• Logo

Allied Publications

Europe
രാ​ഹു​ൽ ഗാ​ന്ധി​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം; മാ​ഞ്ച​സ്റ്റ​റി​ൽ ഐ​ഒ​സി പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Share
മാ​ഞ്ച​സ്റ്റ​ർ: കോ​ൺ​ഗ്ര​സ്‌ മു​ൻ അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രാ​യി ഇ​ന്ത്യ​യി​ലെ സം​ഘ​പ​രി​വാ​ർ ഭ​ര​ണ​കൂ​ടം വി​ല കൊ​ടു​ത്ത് വാ​ങ്ങി​യ ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു​കൊ​ണ്ട് യു​കെ​യി​ലെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി.

ക​ഴി​ഞ്ഞ ദി​വ​സം മാ​ഞ്ച​സ്റ്റ​റി​ലെ ക​ത്തീ​ഡ്ര​ൽ യാ​ർ​ഡി​ലെ ഗാ​ന്ധി പ്ര​തി​മ​യ്ക്ക് മു​ന്നി​ൽ പു​ഷ്പാ​ർ​ച്ച​ന അ​ർ​പ്പി​ച്ചു​കൊ​ണ്ടാ​ണ് ര​ണ്ടാം ഘ​ട്ട പ്ര​തി​ഷേ​ധ സം​ഗ​മം ആ​രം​ഭി​ച്ച​ത്.

കോ​ൺ​ഗ്ര​സ്‌ നേ​താ​വ് എ​ന്ന​തി​ലു​പ​രി ദേ​ശീ​യ മു​ഖ​വും സാ​ധാ​ര​ണ ജ​ന​ത​യു​ടെ പ്ര​തീ​ക്ഷ​യും ഏ​ക ആ​ശ്ര​യ​വു​മാ​യ രാ​ഹു​ൽ ഗാ​ന്ധി​യെ എ​ന്ത് വി​ല​കൊ​ടു​ത്തും സം​ര​ക്ഷി​ക്കു​വാ​ൻ ഓ​രോ കോ​ൺ​ഗ്ര​സു​കാ​ര​നും ബാ​ധ്യ​ത​യു​ണ്ടെ​ന്ന് സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

രാ​ഷ്‌​ട്രീ​യ എ​തി​രാ​ളി​ക​ളെ ക​ള്ള​ക്ക​ളി​ക​ൾ കൊ​ണ്ട് ഇ​ല്ലാ​യ്മ ചെ​യ്യാ​ൻ ഏ​ത​റ്റം വ​രെ​യും പോ​കാ​ൻ മ​ടി​യി​ല്ലാ​ത്ത ബി​ജെ​പി ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ പൊ​ള്ള​ത്ത​ര​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക്‌ മു​ന്നി​ൽ തു​റ​ന്നു കാ​ട്ട​ണ​മെ​ന്നും പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ത്ത് സം​സാ​രി​ച്ച നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

ഐ​ഒ​സി യു​കെ നേ​താ​ക്ക​ളാ​യ ബോ​ബി​ൻ ഫി​ലി​പ്പ്, റോ​മി കു​ര്യാ​ക്കോ​സ്, സോ​ണി ചാ​ക്കോ, പു​ഷ്പ​രാ​ജ​ൻ, അ​ഖി​ൽ ജോ​സ്, അ​ജ​യ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. യു​കെ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഐ​ഒ​സി ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ചു ഷാ​ജി, ലി​ജോ, ജി​പ്സ​ൺ, സ​ച്ചി​ൻ, ഹ​രി​കൃ​ഷ്ണ​ൻ, സ​ച്ചി​ൻ തോ​മ​സ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ല​ണ്ട​നി​ൽ ക​ഴി​ഞ്ഞ 26ന് ​ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ന് ശേ​ഷം ന​ട​ക്കു​ന്ന യു​കെ​യി​ലെ ര​ണ്ടാ​മ​ത്തെ സം​ഗ​മ​മാ​ണ് മാ​ഞ്ച​സ്റ്റ​റി​ൽ ന​ട​ന്ന​ത്.

ല​ണ്ട​ൻ ടിസിഎ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ : 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ
ജ​ര്‍​മ​നി​യി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ൻ പു​തു​വ​ല്‍​വി​ള​യു​ടെ സം​സ്കാ​രം വ്യാ​ഴാ​ഴ്ച.
ഹാ​നോ​വ​ര്‍: ക​ഴി​ഞ്ഞ​യാ​ഴ്ച ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ര്‍​ന്ന് ജ​ര്‍​മ​നി​യി​ലെ ഹാ​നോ​വ​റി​ല്‍ അ​ന്ത​രി​ച്ച ലോ​റ​ന്‍​സ്യ സെ​ബാ​സ്റ്റ്യ​ന്‍ പു​തു​വ​ല്
റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് ജ​ർ​മ​നി.
ബെ​ര്‍​ലി​ന്‍: ജ​ർ​മ​നി​യി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​യ​മ​വി​ധേ​യ​മാ​ക്കി​യെ​ങ്കി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ ക​ഞ്ചാ​വ് ഉ​പ​യോ​ഗം നി​രോ​ധി​ച്ച് റെ
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​