• Logo

Allied Publications

Middle East & Gulf
കെഡിഎ​ൻഎ സ​മൂ​ഹ നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: കോ​ഴി​ക്കോ​ട് ജി​ല്ലാ എ​ൻആ​ർ​ഐ അ​സോ​സി​യേ​ഷ​ൻ (കെഡിഎ​ൻഎ) ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​റ്റി സ്കൂ​ൾ ഖൈ​ത്താ​നി​ൽ സ​മൂ​ഹ നോ​മ്പ് തു​റ സം​ഘ​ടി​പ്പി​ച്ചു. അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് ബ​ഷീ​ർ ബാ​ത്ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നും വാ​ഗ്മി​യു​മാ​യ അ​ബ്ദു​ല്ല​ള്ള വ​ട​ക​ര റംസാൻ സ​ന്ദേ​ശം ന​ൽ​കി. ആ​ക്‌​സി​ഡന്‍റ് കെ​യ​റി​ന്‍റെയും, കി​ഡ്നി ഫൌ​ണ്ടേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ​യും സ്ഥാ​പ​ക​നും ഈ ​മേ​ഖ​ല​യി​ൽ മ​ഹ​ത്താ​യ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന ഫാ​. ഡേ​വി​സ് ചി​റ​മ്മ​ൽ മു​ഖ്യാ​തി​ഥിയാ​യി​രു​ന്നു.

മെ​ട്രോ മെ​ഡി​ക്ക​ൽ ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ മു​സ്ത​ഫ ഹം​സ പ​യ്യ​ന്നൂ​ർ, മ​ല​ബാ​ർ ഗോ​ൾ​ഡ് ആ​ൻ​ഡ് ഡ​യ​മ​ണ്ട് കു​വൈ​റ്റ് ക​ൺ​ട്രി ഹെ​ഡ് അ​ഫ്സ​ൽ ഖാ​ൻ, ബി.​സ്. പി​ള്ള (ഓ.​ഐ.​സി.​സി) അ​ജ്നാ​സ് (ക​ല) ഷാ​ഫി (കെ.​ഐ.​ജി) നി​ക്സ​ൺ ജോ​ർ​ജ് (മീ​ഡി​യ), ഷി​ജി​ത് (കെ. ​ഡി. എ )​ജോ​സ​ഫ് പ​ണി​ക്ക​ർ, ഹ​ബീ​ബു​ള്ള മു​റ്റി​ചൂ​ർ, ഇ​ഫ്‌​താ​ർ പ്രോ​ഗ്രാം ക​ൺ​വീ​ന​ർ തു​ള​സീ​ധ​ര​ൻ തോ​ട്ട​ക്ക​ര, അ​ൽ മു​ല്ല എ​ക്സ്ചേ​ഞ്ച് പ്ര​ധി​നി​ധി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​റി​യി​ച്ചു.

എ​ല്ലാ​വ​രു​ടെ​യും ഒ​രു പൊ​തു സം​ഗ​മ​മാ​യി മാ​റി​യ ഇ​ഫ്‌​താ​ർ വി​രു​ന്നി​ൽ കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ, ബി​സി​ന​സ്‌, ആ​തു​രാ​ല​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ൾ, മാ​ധ്യ​മ പ്ര​തി​നി​ധി​ക​ൾ പ​ങ്കെ​ടു​ത്തു. കെ.​ഡി.​എ​ൻ.​എ ആ​ക്ടിംഗ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​ബൈ​ദ് ച​ക്കി​ട്ട​ക്ക​ണ്ടി സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ഷി​ജി​ത് ചി​റ​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. സു​രേ​ഷ് മാ​ത്തൂ​ർ ക​മ്പ​യ​റി​ങ് നി​ർ​വ​ഹി​ച്ചു. ഇ​ഫ്താ​ർ പ്രോ​ഗ്രാം ജോ​യി​ന്റ് ക​ൺ​വീ​ന​ർ റ​ഊ​ഫ് പ​യ്യോ​ളി, കെ.​ഡി.​എ​ൻ.​എ അ​ഡ്വൈ​സ​റി ബോ​ർ​ഡ് മെ​മ്പ​ർ​മാ​ർ, കേ​ന്ദ്ര ഭാ​ര​വാ​ഹി​ക​ൾ, വു​മ​ൺ​സ് ഫോ​റം പ്ര​സി​ഡ​ന്റ് സ​ന്ധ്യ ഷി​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നി​താ പ്ര​വ​ർ​ത്ത​ക​ൾ, വി​വി​ധ ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ, എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ൾ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത