അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ജനറൽ ബോഡി യോഗം 2023 2024 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.കെ. ബീരാൻകുട്ടിയാണ് പ്രസിഡന്റ്. റോയ്.ഐ.വർഗീസിനെ വൈസ് പ്രസിഡന്റായും കെ. സത്യനെ ജനറൽ സെക്രട്ടറിയായും ഷബിൻ പ്രേമരാജൻ ട്രഷററായും തെരഞ്ഞെടുത്തു.
റെജിലാൽ കോക്കാടൻ (ഓഡിറ്റർ), സുൽഫഖിർ വട്ടിപ്പറമ്പിൽ (അസി. ഓഡിറ്റർ), ലതീഷ് ശങ്കർ, അബ്ദുൽ സലാം നഹാസ്, റഫീഖ് അലി കൊല്ലിയത്ത്, റഫീഖ് ചാലിൽ മുനമ്പത്ത്, പി .എം.സുലൈമാൻ, ഇ.റഷീദ്, ഷോബി .കെ.എ, ശ്രീകാന്ത് പൊക്കാടത്ത്, അഭിലാഷ് തോമസ് തറയിൽ, വേലായുധൻ സുബാഷ് എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
യുഎഇ സാമൂഹ്യ ക്ഷേമമന്ത്രാലയ പ്രതിനിധികളായ മഹറ ഒമർ അൽ അമറി, ഖുലൂദ് അബ്ദുള്ള, അഹമ്മദ് അൽ മൻസൂരി, അബ്ദുള്ള അഹമ്മദ് ഹുസൈൻ, ട്രാൻസ്ലേറ്റർ അബ്ബാസ് വി.കെ എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന ജനറൽ ബോഡിയിൽ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക റിപ്പോർട്ടും ട്രഷറർ നികേഷ് വലിയവളപ്പിൽ വരവ് ചെലവ് കണക്കുകളും 2023 2024 വർഷത്തെ ബജറ്റും അവതരിപ്പിച്ചു. ഓഡിറ്റർ ജയൻ കെ. ബി പിന്നിട്ട വർഷത്തെ പ്രവർത്തനങ്ങളെ വിലയിരുത്തി ഓഡിറ്റ് റിപ്പോർട്ട് അവതരിപ്പിച്ചു.
സെന്റർ പ്രസിഡന്റ് വി.പി കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. എൻ.വി.മോഹനൻ, സുനീർ .എം, അഡ്വ സലിം ചോലമുഖത്ത്, കെ.കെ. ശ്രീവൽസൻ എന്നിവർ സംസാരിച്ചു. ജയൻ. കെ. ബി തെരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ സ്വാഗതവും, ജോയിന്റ് സെക്രട്ടറി സത്യൻ.കെ നന്ദിയും പറഞ്ഞു.
|