• Logo

Allied Publications

Europe
ബ്രിസ്‌റ്റോള്‍ എസ്ടിഎംസിസിയുടെ ദേവാലയ നിര്‍മാണ പദ്ധതി; മെഗാ റാഫിളിന്‍റെ ഉദ്ഘാ‌ടനം മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു
Share
ബ്രിസ്‌റ്റോള്‍: ബ്രിസ്‌റ്റോള്‍ എസ്ടിഎംസിസിയുടെ യുടെ ദേവാലയ നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി 25000 പൗണ്ട് ഒന്നാം സമ്മാനം നല്‍കുന്ന മെഗാ റാഫിളിന്‍റെ ഉദ്ഘാടനം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നിര്‍വഹിച്ചു.

ഒന്നാം സമ്മാനമായി 25000 പൗണ്ട് നല്‍കുന്നത് യുകെയിലെ പ്രമുഖ മോര്‍ട്ട്‌ഗേജ് അഡൈ്വസിംഗ് സ്ഥാപനമായ ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജാണ്. രണ്ടാം സമ്മാനമായ 5000 പൗണ്ട് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത് ലോ ആന്‍ഡ് ലോയേഴ്‌സാണ്. മൂന്നുപേര്‍ക്ക് ആയിരം പൗണ്ട് മൂന്നാം സമ്മാനം നല്‍കുന്നത് എംജി ട്യൂഷന്‍സുമാണ്.

സെന്‍റ് തോമസ് സീറോ മലബാര്‍ കാതലിക് ചര്‍ച്ച് ബ്രിസ്‌റ്റോളിന്‍റെ ഇടവക ദേവാലയ നിര്‍മ്മാണ പദ്ധിയുടെ ഫണ്ട് റേസിംഗിനായുള്ള 25000 പൗണ്ട് സമ്മാനമുള്ള മെഗാ റാഫിള്‍ ഉദ്ഘാടനം ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവ് നിര്‍വഹിച്ചു. ശനിയാഴ്ച ബ്രിസ്‌റ്റോള്‍ സെന്‍റ് ദേവാലയത്തില്‍ ഇടവക അംഗങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ധ്യാനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു ഉദ്ഘാടനം നിര്‍വഹിച്ചത്.

2024 ജൂലൈയിലാണ് സമ്മാനത്തിന്‍റെ നറുക്കെടുപ്പ് നടക്കുന്നത്. 20 പൗണ്ടാണ് ടിക്കറ്റിന്‍റെ വില. മുപ്പതിനായിരം ടിക്കറ്റാണ് ദേവാലയ നിര്‍മ്മാണത്തിന്‍റെ ഭാഗമായുള്ള മെഗാ റാഫിളിലുള്ളത്.
ചടങ്ങില്‍ 101അംഗ മെഗാ റാഫിള്‍ ടീമിനെ പിതാവ് കമ്മിഷന്‍ ചെയ്തു. ലോട്ടറിയുടെ ആദ്യ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനവും പിതാവ് നിര്‍വഹിച്ചു.

രൂപതാ ബൈബിള്‍ അപ്പോസ്തലേറ്റ് കോര്‍ഡിനേറ്റര്‍ ആന്‍റണി മാത്യുവിനും കാര്‍ഡിഫില്‍ നിന്നുള്ള ഡോ . ജോസി മാത്യൂവിനും ടിക്കറ്റ് നല്‍കി കൊണ്ടാണ് പിതാവ് ഉദ്ഘാടനം നിര്‍വഹിച്ചത്.എസ്ടിഎസ്എംസിസി വികാരി ഫാ പോള്‍ വെട്ടിക്കാട്ട്, ഷാജി വര്‍ക്കി, സിജി വാദ്യാനത്ത്, ഇന്‍ഫിനിറ്റി മോര്‍ട്ട്‌ഗേജ് ഡയറക്ടര്‍ ജെഗി ജോസഫ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. എസ്ടിഎംസിസി ട്രസ്റ്റി മെജോ ജോയി ഏവര്‍ക്കും നന്ദി പറഞ്ഞു

മോ​സ്കോ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ.
മോ​സ്കോ: റ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
പ്ര​തി​ഭ​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്‌​ടം: കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: കൈ​ര​ളി യു​കെ ദേ​ശീ​യ സ​മി​തി​യം​ഗ​വും കേം​ബ്രി​ഡ്ജ്‌ യൂ​ണി​റ്റ്‌ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്ര​തി​ഭ കേ​ശ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി
സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​നം പീ​റ്റ​ർ ബ​റോ​യി​ൽ സ​മാ​പി​ച്ചു. സി​പി​എം കേ​ര​ള സെ​ക്ര​ട്ട​റി എം.​വി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മൂ​റോ​ൻ തൈ​ല കൂ​ദാ​ശ പ​രി​ക​ർ​മ്മം ചെ​യ്തു.
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള വി​ശു​ദ്ധ തൈ​ല​
ഉ​തു​പ്പ് പീ​റ്റ​ര്‍ കോ​യി​ക്ക​ര ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ അ​ന്ത​രി​ച്ചു.
ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്: ആ​ലു​വ പ​ഴ​ങ്ങ​നാ​ട് ഉ​തു​പ്പ് മ​ക​ന്‍ പീ​റ്റ​ര്‍ കോ​യി​ക്ക​ര (81) ജ​ര്‍​മ​നി​യി​ലെ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ അ​ന്ത​രി​ച്ചു.