• Logo

Allied Publications

Middle East & Gulf
ഒറ്റയാൻ കുവൈറ്റിൽ ചിത്രീകരിച്ച ആദ്യ സിനിമ തീയേറ്ററിലേക്ക്
Share
കുവൈറ്റ്: കുവൈറ്റിൽ പൂർണമായും ചിത്രീകരിച്ച ആദ്യ ഇന്ത്യൻ സിനിമയാണ് ഒറ്റയാൻ . കുവൈറ്റിലെ മികച്ച കലാകാരന്മാരെ അണിനിരത്തി ആദ്യമാണ് ഒരു സിനിമ പുറത്തു വരുന്നത്. നിഷാദ് കാട്ടൂർ ആണ് ചിത്രത്തിന്‍റെ ഗാനരചന, തിരക്കഥ, സംവിധാനം നിർവഹിച്ചിരിക്കുന്നത്.

ബലറാം തൈപ്പറമ്പിൽ, അഞ്ജു ജിനു എന്നിവരാണ് നിർമ്മാണം.ജിനു വൈക്കത്ത് നായകനായ ചിത്രത്തിൽ, നിർമ്മാതാവായ ബലറാം തൈപ്പറമ്പിൽ ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു. കുവൈറ്റിലെ മുപ്പത്തഞ്ചോളം മലയാളികൾ ചിത്രത്തിൽ അഭിനയിക്കുന്നു എന്നത് ഒരു പ്രത്യേകതയാണ്. നാട്ടിൽ മികച്ച ക്യാമ്പസ് സിനിമ സംവിധാനം ചെയ്ത് ശ്രദ്ധേയനായ ടി.കെ ബലറാം തൈപ്പറമ്പിൽ,കുവൈറ്റിൽ എത്തിയപ്പോൾ, പത്തോളം ഷോർട്ട് ഫിലിമുകൾ നിർമ്മിച്ചു.

സഹോദരന്‍റെ മരണത്തിന് കാരണക്കാരായവരോട് നടത്തുന്ന ഒറ്റയാൾ പോരാട്ടത്തിന്‍റെ കഥയാണ് ഒറ്റയാൻ പറയുന്നത്. സമകാലിക വിഷയങ്ങൾ അവതരിപ്പിക്കുന്ന സിനിമയിൽ, പ്രതികാരവും, ത്രില്ലറും സസ്പെൻസും നിറഞ്ഞിരിക്കുന്നു .കുവൈറ്റ് സിറ്റിയിൽ നടക്കുന്ന കഥ പ്രേക്ഷകരെ ആകർഷിക്കും.

ടീ കെ ബീ ഫിലിംസിനു വേണ്ടി ബലറാം തൈപ്പറമ്പിൽ, അഞ്ജു ജിനു എന്നിവർ നിർമ്മിക്കുന്ന ഒറ്റയാൻ, രചന,ഗാനരചന, സംവിധാനം നിഷാദ് കാട്ടൂർ, കോ.പ്രൊഡ്യൂസർ ദീപ, ബിജു ഭദ്ര, ക്യാമറ വിനുസ്നൈപ്പർ, എഡിറ്റിംഗ്, ഗ്രാഫിക്സ് ബിജു ഭദ്ര, സംഗീതം ബോണി കുര്യൻ, പി.ജി.രാഗേഷ്, ആലാപനം അൻവർ സാദത്ത്, ബിജോയ് നിസരി ,പശ്ചാത്തല സംഗീതം ശ്രീരാഗ് സുരേഷ്, ആർട്ട് റെനീഷ് കെ. റെനി, അനീഷ് പുരുഷോത്തമൻ ,മേക്കപ്പ് പ്രവീൺ കൃഷ്ണ ,സൗണ്ട് ഡിസൈൻ മുഹമ്മദ് സാലിഹ്, പ്രൊഡക്ഷൻ സുനിൽ പാറക്കപാടത്ത്, ദിപിൻ ഗോപിനാഥ്, ഗോകുൽ മധു, വഫ്ര ഷെറി, ഫിലിപ്പ് ജോയ്,അസോസിയേറ്റ് ഡയറക്ടർ ആദർശ് ഭൂവനേശ്, അസോസിയേറ്റ് ക്യാമറ സിറാജ് കിത്ത്, സ്റ്റിൽ നിഖിൽ വിശ്വ, അജിത് മേനോൻ ,പോസ്റ്റർ ഡിസൈൻ മിഥുൻ സുരേഷ്, പി.ആർ.ഒ അയ്മനം സാജൻ
ജിനു വൈക്കത്ത്, ബലറാം തൈപ്പറമ്പിൽ, അഞ്ജു ജിനു, ഡോ. ദേവി പ്രീയ കൃഷ്ണകുമാർ ,സീനു മാത്യൂസ്, ബിൻസ് അടൂർ, ഉണ്ണി മൈൾ എന്നിവർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.