ജിദ്ദ: സൗദി ഇന്ത്യൻ അസോസിയേഷൻ ഷറഫിയസഫയർ ഓഡിറ്റോറിയത്തിൽ ബഹുജന പങ്കാളിത്തത്തോട് കൂടി നടന്ന ചടങ്ങിൽ സംഘടനയുടെ ലോഗോ പ്രകാശനം ചെയ്തു. ഡോ.വിനിതാ പിള്ള അധ്യക്ഷത വഹിച്ചു.
ജിദ്ദ മീഡിയ ഫോറം ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗദിയിൽ നിരവധി സംഘടനകളും കൂട്ടായ്മകളും പോഷക സംഘടനകളുമുണ്ടെങ്കിലും ഇന്ത്യക്കാർ എന്ന വിശാലമായ അർഥത്തിൽ ഒന്നിച്ചിരുന്നു പ്രവാസികൾ അനുഭവിക്കുന്ന നീറുന്ന പ്രശ്നങ്ങൾ അഡ്രസ് ചെയ്യുന്ന സംഘടന എന്ന നിലയ്ക്ക് സൗദി ഇന്ത്യൻ അസോസിയേഷന് ജിദ്ദയിൽ ഇടമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
വാട്സ് ആപ്പ് കൂട്ടായിമയിലൂടെ മാസങ്ങളായുള്ള പ്രവർത്തനത്തിനൊടുവിലാണ് ഇവരുടെ പ്രവർത്തനം സംഘടനാ രൂപത്തിലേക്ക് മാറുന്നതും പ്രവർത്തന പരിചയമുള്ളവർ നേതൃരംഗത്തേക്ക് വരുന്നതും. ഇത് സംഘടനയുടെ പ്രവർത്തനം വേഗത്തിലാക്കുമെന്നും സുൽഫീക്കർ ഒതായി കൂട്ടിച്ചേർത്തു.
സൗദി ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് നാസർ വെളിയംകോട് ലോഗോ പ്രകാശനം ചെയ്തു. ഷാജു അത്താണിക്കൽ ആമുഖ പ്രസംഗം നടത്തി. ഇന്ത്യൻ പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവർക്ക് തണലും തലോടലുമാകാനുള്ള ഒരു മഹത്തായ പ്രസ്ഥാനമായി സൗദി ഇന്ത്യൻ അസോസിയേഷനെ വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകർ വ്യക്തമാക്കി.

ജാഫർ പാലക്കോട്, കബീർ കൊണ്ടോട്ടി, ഷാഫി പവർഹൗസ്, സലാഹ് കാരാടൻ, യു.എം. ഹുസെെൻ മലപ്പുറം, കെ.പി. ഉമ്മർ മങ്കട, റഷീദ് ഓയൂർ, ഗഫൂർ ചാലിൽ, താജ് മണ്ണാർക്കാട്, ഷമർജാൻ കോഴിക്കോട്, ജലീൽ പരപ്പനങ്ങാടി , ടി.കെ. അബ്ദുറഹിമാൻ, അസ്ഹബ് വർക്കല ,സിമി അബ്ദുൽ ഖാദർ (വനിതാവിംഗ്) എന്നിവർ ആശംസാ പ്രസംഗം നടത്തി.
പരിപാടിയുടെ അവതാരകൻ വിജേഷ് ചന്ദ്രു അതിഥികളെ പരിചയപ്പെടുത്തി. അബ്ദുറസാഖ് മമ്പുറം 19ന് നടക്കുന്ന ഉദ്ഘാടന സെറിമണി വിവരണം നടത്തി. തുടർന്ന് നടന്ന ഗാന സദ്യയിൽ ജിദ്ദയിലെ പ്രമുഖ ഗായകന്മാരായ മിർസ ഷരീഫ്, ജമാൽ പാഷ, ബൈജു ദാസ്, ഡോ: ഹാരിസ്, മുംതാസ് റഹ്മാൻ, സോഫിയ സുനിൽ, ഫാത്തിമ ഖാദർ ആലുവ, കമറുദ്ദീൻ, മുബാറക്, തുടങ്ങിയവർ ഗാനാലാപനം നടത്തി.
അബ്ദുൽ ഖാദർ ആലുവ, സുരേഷ് പഠിയം, ഹിജാസ് കളരിക്കൽ , സിയാദ് അബ്ദുള്ള , നിസാർ മണ്ണാർക്കാട്, സമീർ മണ്ണാർക്കാട്, ജംഷീർ അലനല്ലൂർ എന്നിവർ നേതൃത്വം നൽകി. നജീബ് കോതമംഗലം സ്വാഗതവും, അബ്ദുറസാഖ് ആലുങ്കൽ നന്ദിയും പറഞ്ഞു.
|