• Logo

Allied Publications

Europe
ജ​ര്‍​മ​നി​യി​ലെ ടൂ​റി​സം, കേ​റ്റ​റിം​ഗ് മേ​ഖ​ല​യി​ല്‍ അനേകം ഒ​ഴി​വു​കൾ; വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള വി​സ ല​ളി​ത​മാ​ക്കി​യേക്കും
Share
ബെ​ര്‍​ലി​ന്‍: ജീ​വ​ന​ക്കാ​രു​ടെ കു​റ​വും വി​സ കാ​ല​താ​മ​സ​വും ജ​ര്‍​മനി​യു​ടെ ടൂ​റി​സം മേ​ഖ​ല​യെ ബാ​ധി​ച്ചു.​ വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​ള്ള വി​സ കാ​ല​താ​മ​സ​ത്തി​ന് പു​റ​മേ, ജ​ര്‍​മ്മ​നി​യി​ലെ ധാ​രാ​ളം ഹോ​ട്ട​ലു​ക​ളും റ​സ്റ്റോ​റ​ന്‍റു​ക​ളും ജീ​വ​ന​ക്കാ​രു​ടെ ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. ഇ​താ​വ​ട്ടെ രാ​ജ്യ​ത്തെ യാ​ത്രാ, ടൂ​റി​സം വ്യ​വ​സാ​യ​ത്തി​ന്‍റെ മു​ന്നോ​ട്ടു​ള്ള കു​തി​പ്പി​നെ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ക​യാ​ണ്.

ജ​ര്‍​മ​നി​യു​ടെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് പ്ര​ക്രി​യ വ​ള​രെ മ​ന്ദ​ഗ​തി​യി​​ല്ലെ​ങ്കി​ല്‍ വി​ദേ​ശി​ക​ള്‍​ക്ക് എ​ളു​പ്പ​ത്തി​ല്‍ കു​ടി​യേ​റി ഈ ​മേ​ഖ​ല​യി​ല്‍ ജോ​ലി ചെ​യ്യു​ക മാ​ത്ര​മ​ല്ല രാ​ജ്യ​ത്തി​ന് പു​രോ​ഗ​തി കൈ​വ​രു​മെ​ന്നും വി​ദ​ഗ്ധ​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. അ​തേ​സ​മ​യം ജ​ര്‍​മ​ന്‍ ട്രെ​യി​നി​ക​ളെ ക​ണ്ടെ​ത്തു​ന്ന​ത് വെ​ല്ലു​വി​ളി​യാ​ണെ​ന്ന് ഈ ​മേ​ഖ​ല​യി​ലെ പ്ര​മു​ഖ​രും വി​ല​യി​രു​ത്തു​ന്നു. ഇ​നി ആ​രും റസ്റ്റോറന്‍റ് ബി​സി​ന​സി​ല്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും നി​ര​വ​ധി​യാ​ളു​ക​ള്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു​ണ്ട്.

കോ​വി​ഡ്19 പാ​ന്‍​ഡെ​മി​ക് സ​മ​യ​ത്ത്, പ്ര​ത്യേ​കി​ച്ച് കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ല്‍, ഹോ​ട്ട​ലു​ക​ളി​ലും കാ​റ്റ​റിം​ഗ് മേ​ഖ​ല​യി​ലും ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് രൂ​ക്ഷ​മാ​യി​ട്ടു​ണ്ട്. കൂ​ടാ​തെ, ജ​ര്‍​മ്മ​ന്‍ ഫെ​ഡ​റ​ല്‍ സ്റ​റാ​റ്റി​സ്റ​റി​ക്ക​ല്‍ ഓ​ഫീ​സ് ന​ല്‍​കി​യ സ​മീ​പ​കാ​ല ക​ണ​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍, ക​ഴി​ഞ്ഞ വ​ര്‍​ഷം, ജീ​വ​ന​ക്കാ​രു​ടെ ക​മ്മി ഇ​പ്പോ​ഴും 11.8 ശ​ത​മാ​ന​മാ​യി​രു​ന്നു​വെ​ന്ന് വെ​ളി​പ്പെ​ടു​ത്തി. ഈ ​മേ​ഖ​ല​യി​ലെ പ​ല ജോ​ലി​ക​ളും മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ഞെ​രു​ക്കു​ന്ന​താ​ണ്.​ അ​തേ​സ​മ​യം, ബു​ദ്ധി​മു​ട്ടു​ക​ളെ​ക്കു​റി​ച്ചും വി​സ കാ​ല​താ​മ​സ​ങ്ങ​ളെ​ക്കു​റി​ച്ചും അ​റി​യാ​മെ​ന്ന് ജ​ര്‍​മ​ന്‍ ഫെ​ഡ​റ​ല്‍ ഫോ​റി​ന്‍ ഓ​ഫീ​സും ശ​രിവ​യ്ക്കു​ന്നു.

നൈ​പു​ണ്യ​മു​ള്ള തൊ​ഴി​ലാ​ളി​ക​ള്‍​ക്കും തൊ​ഴി​ല്‍ വി​സ​ക​ള്‍​ക്കു​മാ​യി ചി​ല​പ്പോ​ള്‍ നീ​ണ്ട കാ​ത്തി​രി​പ്പി​ന്റെ​യും പ്രോ​സ​സിംഗ് സ​മ​യ​ത്തി​ന്‍റെ​യും പ്ര​ശ്നം ഇ​തി​ന​കം പ​രി​ഹ​രി​ച്ചു​വ​രു​ന്ന​താ​യും ഓ​ഫീ​സ് പ​റ​ഞ്ഞു.​ ഈ വ​ര്‍​ഷം ആ​ദ്യം, ജ​ര്‍​മ്മ​നി​യി​ലെ പ​കു​തി​യി​ല​ധി​കം ക​മ്പ​നി​ക​ളും വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​ഭാ​വ​ത്തെ​ത്തു​ട​ര്‍​ന്ന് ഒ​ഴി​വു​ക​ള്‍ നി​ക​ത്താ​ന്‍ പാ​ടു​പെ​ടു​ക​യാ​ണെ​ന്ന് ജ​ര്‍​മൻ ചേംബേ​ഴ്സ് ഓ​ഫ് കൊ​മേ​ഴ്സ് ആ​ന്‍​ഡ് ഇ​ന്‍​ഡ​സ്ട്രി പ​റ​ഞ്ഞു.​ കൂ​ടാ​തെ, ഇ​ന്‍​സ്റ​റി​റ്റ്യൂ​ട്ട് ഫോ​ര്‍ എം​പ്ളോ​യ്മെ​ന്‍റ് റി​സ​ര്‍​ച്ച് ന​ല്‍​കി​യ ഡാ​റ്റ, രാ​ജ്യം 1.98 ദ​ശ​ല​ക്ഷം ജോ​ലി ഒ​ഴി​വു​ക​ള്‍ ഉ​ണ്ടെ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​തേ​സ​മ​യം നി​ല​വി​ലെ സാ​ഹ​ച​ര്യം കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നാ​യി ജ​ര്‍​മ​നി​യി​ലെ അ​ധി​കാ​രി​ക​ള്‍ തൊ​ഴി​ല്‍ കു​ടി​യേ​റ്റ നി​യ​മ​നി​ര്‍​മ്മാ​ണം ല​ഘൂ​ക​രി​ക്കു​ന്ന​ത് അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ്.

രാ​ജ്യ​ത്തെ പ​ല വ്യ​വ​സാ​യ​ങ്ങ​ളി​ലും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന ജീ​വ​ന​ക്കാ​രു​ടെ കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി, വി​ദേ​ശി​ക​ള്‍​ക്ക് ജ​ര്‍​മ​നി​യി​ല്‍ ആ​റു മാ​സ​ത്തേ​ക്ക് താ​മ​സി​ക്കാ​നും തൊ​ഴി​ല്‍ ക​ണ്ടെ​ത്താ​നും അ​നു​വ​ദി​ക്കു​ന്ന​തി​ന് തൊ​ഴി​ല​ന്വേ​ഷ​ക വി​സ ന​ല്‍​കു​ന്നു​ണ്ട്.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​