• Logo

Allied Publications

Europe
പൊതുഗതാഗത സംവിധാനനം: ആഗോള തലത്തില്‍ ബര്‍ലിന്‍ ഒന്നാം സ്ഥാനത്ത്
Share
ബെര്‍ലിന്‍: പൊതുഗതാഗത സംവിധാനങ്ങളുടെ കാര്യത്തില്‍ ബെര്‍ലിന്‍ ആഗോള നഗരങ്ങള്‍ക്കിടയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി. ലണ്ടന്‍ ആസ്ഥാനമായുള്ള ടൈം ഔട്ട് നടത്തിയ സര്‍വേ പ്രകാരമാണ് ഇതു സംബന്ധിച്ച പട്ടിക തയാറാക്കിയിരിക്കുന്നത്.

ചെക്ക് റിപ്പബ്ലിക് തലസ്ഥാനമായ പ്രാഗ് രണ്ടാം സ്ഥാനം നേടിയ പട്ടികയില്‍ മൂന്നാം സ്ഥാനം ജപ്പാന്‍ തലസ്ഥാനമായ ടോക്യോയയ്ക്കാണ്. അഞ്ച് ഏഷ്യന്‍ നഗരങ്ങള്‍ ചാര്‍ട്ടിലെ ആദ്യ 10 സ്ഥാനങ്ങളില്‍ ഇടം നേടി.

ലോകമെമ്പാടുമുള്ള 50 നഗരങ്ങളിലെ 20,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേ പ്രകാരം അവരുടെ പ്രാദേശിക ഗതാഗത സംവിധാനങ്ങളുടെ അടിസ്ഥാനത്തില്‍ ഏറ്റവും വിശ്വസനീയവും സുരക്ഷിതവും സൗകര്യപ്രദവുമായ പൊതുഗതാഗത ശൃംഖലയുള്ളതിനാലാണ് ബെര്‍ലിനെ ഏറ്റവും മികച്ച പൊതുഗതാഗത സംവിധാനമുള്ള നഗരമായി തിരഞ്ഞെടുത്തത്.

ബെര്‍ലിനിലെ 97 ശതമാനം നിവാസികളും പൊതുഗതാഗത ശൃംഖലയെ പ്രശംസിച്ചു. പ്രത്യേകിച്ച് യു~ബാന്‍ സംവിധാനത്തിന് വന്‍ പിന്തുണയാണ് രാജ്യത്തുടനീളം ലഭിക്കുന്നത്.

ഇന്ത്യന്‍ നഗരങ്ങളില്‍ മുന്നിലുള്ളത് മുംബൈയാണ്. ഏകദേശം 12.5 ദശലക്ഷം ജനസംഖ്യയുള്ള മുംബൈയില്‍ വലിയ സബര്‍ബന്‍ റെയില്‍വെ ശൃംഖലയാണുള്ളത്. പൊതുഗതാഗതത്തിലൂടെ മുംബൈ കടക്കുന്നത് എളുപ്പമാണെന്ന് 81 ശതമാനം നാട്ടുകാരും പറയുന്നു. ദശലക്ഷക്കണക്കിനാളുകള്‍ നഗരത്തിലെ ബസുകളും റിക്ഷകളും മെട്രോയും ടാക്സികളും ദിവസവും ഉപയോഗിക്കുന്നു.

റാങ്കിംഗ്

1 ബെര്‍ലിന്‍
2 പ്രാഗ്
3 ടോക്കിയോ
4 കോപ്പന്‍ഹേഗന്‍
5 സ്റേറാക്ക്ഹോം
6 സിങ്കപ്പൂര്‍
7 തായ്പെയ്
8 ഹോങ്കോങ്
9 ഷാങ്ഹായ്
10 ആംസ്ററര്‍ഡാം

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.