​ഠ​ന​നി​ല​വാ​ര​ത്തി​ലും അ​ച്ച​ട​ക്ക​ത്തി​ലും സ്വ​ഭാ​വ​രൂ​പീ​ക​ര​ണ​ത്തി​ലും ഈ ​വി​ദ്യാ​ല​യം മാ​തൃ​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. സ​യ​ൻ​സ് വി​ഷ​യ​ത്തി​ൽ ഈ ​വി​ദ്യാ​ല​യ​ത്തി​ലെ ഒ​രു വി​ദ്യാ​ർ​ഥി​നി ഗ​ൾ​ഫ് മേ​ഖ​ല​യി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന മാ​ർ​ക്ക് നേ​ടി​യ​തും അ​ന്ന​ത്തെ കേ​ന്ദ്ര മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രി​യാ​യി​രു​ന്ന സ്‌​മൃ​തി ഇ​റാ​നി​യി​ൽ നി​ന്ന് അ​നു​മോ​ദ​നം ഏ​റ്റു​വാ​ങ്ങി​യ​തും അ​ധി​കൃ​ത​ർ ഓ​ർ​മി​ച്ചു.

വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ സ്കൂ​ൾ ഡ​യ​റ​ക്ട​ർ മ​ല​യി​ൽ മൂ​സ കോ​യ, പ്രി​ൻ​സി​പ്പാ​ൾ കെ ​വി ഇ​ന്ദു​ലേ​ഖ, വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ: ​കെ സ​ലിം, പേ​സ് ഗ്രൂ​പ്പ് പ്ര​തി​നി​ധി മു​ഹ​മ്മ​ദ് ഹി​ഷാം, പ്രോ​ഗ്രാം കോ​​ർ​ഡി​നേ​റ്റ​ർ ശി​ഹാ​ബ് നീ​ല​ഗി​രി, മീ​ഡി​യ കോർ​ഡി​നേ​റ്റ​ർ അ​ഫ്താ​ബ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.