• Logo

Allied Publications

Middle East & Gulf
ഷാർജയിൽ ഗതാഗതം തടസപെടുത്തി വാഹനം പാർക്കിംഗ് ചെയ്താൽ 500 ദിർഹം പിഴ
Share
ഷാർജ: ഷാർജയിൽ ഗതാഗതം തടസപെടുത്തി വാഹനം പാർക്ക് ചെയ്താൽ 500 ദിർഹം പിഴ ഈടാക്കുമെന്ന് അധികൃതർ. വാഹന ഗതാഗതം തടസപെടുത്തുന്നത് ഗതാഗതക്കുരുക്കിനും വാഹനമോടിക്കുന്നവരുടെ സമയം പാഴാക്കുന്നതിനും കാരണമാകുമെന്ന് സോഷ്യൽ മീഡിയയിലെ ഒരു പോസ്റ്റിൽ അതോറിറ്റി താമസക്കാരെ ഓർമ്മിപ്പിച്ചു.

ഗതാഗതം തടസപെടുത്തുന്ന തരത്തിൽ വാഹനങ്ങൾക്ക് പിന്നിൽ പാർക്ക് ചെയ്യുന്നത് ഒഴിവാക്കണമെന്ന് ഷാർജ പോലീസ് വാഹനമോടിക്കുന്നവരോട് ആവശ്യപ്പെട്ടു.

വ്യാഴാഴ്ച ഇൻസ്റ്റാഗ്രാമിലെ ഒരു പോസ്റ്റിൽ, വാഹന ഗതാഗതം തടസപെടുത്തുന്നത് ഗതാഗതക്കുരുക്കിന് കാരണമാകുമെന്നും വാഹനമോടിക്കുന്നവരുടെ സമയം പാഴാക്കുമെന്നും അതോറിറ്റി താമസക്കാരെ ഓർമ്മിപ്പിച്ചു. യുഎഇയിലെ അനധികൃത പാർക്കിംഗ് വാഹനങ്ങളുടെയും കാൽനടയാത്രക്കാരുടെയും ചലനത്തെ തടസപെടുത്തുക മാത്രമല്ല, ഫയർ ഹൈഡ്രന്‍റുകളിലേക്കുള്ള പ്രവേശനം തടയുകയും ചെയ്യും, ഇത് അടിയന്തിര സാഹചര്യത്തിൽ അപകടകരമായ പ്രത്യാഘാതങ്ങൾക്ക് ഇടയാക്കും.

നിയുക്ത സ്ഥലങ്ങളിലും നടപ്പാതകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുകയും അതുവഴി ഗതാഗത തടസമുണ്ടാക്കുകയും മറ്റ് റോഡ് ഉപയോക്താക്കൾക്ക് അസൗകര്യം ഉണ്ടാക്കുകയും ചെയ്താൽ 1,000 ദിർഹം വരെ പിഴ ഈടാക്കുമെന്ന് എമിറേറ്റ് മുനിസിപ്പാലിറ്റി കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു. ലംഘനം നടത്തി 30 ദിവസത്തിനകം പിഴ അടച്ചാൽ പിഴ 500 ദിർഹമായി കുറയുമെന്നും അതോറിറ്റി കൂട്ടിച്ചേർത്തു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത