• Logo

Allied Publications

Middle East & Gulf
നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റിയംഗം സനു മഠത്തിൽ അന്തരിച്ചു
Share
ദമാം: നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും ദല്ല മേഖല പ്രസിഡന്‍റും ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിൽ (48 ) അന്തരിച്ചു. ദമാം കോദറിയയിലെ താമസസ്ഥലത്ത് രാത്രി ഉറക്കത്തിൽ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.

കഴിഞ്ഞ 16 വർഷത്തോളമായി ദമാം പ്രവാസിയായ സനു, ദല്ലയിലെ ഒരു ടയർ വർക്‌സ്ഷോപ്പ് കമ്പനിയിൽ ജോലി നോക്കി വരികയായിരുന്നു. സുഹൃത്തുക്കളുമൊത്തു പെരുന്നാൾ ആഘോഷിച്ച ശേഷം പാതിരാത്രിയോടെ തിരികെ റൂമിൽ എത്തി ഉറങ്ങാൻ കിടന്നു. രാവിലെ കട തുറക്കുന്ന സമയമായിട്ടും വരാത്തത് കൊണ്ടു സഹപ്രവർത്തകർ അന്വേഷിച്ചു എത്തിയതോടെയാണ് മരണവിവരം അറിഞ്ഞത്.

സ്പോൺസർ അറിയിച്ചത് അനുസരിച്ചു പോലീസും ആംബുലൻസും എത്തി, ഡോക്ടർ പരിശോധിച്ചപ്പോഴാണ് മരണം ഹൃദയാഘാതം മൂലമെന്ന് സ്ഥിരീകരിച്ചത്. തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴി സ്വദേശിയായ സനു മഠത്തിൽ, നാട്ടിൽ സിപിഐയുടെ സജീവപ്രവർത്തകനായിരുന്നു.

നവയുഗത്തിന്‍റെ ആദ്യകാലം മുതൽ നേതൃത്വനിരയിൽ പ്രവർത്തിച്ച സനു മികച്ച സംഘടകപാടവം കൊണ്ട് കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ, സാംസ്കാരിക, ജീവകാരുണ്യ രംഗങ്ങളിൽ സജീവസാന്നിധ്യമായി മാറി. നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ ദല്ല മേഖലയിൽ നട്ടെല്ല് സനുവിന്‍റെ പ്രവർത്തനങ്ങളായിരുന്നു. തൊഴിൽ പ്രശ്നങ്ങളാലും, രോഗം മൂലവും വലഞ്ഞ ഒട്ടേറെ പ്രവാസികളാണ് സനുവിന്‍റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങിയത്.

അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ്. മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടൂ വിദ്യാർഥിയായ മൃദുൽ മകനാണ്.

സനുവിന്‍റെ മരണത്തിൽ നവയുഗം കേന്ദ്രകമ്മിറ്റിയും, വിവിധ മേഖല കമ്മിറ്റികളും അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും അദ്ദേഹത്തിന്‍റെ വിയോഗം സൗദിയിലെ പ്രവാസലോകത്തിനു വലിയ നഷ്ടമാണ് വരുത്തിയിരിയ്ക്കുന്നതെന്നും കുടുംബത്തോടൊപ്പം ദുഃഖത്തിൽ പങ്കു ചേരുന്നതായും നവയുഗം കേന്ദ്രകമ്മിറ്റി പത്രക്കുറിപ്പിൽ അറിയിച്ചു.

ദമ്മാം സിറ്റി ഹോസ്പിറ്റലിൽ സൂക്ഷിച്ചിരിയ്ക്കുന്ന മൃതദേഹം നാട്ടിലേയ്ക്ക് അയയ്ക്കാനുള്ള നിയമനടപടികൾ നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്‍റെ നേതൃത്വത്തിൽ നടന്നു വരുന്നു.

ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ തു​റ​ന്നു.
കു​വൈ​റ്റ് സി​റ്റി: പ​ണ​മി​ട​പാ​ട് സ്ഥാ​പ​ന​മാ​യ ലു​ലു എ​ക്സ്ചേ​ഞ്ചി​ന്‍റെ കു​വൈ​റ്റി​ലെ 35ാം ശാ​ഖ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
മീ​ലാ​ദ് മ​ഹാ​സ​മ്മേ​ള​നം വെ​ള്ളി​യാ​ഴ്ച; സി. ​മു​ഹ​മ്മ​ദ് ഫൈ​സി മു​ഖ്യാ​തി​ഥി.
കു​വൈ​റ്റ് സി​റ്റി: ഖൈ​ത്താ​ൻ ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി സ്കൂ​ളി​ൽ വെ​ള്ളി​യാ​ഴ്ച ഐ​സി​എ​ഫ് കു​വൈ​റ്റ് നാ​ഷ​ണ​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന മീ​ലാ​
അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ ഫ​ർ​വാ​നി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ഫ​ർ​വാ​നി​യ: അ​ൽ മ​ദ്‌​റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ വി​ദ്യാ​ർ​ഥി സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു.
ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കെെ​കോ​ർ​ത്ത് ന​വ​യു​ഗം; കാ​ത്തു​നി​ൽ​ക്കാ​തെ ഷ​രു​ൺ മ​ട​ങ്ങി.
അ​ൽ​ഹ​സ: ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ കൈ​കോ​ർ​ത്ത സ​ന്മ​ന​സു​ക​ളു​ടെ ശ്ര​മം വി​ഫ​ല​മാ​ക്കി കാ​ൻ​സ​ർ രോ​ഗി​യാ​യ യു​വാ​വ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.
പ്ര​വാ​സി ഇ​ന്ത്യ​ക്കാ​ര​ന് 33 കോ​ടി​യു​ടെ ലോ​ട്ട​റി.
അ​ബു​ദാ​ബി: മ​ല​യാ​ളി​ക​ള​ട​ക്കം നി​ര​വ​ധി പേ​ര്‍​ക്ക് വ​ന്‍​തു​ക​യു​ടെ ഭാ​ഗ്യ​സ​മ്മാ​ന​ങ്ങ​ള്‍ ന​ല്‍​കി​യ അ​ബു​ദാ​ബി ബി​ഗ് ടി​ക്ക​റ്റി​ന്‍റെ 256ാമ​