• Logo

Allied Publications

Europe
ഒ​ഐ​സി​സി യു​കെ​സ​റെ റീ​ജി​യ​ണി​ന്‍റെ ഇ​ഫ്താ​ർ സം​ഗ​മം മ​ത​സൗ​ഹാ​ർ​ദ വേ​ദി​യാ​യി
Share
ക്രോ​യി​ഡോ​ൺ: ഒ​ഐ​സി​സി യു​കെ​സ​റെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ഇ​ഫ്താ​ർ സം​ഗ​മം മ​ത​സൗ​ഹാ​ർ​ദ വേ​ദി​യാ​യി. മ​ത, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക നേ​താ​ക്ക​ന്മാ​ർ പ​ങ്കെ​ടു​ത്തു.

സം​ഗ​മ​ത്തി​ന്‍റെ മു​ഖ്യ പ്ര​ഭാ​ഷ​ക​ന്മാ​രാ​യി എ​ത്തി​യ ജ​നാ​ബ് മു​ഹ​മ്മ​ദ് മു​നീ​ബ് നൂ​റാ​നി​യും, ഫാ​ദ​ർ.​ടോ​മി അ​ടാ​ട്ടും, വി.​മം​ഗ​ള​നും ഇ​ത്ര​യ​ധി​കം ജ​ന​പ​ങ്കാ​ളി​ത്ത​മു​ള്ള പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​തി​ൽ സം​ഘാ​ട​ക​രെ പ്ര​ശം​സി​ച്ചു.

വി​ശ്വാ​സ​ത്തി​ന്‍റെ​യും ആ​ത്മീ​യ​ത​യു​ടെ​യും അ​വ​ബോ​ധ​ത്തി​ന്‍റെ​യും ദാ​ന​ത്തി​ന്‍റെ​യും ഐ​ക്യ​ത്തി​ന്‍റെ​യും നീ​തി​യു​ടെ​യും മാ​ന്യ​ത​യു​ടെ​യും ഏ​ക​ത്വ​ത്തി​ന്‍റെ​യും പാ​ഠ​ശാ​ല​യാ​ണ് വ്ര​താ​നു​ഷ്ഠാ​ന മാ​സ​മെ​ന്ന് ജ​നാ​ബ് മു​ഹ​മ്മ​ദ് മു​നീ​ബ് നൂ​റാ​നി പ്ര​ഭാ​ഷ​ണ​ത്തി​ൽ ഓ​ർ​മ്മി​പ്പി​ച്ചു.

തു​ട​ർന്ന് മു​ഖ്യ പ്ര​ഭാ​ഷ​ക​നാ​യെ​ത്തി​യ വി.​മം​ഗ​ള​ൻ ന​മ്മ​ൾ​ക്ക് ധ്യാ​നി​ക്കാ​നും ചി​ന്തി​ക്കാ​നും സ്‌​നേ​ഹ​ത്തോ​ടെ ആ​രോ​ടും ഇ​ട​പെ​ടാ​നും സ​മ​യ​മു​ണ്ടാ​വ​ണ​മെ​ന്ന് ഉ​ദ്ബോ​ധി​പ്പി​ച്ചു.

ഓ​രോ മ​നു​ഷ്യ​നും ദൈ​വി​ക​ത വ്ര​ത​ത്തി​ലൂ​ടെ തേ​ടു​ക​യാ​ണെ​ന്നും ന​മ്മ​ൾ​ക്ക് അ​പ്പു​റ​ത്തേ​ക്ക് നോ​ക്കാ​ന്‍ ഓ​രോ​രു​ത്ത​രോ​ടും അ​താ​വ​ശ്യ​പ്പെ​ടു​ന്നു എ​ന്നും ബൈ​ബി​ളി​ലെ ന​ല്ല അ​യ​ൽ​ക്കാ​ര​ന്‍റെ ഉ​പ​മ അ​വ​ത​രി​പ്പി​ച്ചു ഫാ​ദ​ർ ടോ​മി അ​ടാ​ട്ട് പ്ര​സ്ഥാ​പി​ച്ചു.

ഒ​ഐ​സി​സി യു​കെ​സ​റെ പ്ര​സി​ഡ​ന്‍റ് വി​ൽ​സ​ൺ ജോ​ർ​ജ് അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ വ്ര​ത​മ​നു​ഷ്ഠി​ക്കു​ക​യെ​ന്നാ​ല്‍ ആ​ത്മാ​ര്‍​ഥ​ത​യോ​ടെ ന​മ്മു​ടെ പോ​രാ​യ്മ​ക​ളും പ​രാ​ജ​യ​ങ്ങ​ളും വൈ​രു​ധ്യ​ങ്ങ​ളും നി​രീ​ക്ഷി​ക്കു​ക എ​ന്നാ​ണ് അ​ര്‍​ഥ​മെ​ന്നും ഒ​ളി​ച്ചു​വ​യ്ക്കാ​നോ നു​ണ​പ​റ​യാ​നോ ഉ​ള്ള ശ്ര​മ​മ​ല്ല​ന്നും അ​റി​യി​ച്ചു. തു​ട​ർന്ന് എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​വും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന്‍റെ ഇ​ൻ​ചാ​ർ​ജു​മാ​യ അ​ഷ്‌​റ​ഫ് അ​ബ്‌​ദു​ല്ല എ​ത്തി​ച്ചേ​ർ​ന്ന അതിഥി​ക​ൾ​ക്കും ജ​ന​ങ്ങ​ൾ​ക്കും സ്വാ​ഗ​ത​മ​രു​ളി.

സ​മ്മേ​ള​ന​ത്തി​ൽ ആ​ശം​സ​ക​ൾ അ​റി​യി​ച്ച ഒ​ഐ​സി​സി യു​കെ നാ​ഷ​ണ​ൽ പ്ര​സി​ഡ​ന്‍റ് കെ.​കെ. മോ​ഹ​ൻ​ദാ​സ്, നി​ര​വ​ധി ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ഒ​ഐ​സി​സി മ​ത സൗ​ഹാ​ർ​ദ​ത്തി​നാ​യി ഒ​രു​പാ​ട് കാ​ര്യ​ങ്ങ​ൾ മു​ന്നി​ൽ നി​ന്ന് ചെ​യ്യു​വാ​ൻ സാ​ധി​ക്കും എ​ന്ന​തി​ന് ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് സ​മ്മേ​ള​ത്തി​ൽ ഒ​ത്തു​കൂ​ടി​യ ഇ​ത്ര​യും ആ​ളു​ക​ൾ എ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി.

വി​ദേ​ശ മ​ല​യാ​ളി​ക​ൾ ക​രു​ത​ലി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും മാ​തൃ​ക​യാ​കേ​ണ്ട​ത് ഇ​ന്ന​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടിച്ചേ​ർ​ത്തു. തു​ട​ന്ന് യു​കെ​സ​റെ റീ​ജ​ൺ വൈ​സ് പ്ര​സി​ഡ​ന്‍റും ഒ​ഐ​സി​സി സ​റെ ഇ​ഫ്താ​ർ സം​ഗ​മ ക​ൺ​വീ​ന​റു​മാ​യ അ​നൂ​പ് ശ​ശി ഇ​ത്ര​യും ഭം​ഗി​യാ​യി ഇ​ഫ്താ​ർ സം​ഗ​മം ന​ട​ത്താ​ൻ സ​ഹാ​യി​ച്ച ഓ​രോ ന​ല്ല മ​ന​സു​ക​ൾ​ക്കും ഹൃ​ദ​യ​ത്തി​ന്‍റെ ഭാ​ഷ​യി​ൽ ന​ന്ദി​യ​ർ​പ്പി​ച്ചു.

തു​ട​ർന്ന് ന​ട​ന്ന തു​ട​ന്ന് നോ​മ്പ് മു​റി​ക്ക​ലും പ്രൗ​ഡ ഗം​ഭീ​ര​മാ​യ ഇ​ഫ്‌​താ​ർ വി​രു​ന്നും ക​രു​ത​ലും സ്നേ​ഹ​വും സ​ഹ​വ​ർ​ത്തി​ത്വ​വും വി​ളി​ച്ചോ​തു​ന്ന​താ​യി​രു​ന്നു. ഇ​ത്ര​യും ഗം​ഭീ​ര​മാ​യ ഇ​ഫ്താ​ർ പാ​ർ​ട്ടി​ക്ക് നേ​തൃ​ത്വം വ​ഹി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു​വെ​ന്ന് ജ​ന​റ​ൽ സെക്രട്ട​റി സാ​ബു ജോ​ർ​ജ് അ​റി​യി​ച്ചു.

ഒ​ഐ​സി​സി നാ​ഷ​ണ​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സു​ജു ഡാ​നി​യേ​ൽ, അ​ൽ​സാ​ർ അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ അ​പ്പാ ഗ​ഫു​ർ, ഷാ​ജി ആ​ന​ന്ദ​ൻ, ക​മ്മിറ്റി ട്ര​ഷ​റ​ർ ജ​വ​ഹ​ർ ലാ​ൽ, ക​മ്മി​റ്റി അം​ഗ​മാ​യ സാ​ജു മ​ണ​കു​ഴി, ഒ​ഐ​സി​സി എ​ലി​ഫ​ന്‍റ് ആ​ൻ​ഡ് കാ​സി​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് യ​ഹി​യ അ​ന്ന​ശേ​രി, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​മാ​യ ജോ​ർ​ജ് ജോ​സ​ഫ്‌ എ​ന്നി​വ​രും ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം വ​ഹി​ച്ചു.

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ