• Logo

Allied Publications

Europe
അ​രു​ൺ മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​വാ​ൻ സ​മാ​ഹ​രി​ച്ച തു​ക കൈ​മാ​റി
Share
തി​രു​വ​ന​ന്ത​പു​രം: ജ​നു​വ​രി​യി​ൽ ക​വ​ൻ​ട്രി​യി​ൽ അ​ന്ത​രി​ച്ച അ​രു​ൺ മു​ര​ളീ​ധ​ര​ൻ നാ​യ​രു​ടെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​വാ​ൻ വേ​ണ്ടി യു​ക്‌​മ ചാ​രി​റ്റി ഫൗ​ണ്ടേ​ഷ​നും ക​വ​ൻ​ട്രി കേ​ര​ള ക​മ്മ്യൂ​ണി​റ്റി​യും ചേ​ർ​ന്ന് സ​മാ​ഹ​രി​ച്ച തു​ക കു​ടും​ബ​ത്തി​ന് കൈ​മാ​റി.

ഭി​ന്ന ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞ് വ​ച്ച മ​ജീ​ഷ്യ​ൻ ഗോ​പി​നാ​ഥ് മു​തു​കാ​ടാ​ണ് തു​ക അ​രു​ണി​ന്‍റെ കു​ടും​ബ​ത്തി​ന് കൈ​മാ​റി​യ​ത്. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​രു​ണി​ന്‍റെ മൃ​ത​ദേ​ഹം ഫെ​ബ്രു​വ​രി ര​ണ്ടാം വാ​രം നാ​ട്ടി​ലെ​ത്തി​ച്ച് സം​സ്കാ​രം ന​ട​ത്തി​യി​രു​ന്നു.

തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന തി​ക​ച്ചും ല​ളി​ത​മാ​യ ച​ട​ങ്ങി​ൽ വച്ചാ​ണ് അ​രു​ണി​ന്‍റെ കു​ടും​ബം തു​ക ഏ​റ്റു​വാ​ങ്ങി​യ​ത്. കി​ൻ​ഫ്ര ഫി​ലിം ആ​ൻ​ഡ് വീ​ഡി​യോ പാ​ർ​ക്ക് ചെ​യ​ർ​മാ​ൻ ജോ​ർ​ജ്കു​ട്ടി ആ​ഗ​സ്തി, യു​ക്മ മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

യു​ക്‌​മ​യും സി​കെ​സി ക​വ​ൻ​ട്രി​യും ചേ​ർ​ന്ന് ന​ട​ത്തി​യ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ത്തെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ച്ച ഗോ​പി​നാ​ഥ് മു​തു​കാ​ട്, യു​ക്മ ചെ​യ്ത് കൊ​ണ്ടി​രി​ക്കു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ആ​യി​രം കൈ​ക​ൾ ചേ​ർ​ത്ത് കൊ​ണ്ട് അ​ഭി​ന​ന്ദി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.

യു​ക്മ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്ന മു​തു​കാ​ട് ഇ​നി​യും ഇ​ത് പോ​ലു​ള്ള ഒ​രു​പാ​ട് ആ​ളു​ക​ളെ ചേ​ർ​ത്ത് പി​ടി​ക്കാ​ൻ സാ​ധി​ക്ക​ട്ടെ​യെ​ന്ന് ആ​ശം​സി​ച്ചു. യു​ക്മ​യു​ടെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളോ​ട് സ​ഹ​ക​രി​ക്കു​ന്ന​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞ മു​തു​കാ​ട് ഇ​ത് പോ​ലു​ള​ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് യു​കെ​യി​ലെ ന​ല്ല​വ​രാ​യ എ​ല്ലാ മ​നു​ഷ്യ​രു​ടേ​യും സ​ഹാ​യ​വും സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ട്ടേ​യെ​ന്ന് ആ​ശം​സി​ച്ചു.

യു​ക്മ മാ​ജി​ക് പ്ലാ​ന​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ധ​ന​ശേ​ഖ​ര​ണാ​ർ​ഥം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത കാ​ര്യം ഓ​ർ​മ​യി​ൽ സൂ​ക്ഷി​ക്കു​ന്ന ഗോ​പി​നാ​ഥ് മു​തു​കാ​ട് യു​ക്മ​യു​ടെ ഭാ​വി പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ ഭാ​വു​ക​ങ്ങ​ളും നേ​ർ​ന്നു.

അ​രു​ണി​ന്‍റെ കു​ടും​ബ​ത്തെ സ​ഹാ​യി​ക്കു​വാ​ൻ ന​ട​ത്തി​യ ധ​ന​ശേ​ഖ​ര​ണ പ്ര​വ​ർ​ത്ത​ന​വു​മാ​യി സ​ഹ​ക​രി​ച്ച എ​ല്ലാ​വ​ർ​ക്കും നേ​തൃ​ത്വം ന​ൽ​കി​യ യു​ക്മ മി​ഡ്ലാ​ൻ​ഡ്സ് റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് തോ​മ​സ്, സി​കെ​സി പ്ര​സി​ഡ​ന്‍റ ഷി​ൻ​സ​ൻ മാ​ത്യു എ​ന്നി​വ​ർ​ക്കും മ​റ്റ് ഭാ​ര​വാ​ഹി​ക​ൾ​ക്കും യു​ക്മ ദേ​ശീ​യ സ​മി​തി ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.