• Logo

Allied Publications

Middle East & Gulf
റാഷിദ് റോവർ; മങ്ങാത്ത പ്രതീക്ഷയുമായി യുഎഇ
Share
ദുബായ്: യാത്രയുടെ അവസാന നിമിഷങ്ങളിൽ ആശയവിനിമയ സംവിധാനങ്ങളിൽ സംഭവിച്ച തകരാറുകൾ പരിഹരിക്കപ്പെട്ട് യുഎഇയുടെ റാഷിദ് റോവർ ദൗത്യം വിജയകരമാകും എന്ന ശുഭ പ്രതീക്ഷയിലാണ് യുഎഇ ഇപ്പോൾ.

യുഎഇ സമയം 7.40നു തുടങ്ങി ലാൻഡിംഗ് 8.40നു പൂർത്തിയാകേണ്ടതായിരുന്നു. ലാൻഡിംഗിനു തൊട്ടുമുൻപുള്ള സന്ദേശം വരെ ഭൂമിയിൽ ലഭിച്ചിരുന്നു. പിന്നീട് സന്ദേശങ്ങൾ നിലച്ചു.

യുഎഇ സമയം 9.10ന്, പേടകവുമായുള്ള ആശയ വിനിമയം നഷ്ടപ്പെട്ടതായി ഐസ്പെയ്സ് അറിയിക്കുകയായിരുന്നു. 6000 കിലോമീറ്റർ വേഗത്തിലെത്തിയ ബഹിരാകാശ വാഹനം ലാൻഡിംഗ് സമയത്ത് 380 കിലോമീറ്ററായി വേഗം കുറച്ചിരുന്നു. 3.85 ലക്ഷം കിലോമീറ്റർ സഞ്ചരിച്ചാണ് റാഷിദ് റോവർ ലക്ഷ്യത്തിലെത്തിയത്. പൂർണമായും ഇമറാത്തി എൻജിനീയർമാർ നിർമിച്ചതാണ് റാഷിദ് റോവർ എന്ന പര്യവേക്ഷണ വാഹനം.10 കിലോയാണ് 4 ചക്രങ്ങളോടു കൂടിയ വാഹനത്തിന്‍റെ ഭാരം. ഇന്ധന ഉപയോഗം ഏറ്റവും കുറച്ചാണ് റാഷിദ് റോവർ ചന്ദ്രനിലേക്ക് യാത്ര ചെയ്തത്. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന റോവറിൽ 4 ക്യാമറകളുണ്ട്.
സൂര്യന്റെ ഗുരുത്വാകർഷണമാണ് റാഷിദ് റോവറിന്റെ യാത്രയ്ക്ക് ഉപയോഗിച്ചത്.ഇതിനായി പേടകം സഞ്ചരിച്ചത് ഭൂമിക്കും ചന്ദ്രനും ഇടയിലെ ദൂരത്തിന്റെ 3 ഇരട്ടി. യാത്ര 135 ദിവസമെടുത്തതും ഈ റൂട്ട് സ്വീകരിച്ചതു കൊണ്ടാണ്. സൂര്യന്റെ ഗുരുത്വാകർഷണത്തെ ഉപയോഗിച്ചതു വഴി ഇന്ധനത്തിൽ വലിയ ലാഭം നേടി. ഇന്ധനത്തേക്കാൾ ഗുരുത്വാകർഷണത്തിനു പ്രാധാന്യം നൽകിയാണ് ബഹിരാകാശ പേടകം നീങ്ങിയത്. ഇന്ധനം ഉപയോഗിച്ചുള്ള യാത്രയായിരുന്നെങ്കിൽ 6 ദിവസം കൊണ്ട് എത്തേണ്ട പേടകമാണ് 135 ദിവസം കൊണ്ട് ചന്ദ്രോപരിതലത്തിൽ എത്തിയത്.

ചന്ദ്രനെയും ഉപരിതലത്തെയും പഠിക്കുക, ചിത്രങ്ങൾ പകർത്തുക ചന്ദ്രനിലെ മണ്ണിന്‍റെ സവിശേഷതയും ചന്ദ്രനിലെ കല്ലുകൾ രൂപപ്പെട്ടതിനെക്കുറിച്ചും ചന്ദ്രന്‍റെ ഭൗമാന്തരീക്ഷവും പൊടിപടലങ്ങളും ചലനവും ജല കണികകൾ, ഫൊട്ടോഇലക്ട്രോൺ എന്നിവയും പഠിക്കുകയായിരുന്നു റോവറിന്‍റെ ലക്ഷ്യം.

റാഷിദ് റോവർ വഹിച്ചുകൊണ്ടുള്ള ഹകുടോ ആർ മിഷൻ 1 മാർച്ച് 21ന് ചന്ദ്രന്‍റെ ഭ്രമണപഥത്തിൽ എത്തിയിരുന്നു. ഭൂമിയിലേതിനേക്കാൾ ആറിൽ ഒന്നു മാത്രമാണ് ചന്ദ്രനിലെ ഗുരുത്വാകരണം. റോവറിന്‍റെ ലാൻഡിംഗിലും നിയന്ത്രണത്തിലും ഏറ്റവും വലിയ വെല്ലുവിളി ഉയർത്തിയത് ഗുരുത്വാകർഷണം ഇല്ലാത്ത ഈ സാഹചര്യമാണ്.

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.