• Logo

Allied Publications

Europe
സ​മീ​ക്ഷ യു​കെ എ​ക്സി​റ്റ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​ന​വും ഷെ​യ​ർ & കെ​യ​ർ ക​മ്മ്യൂ​ണി​റ്റി പ്രോ​ജ​ക്‌​ട് ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ച്ചു
Share
ലണ്ടൻ: സ​മീ​ക്ഷ യു​കെയു​ടെ ആ​റാ​മ​ത് ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ക്സി​റ്റ​ർ ബ്രാ​ഞ്ച് സ​മ്മേ​ള​നം ദേ​ശീ​യ ട്ര​ഷ​റ​ർ.​ രാ​ജി ഷാ​ജി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ നി​ർ​വ​ഹി​ച്ചു. സ​മീ​ക്ഷ യു​കെ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചും അ​തി​ൽ ബ്രാ​ഞ്ചി​ന്‍റെ പ​ങ്കാ​ളി​ത്ത​ത്തെ കു​റി​ച്ചും ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ൽ അ​ദ്ദേ​ഹം വി​വ​രി​ച്ചു.

ബ്രാ​ഞ്ച് പ്ര​സി​ഡ​ന്‍റ് ജ​സ്റ്റി​ൻ ജെ​യിം​സ് സ്വാ​ഗ​തം പ​റ​ഞ്ഞു​കൊ​ണ്ട് ആ​രം​ഭി​ച്ച സ​മ്മേ​ള​ന​ത്തി​ൽ ബ്രാ​ഞ്ച് മെ​മ്പ​ർ കീ​ർ​ത്ത​ന ഗോ​പ​ൻ അ​നു​ശോ​ച​ന പ്ര​മേ​യം അ​വ​ത​രി​ച്ചു. ബ്രാ​ഞ്ച് സെ​ക​ട്ട​റി വി​നു ച​ന്ദ്ര​ൻ ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. തു​ട​ർ​ന്ന് ദേ​ശീ​യ സ​മ്മേ​ള​ന​വും റി​പ്പോ​ർ​ട്ടും സം​ബ​ന്ധി​ച്ചും ന​ട​ന്ന ച​ർ​ച്ച​യി​ൽ എ​ല്ലാ അം​ഗ​ങ്ങ​ളും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തു. സ​മ്മേ​ള​ന​ത്തി​ൽ നി​ല​വി​ലു​ള്ള ഭാ​ര​വാ​ഹി​ക​ളെ ത​ന്നെ നി​ല​നി​ർ​ത്താ​ൻ തീ​രു​മാ​നി​ച്ചു.

സ​മ്മേ​ള​ന​ത്തി​ന് ആ​ശം​സ​യ​റി​ച്ചു​കൊ​ണ്ട് എ​ക്സി​റ്റ​ർ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ട്ര​ഷ​റ​ർ ബി​നോ​യി വ​ർ​ഗീ​സും സ​മീ​ക്ഷ കെ​റ്റ​റിം​ഗ്‌ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി എ​ബി​ൻ സാ​ബു​വും സം​സാ​രി​ച്ചു. ഷെ​യ​ർ & കെ​യ​ർ ചാ​രി​റ്റി പ്ര​വ​ർ​ത്ത​നം ഏ​റ്റെ​ടു​ത്തു​കൊ​ണ്ട് ബ്രാ​ഞ്ചി​ന്‍റെ പ്ര​വ​ർ​ത്ത​നം കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. ഷെ​യ​ർ &കെ​യ​ർ പ്രൊ​ജ​ക്റ്റ് ആ​ദ്യ ക​ള​ക്ഷ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു​കൊ​ണ്ട് ഷെ​യ​ർ ആ​ൻ​ഡ് കെ​യ​ർ പ്രൊ​ജ​ക്‌​ട് നാ​ഷ്ണ​ൽ കോ​ർ​ഡി​നേ​റ്റ​ർ കൂ​ടി​യാ​യ ശ്രീ​കു​മാ​ർ ഉ​ള്ള​പ്പി​ള്ളി​ൽ ആ​ദ്യ ക​ള​ക്ഷ​ൻ വി​നു ച​ന്ദ്ര​നി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി.

സ​മ്മേ​ള​ന​ത്തി​ന് മാ​റ്റു​കൂ​ട്ടു​വാ​ൻ എ​ക്സി​റ്റ​റി​ലെ പ്രി​യ ഗാ​യ​ക​രാ​യ ക്രി​സ്റ്റീ​ൻ ജോ​ണും ജോ​യ് ജോ​ണും അ​തി​മ​നോ​ഹ​ര​ങ്ങ​ളാ​യ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ​വ​ർ​ക്കും കീ​ർ​ത്ത​ന ന​ന്ദി അ​റി​യി​ച്ചു. ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​നു എ​ല്ലാ പി​ന്തു​ണ​യും അ​റി​യി​ച്ച സ​മ്മേ​ള​നം ബ്രാ​ഞ്ചി​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ സ​ജീ​വ​മാ​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.
ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പ്: ഇ​ന്ത്യ​ൻ വം​ശ​ജ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​ത്സ​ര​രം​ഗ​ത്ത്.
ല​ണ്ട​ൻ: അ​ടു​ത്ത മാ​സം ര​ണ്ടി​നു ന​ട​ക്കു​ന്ന ല​ണ്ട​ൻ മേ​യ​ർ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വ്യ​വ​സാ​യ പ്ര​മു​ഖ​ൻ ത​രു​ൺ ഗു​ലാ​ത്തി​യും മ​
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത ബൈ​ബി​ൾ ക്വി​സ് മ​ത്സ​രം; പേ​രു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്യാ​നു​ള്ള അ​വ​സ​രം ഞാ​യ​റാ​ഴ്ച വ​രെ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന സു​വാ​റ 2024 ബൈ​ബി​ൾ ക്വി​സ് മ​ത്സ​ര​ങ്ങ​ൾ​ക്