• Logo

Allied Publications

Middle East & Gulf
സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രാ​ന്‍ മീ​ഡി​യ പ്ലസിന്‍റെ പെ​രു​ന്നാ​ള്‍ നി​ലാ​വ്
Share
ദോ​ഹ: സ​ങ്കു​ചി​ത​മാ​യ രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ടു​ക​ളും വി​ക​ല​മാ​യ മ​ത​സ​ങ്ക​ല്‍​പ​വും സാ​മൂ​ഹ്യ സൗ​ഹാ​ര്‍​ദ്ധ​വും ഐ​ക്യ​വും ചോ​ദ്യം ചെ​യ്യു​ന്ന സ​മ​കാ​ലി​ക സ​മൂ​ഹ​ത്തി​ല്‍ ആ​ഘോ​ഷ​ങ്ങ​ളെ സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രാ​ന്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ഹ്വാ​നം ചെ​യ്ത് മീ​ഡി​യ പ്ലസിന്‍റെ പെ​രു​ന്നാ​ള്‍ നി​ലാ​വ്.

ഖ​ത്ത​റി​ലെ അ​ക്കോ​ണ്‍ ഹോ​ള്‍​ഡിം​ഗ് ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​തി​ര്‍​ന്ന ക​മ്മ്യൂ​ണി​റ്റി നേ​താ​ക്ക​ള്‍ ചേ​ര്‍​ന്നാ​ണ് പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

ഏ​ക മാ​ന​വി​ക​ത​യും സാ​ഹോ​ദ​ര്യ​വും ഉ​ദ്ഘോ​ഷി​ക്കു​ന്ന ആ​ഘോ​ഷ​ങ്ങ​ള്‍ സ്നേ​ഹ സൗ​ഹൃ​ദ​ങ്ങ​ള്‍​ക്ക് ക​രു​ത്ത് പ​ക​രു​ക​യും മ​നു​ഷ്യ​രെ കൂ​ടു​ത​ല്‍ അ​ടു​പ്പി​ക്കു​മെ​ന്നും ച​ട​ങ്ങ് അ​ടി​വ​ര​യി​ട്ടു. മ​ത ജാ​തി രാ​ഷ്ട്രീ​യ ചി​ന്ത​ക​ള്‍​ക്ക​തീ​ത​മാ​യ മാ​ന​വ സൗ​ഹൃ​ദ​മാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്റെ ആ​വ​ശ്യം. സ്നേ​ഹ സാ​ഹോ​ദ​ര്യ​ങ്ങ​ളും സൗ​ഹൃ​ദ​വും വ​ള​ര്‍​ത്താ​ന്‍ പെ​രു​ന്നാ​ളാ​ഘോ​ഷം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പെ​രു​ന്നാ​ള്‍ നി​ലാ​വ് ഉ​യ​ര്‍​ത്തി​പ്പി​ടി​ക്കു​ന്ന​ത്.

ഇ​ന്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി ബ​ന​വ​ല​ന്റ് ഫോ​റം പ്ര​സി​ഡ​ന്‍റ് ഷാ​ന​വാ​സ് ബാ​വ, ലോ​ക കേ​ര​ള സ​ഭ അം​ഗം അ​ബ്ദു​ല്‍ റ​ഊ​ഫ് കൊ​ണ്ടോ​ട്ടി, മു​തി​ര്‍​ന്ന മ​ല​യാ​ളി സം​രം​ഭ​ക​നും സാ​മൂ​ഹ്യ പ്ര​വ​ര്‍​ത്ത​ക​നു​മാ​യ ഡോ. ​എം.​പി. ഷാ​ഫി ഹാ​ജി, ആ​ന്‍റി സ്‌​മോ​ക്കിം​ഗ് സൊ​സൈ​റ്റി ഗ്ലോബ​ല്‍ ചെ​യ​ര്‍​മാ​ന്‍ ഡോ. ​മു​ഹ​മ്മ​ദു​ണ്ണി ഒ​ള​ക​ര, കേ​ര​ള എ​ന്‍​ട്ര​പ്ര​ണേ​ര്‍​സ് ക്‌​ള​ബ് പ്ര​സി​ഡ​ന്‍റ് ഷ​രീ​ഫ് ചി​റ​ക്ക​ല്‍, ഖ​ത്ത​ര്‍ ടെ​ക് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ ജെ​ബി കെ. ​ജോ​ണ്‍, ബ്രാ​ഡ്മ ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ കെ.​എ​ല്‍. ഹാ​ഷിം, ഗു​ഡ് വി​ല്‍ കാ​ര്‍​ഗോ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ര്‍ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പെ​രു​ന്നാ​ള്‍ നി​ലാ​വ് പ്ര​കാ​ശ​നം ചെ​യ്ത​ത്.

അ​ക്കോ​ണ്‍ ഹോ​ള്‍​ഡിം​ഗ്‌​സ് ചെ​യ​ര്‍​മാ​ന്‍ പി.​എ. ശു​ക്കൂ​ര്‍ കി​നാ​ലൂ​ര്‍ ച​ട​ങ്ങി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മീ​ഡി​യ പ്ള​സ് സിഇഒ. ​ഡോ. അ​മാ​നു​ല്ല വ​ട​ക്കാ​ങ്ങ​ര, ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഷ​റ​ഫു​ദ്ധീ​ന്‍ ത​ങ്ക​യ​ത്തി​ല്‍ , മാ​ര്‍​ക്ക​റ്റിം​ഗ് മാ​നേ​ജ​ര്‍ മു​ഹ​മ്മ​ദ് റ​ഫീ​ഖ്, മാ​ര്‍​ക്ക​റ്റിം​ഗ് ഡ​യ​റ​ക്ട​ര്‍ ഫൗ​സി​യ അ​ക് ബ​ര്‍ എ​ന്നി​വ​ര്‍ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി