റിയാദ് : കേളി കലാസാംസ്കാരിക വേദി എല്ലാ വർഷവും റംസാൻ മാസത്തില്‍ പൊതുജനങ്ങള്‍ക്കായി നടത്തി വരുന്ന ജനകീയ നോമ്പുതുറയുടെ ഭാഗമായി അസീസിയ, ഉമ്മുൽ ഹമാം ഏരിയ കമ്മറ്റികൾ ഇഫ്താർ സംഘടിപ്പിച്ചു.
അസീസിയ ഗ്രേറ്റ് ഇന്റർനാഷണൽ സ്കൂളിൽ നടത്തപ്പെട്ട അസീസിയ ഏരിയയുടെ ഇഫ്താർ സംഗമത്തിൽ അസീസിയ ഏരിയ പ്രവർത്തകരും, കുടുംബാംഗങ്ങളും, ഏരിയ പരിധിയിലുള്ള മലയാളികളും, ഇന്ത്യയിലെ വിവിധ സംസ്ഥാനക്കാർ, പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിൽ നിന്നുമുള്ള ആയിരക്കണക്കിന് പ്രവാസികൾ പങ്കെടുത്തു.
സംഘാടകസമിതി ചെയർമാൻ മൻസൂർ, കൺവീനർ നൗഷാദ്, സാമ്പത്തിക കൺവീനർ റഫീഖ് അരിപ്ര, ഭക്ഷണ കമ്മറ്റി കൺവീനർ സൂരജ്, ഗതാഗത കമ്മറ്റി കൺവീനർ സുഭാഷ്, സ്റ്റേഷനറി കമ്മിറ്റി കൺവീനർ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘാടക സമിതിയും, ഏരിയ രക്ഷാധികാരി കൺവീനർ ഹസ്സൻ പുന്നയൂർ, ഏരിയ സെക്രട്ടറി റഫീഖ് ചാലിയം, പ്രസിഡന്റ് ഷാജി റസാഖ്, വൈസ് പ്രസിഡന്റ് അലി പട്ടാമ്പി, ജോയിൻ സെക്രട്ടറി സുധീർ പോരേടം എന്നിവർ ഇഫ്താറിന് നേതൃത്വം നൽകി.
 കേളി രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ, കേളി വൈസ് പ്രസിഡന്റ് ഗഫൂർ അനമങ്ങാട്, കേന്ദ്ര കമ്മിറ്റി അംഗം ജാഫർ ഖാൻ വിവിധ ഏരിയകളിലെ പ്രവർത്തകർ, സ്പോൺസർമാർ എന്നിവർ ഇഫ്താറിൽ സന്നിഹിതരായിരുന്നു.
എക്സിറ്റ് എട്ടിലെ അൽ മുൻസിയ ഇസ്തിറാഹയില് നടന്ന ഉമ്മുൽ ഹാമാം ഏരിയയുടെ ഇഫ്താര്‍ സംഗമത്തില്‍ കേളി, കേളി കുടുംബവേദി അംഗങ്ങൾ, പ്രവാസി മലയാളികൾ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവർ, കൂടാതെ സമൂഹത്തിലെ നാനാ തുറകളിലുള്ള അഞ്ഞൂറോളം പേർ ഇഫ്താറിൽ പങ്കെടുത്തു.
കേളി മുഖ്യ രക്ഷാധികാരി കമ്മിറ്റി അംഗം ഫിറോസ് തയ്യിൽ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശ്ശേരി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ പ്രദീപ് ആറ്റിങ്ങൽ, കിഷോർ ഇ നിസാം, ബിജി തോമസ്, ഉമ്മുൽ ഹമാം ഏരിയാ രക്ഷാധികാരി ആക്ടിംഗ് കൺവീനർ ചന്ദ്രചൂഢൻ, ഏരിയ സെക്രട്ടറി നൗഫൽ സിദ്ദിഖ്, പ്രസിഡന്റ് ബിജു, രക്ഷാധികാരി കമ്മിറ്റി അംഗങ്ങളായ അബ്ദുൾ കലാം, അബ്ദുൽ കരീം,
സംഘാടക സമിതി കൺവീനർ സുരേഷ് പി, ചെയർമാൻ മൻസൂർ, വൈസ് ചെയർമാൻ അനിൽ കുമാർ ഒ, ജോയിന്റ് കൺവീനർ ജയരാജ് എം പി, സാമ്പത്തിക കൺവീനർ റോയ് ഇഗ്നെഷ്യസ്, ഷാജഹാൻ, ഹരിലാൽ ബാബു, രാജേഷ്, ഷിഹാസ്, അബ്ദുസലാം, ഷിഹാബുദീൻ കുഞ്ചിസ്, ജോജി, നൗഷാദ്, അലാഹുദ്ധീൻ, സംഘാടക സമിതി അംഗങ്ങൾ, വിവിധ യൂണിറ്റുകളിൽ നിന്നുമുള്ള പ്രവർത്തകർ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.
|