• Logo

Allied Publications

Middle East & Gulf
ദുബായിൽ 426 സ്വദേശികളുടെ ഭവനവായ്പ എഴുതിത്തള്ളി
Share
ദുബായ്: കുറഞ്ഞ വരുമാനക്കാരായ 426 സ്വദേശികളുടെ ഭവന വായ്പ എഴുതള്ളാൻ ദുബായ് സർക്കാർ തീരുമാനിച്ചു. ദുബായ് കിരീടാവകാശിയും എക്​സിക്യൂട്ടീവ്​ കൗൺസിൽ ചെയർമാനുമായ ശൈഖ്​ ഹംദാൻ ബിൻ മുഹമ്മദ്​ ബിൻ റാശിദ്​ ആൽ മക്​തൂമാണ്​ ഇത്​ സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

പൗരന്മാരുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുന്നത്​ ലക്ഷ്യമിട്ടാണ് നടപടി സ്വീകരിച്ചത്​. 14.6കോടി ദിർഹം വായ്​പയാണ്​ പദ്ധതിയുടെ ഭാഗമായി എഴുതിത്തള്ളുന്നത്​. എമിറേറ്റ്​സ്​ ഹയർ കമ്മിറ്റി ഫോർ ഡവലപ്​മെന്‍റ്​ ആന്‍റ്​ സിറ്റിസൺ അഫേഴ്​സ്​ വകുപ്പിനാണ് തീരുമാനം നടപ്പാക്കാനുള്ള ഉത്തരവാദിത്തം നൽകിയിട്ടുള്ളത്​.

ദുബായിലെ പൗരന്മാരുടെ ജീവിതനിലവാരം ഉയർത്തുന്നതിന്​ ആവശ്യമായ സംരംഭങ്ങൾ തുടർന്നും നടപ്പിലാക്കുമെന്ന്​ നടപടി പ്രഖ്യാപിച്ചുകൊണ്ട്​ ശൈഖ്​ ഹംദാൻ ട്വിറ്ററിൽ കുറിച്ചു. പൗരന്മാർക്ക്​ നേരത്തെയും ഭവന നിർമാണത്തിനും മറ്റുമായി സർക്കാർ നിരവധി ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ട്​. ഈ ആഴ്ച തന്നെ നഗരത്തിൽ ചെലവുകുറഞ്ഞ വീടുകൾ നിർമ്മിക്കുന്നതിനുള്ള അന്താരാഷ്ട്ര ഡിസൈൻ മത്സരം ശൈഖ്​ ഹംദാൻ പ്രഖ്യാപിച്ചിരുന്നു.

കുടുംബങ്ങൾക്ക് 10ലക്ഷം ദിർഹമിന് നിർമിക്കാൻ കഴിയുന്ന സ്‌മാർട്ട് ഹോമുകളുടെ ഡിസൈനുകൾ സമർപ്പിക്കാനാണ്​ ആർക്കിടെക്റ്റുകളെയും ഡിസൈനർമാരെയും ക്ഷണിച്ചത്​. നഗരത്തിൽ ജനസംഖ്യ വർധിക്കുകയും പ്രോപ്പർട്ടി ആവശ്യക്കാരുടെ എണ്ണം കുതിച്ചുയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഭാവിയിലെ വീട് എന്ന പേരിൽ മത്സരം നടത്തുന്നത്.

അബൂദബിയിലെ പൗരൻമാർക്ക്​ 274കോടിയുടെ ഭവന സഹായ പദ്ധതി തിങ്കളാഴ്ച കിരീടാവകാശി ശൈഖ്​ ഖാലിദ്​ ബിൻ മുഹമ്മദ്​ ആൽ നഹ്​യാൻ പ്രഖ്യാപിച്ചിരുന്നു. 1800 പൗരന്മാർക്കാണ്​ ഇതുവഴി സഹായം ലഭിക്കുക.

ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ തു​റ​ന്നു.
കു​വൈ​റ്റ് സി​റ്റി: പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച; സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യാ​തി​ഥി.
കു​വൈ​റ്റ് സി​റ്റി: ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​
അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഫ​ർ​വാ​നി​യ: അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെെ​കോ​ർ​ത്ത് ന​വ​യു​ഗം; കാ​ത്തു​നി​ൽ​ക്കാ​തെ ഷ​രു​ൺ മ​ട​ങ്ങി.
അ​ൽ​ഹ​സ: ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ത്ത സ​ന്മ​ന​സു​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​ക്കി കാ​ൻ​സ​ർ രോ​ഗി​യാ​യ യു​വാ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് 33 കോ​ടി​യു​ടെ ലോ​ട്ട​റി.
അ​ബു​ദാ​ബി: മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് വ​ന്‍​തു​ക​യു​ടെ ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 256ാമ​