• Logo

Allied Publications

Europe
എം​ജി​ഒ​സി​എ​സ്എം മു​ൻ അം​ഗ​ങ്ങ​ളു​ടെ യോ​ഗം റോ​ക്ക്‌ലാൻ​ഡി​ൽ ചേ​ർ​ന്നു
Share
ല​ണ്ട​ൻ: മാ​ർ ഗ്രീ​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക്രി​സ്ത്യ​ൻ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ത്തി​ൽ (എം​ജി​ഒ​സി​എ​സ്എം) ഇ​ന്ത്യ​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന മു​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ക​രു​ടെ​യും യോ​ഗം എം​ജി​ഒ​സി​എ​സ്എം മു​ൻ പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന മും​ബൈ ഭ​ദ്രാ​സ​ന മെ​ത്രാ​പോ​ലി​ത്ത അ​ഭി​വ​ന്ദ്യ ഗീ​വ​ർ​ഗീ​സ് മാ​ർ ​കൂ​റി​ലോ​സ് തി​രു​മേ​നി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ സ​ഫേ​ണി​ലു​ള്ള റോ​ക്ക്‌ലാൻ​ഡ് സെ​ന്‍റ്.​മേ​രീ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ വ​ച്ച് ന​ട​ന്നു.

ഇ​ട​വ​ക വി​കാ​രി ഫാ.​ഡോ.​രാ​ജു വ​ർ​ഗീ​സ് സ്വാ​ഗ​തം ആ​ശം​സി​ച്ചു. തു​ട​ർ​ന്ന് എം​ജി​ഒ​സി​എ​സ്എം അ​ലു​മി​നി സെ​ക്ര​ട്ട​റി മാ​ത്യു സാ​മു​വേ​ൽ (സു​നി​ൽ) അ​ലു​മി​നി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​വ​രി​ച്ചു. ഫു​ൾ ടൈം ​കാ​മ്പ​സ് മി​നി​സ്ട്രി തു​ട​ങ്ങാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​യി എ​ന്നും തു​ട​ർ​ന്നും എ​ല്ലാ​വ​രു​ടെ​യും സ​ഹ​ക​ര​ണ​മു​ണ്ടാ​വ​ണം എ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

എ​ല്ലാ​വ​രും സ്വ​യം പ​രി​ച​യ​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷം ഡ​യോ​സി​സ​ൻ കൗ​ൺ​സി​ൽ അം​ഗം ഉ​മ്മ​ൻ കാ​പ്പി​ൽ, യൂ​ത്ത് മി​നി​സ്റ്ററാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഡീ​ൻ.ഷോ​ജി​ൽ എ​ബ്ര​ഹാം കാ​മ്പ​സ് മി​നി​സ്ട്രി പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ പ​റ്റി വി​ശ​ദീ​ക​രി​ച്ചു. മു​ൻ ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗ​വും എം​ജി​ഒ​സി​എ​സ്എം അ​ലു​മി​നി ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​യു​മാ​യ സ​ജി എം.​പോ​ത്ത​ൻ യോ​ഗ​ത്തി​ന്‍റെ പ്ര​ധാ​ന വി​ഷ​യ​മാ​യ കോ​വി​ഡാ​ന​ന്ത​ര സ​ഭ എ​ന്ന​തി​നെ പ​റ്റി സം​സാ​രി​ക്കു​വാ​ൻ അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യെ ക്ഷ​ണി​ച്ചു.

തി​രു​മേ​നി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ കോ​വി​ഡ് പൂ​ർ​ണ​മാ​യി മാ​റി​യി​ട്ടി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ മോ​ഡേ​ൺ ടെ​ക്നോ​ള​ജി ഉ​പ​യോ​ഗി​ച്ച് കു​ട്ടി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ഭ​യു​ടെ വി​ശ്വാ​സ​ത്തി​ലും കൂ​ട്ടാ​യ്മ​യി​ലും അ​വ​രെ ചേ​ർ​ത്തു​നി​ർ​ത്ത​ണ​മെ​ന്ന് ഓ​ർ​മി​പ്പി​ച്ചു. അ​തോ​ടോ​പ്പം ത​ന്നെ കോ​ള​ജു​ക​ളി​ൽ പോ​യി​ട്ടു​ള്ള കു​ട്ടി​ക​ളു​ടെ ഒ​രു ഡേ​റ്റാ ബാ​ങ്ക്, ര​ക്ഷ​ക​ർ​ത്താ​ക്ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ഉ​ണ്ടാ​ക്കി അ​വ​രു​മാ​യി ബ​ന്ധ​ങ്ങ​ൾ സൂ​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. അ​ലു​മി​നി അം​ഗ​ങ്ങ​ൾ എ​ല്ലാ​വ​രും ഇ​തി​നു​വേ​ണ്ടി​ആ​ത്മാ​ർ​ഥ​മാ​യി പ​രി​ശ്ര​മി​ക്ക​ണ​മെ​ന്നും അ​ഭ്യ​ർ​ഥി​ച്ചു.

അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യു​ടെ പ്ര​സം​ഗം ഒ​രു തു​റ​ന്ന സം​വാ​ദ​ത്തി​ന് വേ​ദി​യാ​യി. സം​വാ​ദ​ത്തി​ന്‍റെ മോ​ഡ​റേ​റ്റ​റാ​യി മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ മു​ൻ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഫി​ലി​പ്പോ​സ് ഫി​ലി​പ്പ് പ്ര​വ​ർ​ത്തി​ച്ചു.

വെ​രി റ​വ.​യൗ​നാ​ൻ മു​ള​മൂ​ട്ടി​ൽ, ഫാ.​രാ​ജു വ​ർ​ഗീ​സ്, ഫാ.​ലാ​ബി ജോ​ർ​ജ്, ഫാ.​ജോ​ൺ തോ​മ​സ്, ഫാ.​റി​ഞ്ചു കോ​ശി മ​ല​ങ്ക​ര അ​സോ​സി​യേ​ഷ​ൻ മാ​നേ​ജിം​ഗ് ക​മ്മി​റ്റി അം​ഗം ഷാ​ജി വ​ർ​ഗീ​സ്, ഡ​യോ​സി​സ​ൻ കൗ​ൺ​സി​ൽ അം​ഗം ഉ​മ്മ​ൻ കാ​പ്പി​ൽ, മു​ൻ കൗ​ൺ​സി​ൽ അം​ഗം സ​ജി എം.​പോ​ത്ത​ൻ, സോ​ണി ജേ​ക്ക​ബ്, ഫി​ലി​പ് ത​ങ്ക​ച്ച​ൻ, ഡോ.​ജോ​ർ​ജ് പ​ന​ക്ക​മി​റ്റം തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

മീ​റ്റിം​ഗി​ന്‍റെ അ​വ​സാ​നം ന​ട​ന്ന ബി​സി​ന​സ് മീ​റ്റിം​ഗി​ൽ എം​ജി​ഒ​സി​എ​സ്‌​എ​മി​ന്‍റെ പു​തി​യ സെ​ക്ര​ട്ട​റി​യാ​യി മൗ​ണ്ട് ഒ​ലി​വ് സെ​ന്‍റ്.​തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ്‌ ഇ​ട​വ​ക അം​ഗ​മാ​യ ഫി​ലി​പ്പ് ത​ങ്ക​ച്ച​നെ തെ​ര​ഞ്ഞെ​ടു​ത്തു. ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ജി എം.​പോ​ത്ത​ന്‍റെ ന​ന്ദി പ്ര​കാ​ശ​ന​ത്തോ​ടും അ​ഭി​വ​ന്ദ്യ തി​രു​മേ​നി​യു​ടെ ആ​ശി​ർ​വാ​ദ​ത്തോ​ടും കൂ​ടി മീ​റ്റിം​ഗ് സ​മാ​പി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ