• Logo

Allied Publications

Middle East & Gulf
ദുബായിൽ ഡെലിവറി ബൈക്കുകളുടെ പരിശോധന ശക്തമാക്കി
Share
ദുബായ്​: ഡെ​ലി​വ​റി ബൈ​ക്കു​ക​ളു​ടെ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ വ​ർ​ധി​ക്കു​ന്ന​താ​യി ദുബായ് റോ​ഡ് ഗ​താ​ഗ​ത അ​തോ​റി​റ്റി (ആ​ർടി.എ). സു​ര​ക്ഷ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​വ​രു​ന്ന പ​രി​ശോ​ധ​ന​ക​ളി​ലാ​ണ് നിരവധി ലംഘനങ്ങൾ കണ്ടെത്തിയത്. ​സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​തി​രി​ക്ക​ൽ, കാ​ലാ​വ​ധി ക​ഴി​ഞ്ഞ ലൈ​സ​ൻ​സു​മാ​യി വാ​ഹ​ന​ങ്ങ​ൾ ഓ​ടി​ക്ക​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള കു​റ്റ​ങ്ങ​ളും ക​ണ്ടെ​ത്തിവയിൽ പെടുന്നു.

പി​ഴ​ ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച സു​ര​ക്ഷാ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യ​ത്. 7000 ബൈ​ക്കു​ക​ളു​ടെ പ​രി​ശോ​ധ​ന ഇ​തി​ന​കം പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. ഈ ​വ​ർ​ഷം അ​വ​സാ​നം​വ​രെ പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

ബൈ​ക്ക് റൈ​ഡ​ർ​മാ​രു​ടെ​യും പൊ​തു​ജ​ന​ങ്ങ​ളു​ടെ​യും സു​ര​ക്ഷ​ക്ക് അ​പ​ക​ട​ക​ര​മാ​കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കു​ക ല​ക്ഷ്യം​വെ​ച്ചാ​ണ് ആ​ർടിഎ ബോ​ധ​വ​ത്ക​ര​ണ, പ​രി​ശോ​ധ​ന കാ​മ്പ​യി​ൻ തു​ട​ങ്ങി​യ​ത്. എ​മി​റേ​റ്റി​ലെ സു​പ്ര​ധാ​ന സാ​മ്പ​ത്തി​ക പ്ര​വ​ർ​ത്ത​ന​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന ഈ ​മേ​ഖ​ല​യെ മി​ക​വു​റ്റ​താ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ആ​ർടി.എ നി​ര​ന്ത​രം നി​രീ​ക്ഷി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ർടിഎ ലൈ​സ​ൻ​സിംഗ് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് അ​ൽ മു​ഹൈ​രി പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ അ​വ​സാ​ന​ത്തി​ലെ ക​ണ​ക്ക​നു​സ​രി​ച്ച് എ​മി​റേ​റ്റി​ൽ 2,891 ഡെ​ലി​വ​റി സ​ർ​വീസ് ക​മ്പ​നി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. 2021നെ ​അ​പേ​ക്ഷി​ച്ച് 48 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.36 ഓ​ൺ​ലൈ​ൻ ഡെ​ലി​വ​റി ക​മ്പ​നി​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. സ്മാ​ർ​ട്ട് പ്ലാ​റ്റ്ഫോ​മു​ക​ളും ആ​പ്ലി​ക്കേ​ഷ​നു​ക​ളും വ​ഴി പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ൺ​ലൈ​ൻ ക​മ്പ​നി​ക​ൾ​ക്കും വ​ലി​യ സ്വീ​കാ​ര്യ​ത​യാ​ണു​ള്ള​ത്.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.