• Logo

Allied Publications

Europe
സ്റ്റീവനേജ് സെന്‍റ് സേവ്യർ പ്രൊപോസ്ഡ് മിഷനിൽ വിശുദ്ധവാര തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി
Share
സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ സെന്‍റ് സേവ്യർ പ്രൊപോസ്ഡ് മിഷനിൽ വിശുദ്ധ വാര തിരുക്കർമ്മങ്ങൾ ഭക്തിസാന്ദ്രമായി. ഓശാന ഞായറോടെ ആരംഭിച്ച വിശുദ്ധ വാര തിരുക്കർമ്മങ്ങൾക്ക് ശേഷം നടന്ന പെസഹാ തിരുന്നാൾ, ദുഃഖവെള്ളി ശുശ്രൂഷ, ഉത്ഥാനത്തിരുന്നാൾ എന്നിവ പീഡാനുഭവ വാരത്തിന്റെ ഓർമ്മ പുതുക്കലായി.

പെസഹ തിരുന്നാളിനോടനുബന്ധിച്ച് കാൽ കഴുകൽ ശുശ്രുഷ, വിശുദ്ധ ബലി സ്ഥാപിച്ച അന്ത്യത്താഴ വിരുന്ന്, ദിവ്യകാരുണ്യ ആരാധന എന്നിവ നടന്നു. ദുഃഖവെള്ളി ശുശ്രുഷകളിൽ കുരിശിന്‍റെ വഴി, യേശുവിന്‍റെ മേൽ ചാർത്തിയ കുറ്റാരോപണവും ശിക്ഷാ വിധിയും, കുരിശുമരണവും സംസ്കാരവും ഉൾപ്പെടെയുള്ള ശുശ്രൂഷകൾ എന്നിവയും നടന്നു. തുടർന്ന് കയ്പുനീർ പാനവും നേർച്ചകഞ്ഞി വിതരണവും നടത്തി. ഈസ്റ്റർ ദിനമായ ഞായറാഴ്ച ഉത്ഥാനത്തിരുന്നാൾ നടത്തി. വിശുദ്ധവാര ശുശ്രുഷകൾക്ക് ഫാ. അനീഷ് നെല്ലിക്കൽ മുഖ്യ കാർമ്മികത്വം വഹിച്ചു.

സ്റ്റീവനേജിന് പുറമെ ലൂട്ടൻ, എൻഫീൽഡ്, ഹാറ്റ്‌ഫീൽഡടക്കം സ്ഥലങ്ങളിൽ നിന്നുള്ള നൂറുകണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിശുദ്ധവാര ശുശ്രുഷകളിൽ ആത്മീയ സംഗീതസാന്ദ്രമായി ജെസ്ലിൻ, ജോർജ്ജ്, സൂസൻ, ഓമന എന്നിവർ ഉൾപ്പെടുന്ന ജൂഡ് ടീം നയിച്ച ഗാന ശുശ്രുഷയും ക്യാറ്റകിസം അധ്യാപകരുടെ വായനയും ഉണ്ടായിരുന്നു. കൈക്കാരൻ സാംസൺ ജോസഫ്, ലിറ്റർജി ബെന്നി ജോസഫ് എന്നിവർ വിശുദ്ധവാരത്തിന്‍റെ ക്രമീകണരങ്ങൾക്ക് നേതൃത്വം നൽകി.


ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ച് ഒ​ഐ​സി​സി വാ​ട്ട​ർ​ഫോ​ർ​ഡ്.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ലെ വാ​ട്ട​ർ​ഫോ​ർ​ഡി​ൽ ഒ​ഐ​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.
വെ​നീ​സി​ൽ ‌‌മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് ബ​സ് വീ​ണ് 21 മ​ര​ണം.
വെ​നീ​സ്: ഇ​റ്റാ​ലി​യ​ൻ ന​ഗ​ര​മാ​യ വെ​നീ​സി​ൽ ബ​സ് മേ​ൽ​പ്പാ​ല​ത്തി​ൽ​നി​ന്ന് താ​ഴേ​ക്ക് പ​തി​ച്ച് ര​ണ്ട് കു​ട്ടി​ക​ള​ട​ക്കം 21 പേ​ർ മ​രി​ച്ചു.
ചു​മ​ർ ചി​ത്ര​ക​ല​യെ പ്ര​വാ​സി ക​ലാ​സാം​സ്കാ​രി​ക​വേ​ദി​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തി വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ.
ല​ണ്ട​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ യൂ​റോ​പ് റീ​ജി​യ​ന്‍റെ ആ​റാം ക​ലാ​സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ ത​ന​തു സാം​സ്കാ​രി​ക ചി​ത്ര​ക
യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്കം.
ല​ണ്ട​ൻ: യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണ​ൽ ക​ലാ​മേ​ള​യ്ക്കു​ള്ള ര​ജി​സ്‌​ട്രേ​ഷ​ൻ പു​രോ​ഗ​മി​ക്കു​ന്നു.
സി​ന​ഡ് സ​മ്മേ​ള​ന​ത്തി​ന് ഇ​ന്നു തു​ട​ക്കം.
വ​ത്തി​ക്കാ​ൻ സി​റ്റി: ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ളി​ച്ചു ചേ​ർ​ത്ത, ലോ​കം മു​ഴു​വ​നു​മു​ള്ള ക​ത്തോ​ലി​ക്കാ വി​ശ്വാ​സി​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ പ​ങ്