• Logo

Allied Publications

Delhi
കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി
Share
റി​യാ​ദ് : കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി സ​ന​യ്യ അ​ർ​ബൈ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം എം ​കെ സു​രേ​ന്ദ്ര​ന് കേ​ളി യാ​ത്ര​യ​യ​പ്പു ന​ൽ​കി. ബ​ത്ഹ ക്ലാ​സി​ക് ഓഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തി​യ യാ​ത്ര​യ​യ​പ്പു ച​ട​ങ്ങി​ൽ സ​ന​യ്യ അ​ർ​ബൈ​ൻ ര​ക്ഷാ​ധി​കാ​രി ക​ൺ​വീ​ന​ർ സു​കേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ക​മ്മ​റ്റി അം​ഗം സു​നീ​ർ ബാ​ബു ആ​മു​ഖ​പ്ര​ഭാ​ഷ​ണ​വും ഏ​രി​യ സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​ൻ സ്വാ​ഗ​ത​വും പ​റ​ഞ്ഞു.

കേ​ളി ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി കെ​പി​എം സാ​ദി​ഖ്, ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം സു​രേ​ന്ദ്ര​ൻ കൂ​ട്ടാ​യ്‌, കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, പ്ര​സി​ഡ​ന്റ്‌ സെ​ബി​ൻ ഇ​ഖ്ബാ​ൽ, ട്ര​ഷ​റ​ർ ജോ​സ​ഫ് ഷാ​ജി, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ അ​ബ്ദു​ൾ ഗ​ഫൂ​ർ ആ​ന​മ​ങ്ങാ​ട്, ര​ജീ​ഷ് പി​ണ​റാ​യി, കേ​ളി കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി സീ​ബ കൂ​വോ​ട്, ട്ര​ഷ​റ​ർ ശ്രീ​ഷ സു​കേ​ഷ്, ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗ​ങ്ങ​ളാ​യ വി​ജ​യ​കു​മാ​ർ, എ​സ് ജോ​ർ​ജ്, വി​ജ​യ​ൻ ബി, ​ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ സ​ഫ​റു​ള്ള, അ​ബ്ദു​ൽ നാ​സ​ർ, വാ​സു​ദേ​വ​ൻ, അ​ബ്ദു​ൾ റ​ഷീ​ദ്, ഒ​വൈ​ദ യൂ​ണി​റ്റ് പ്ര​സി​ഡ​ന്റ്‌ കെ ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, എ​ന്നി​വ​ർ ആ​ശം​സ​ക​ൾ അ​ർ​പ്പി​ച്ചു സം​സാ​രി​ച്ചു.

ക​ഴി​ഞ്ഞ 29വ​ർ​ഷ​മാ​യി റി​യാ​ദി​ലെ അ​ൽ ത​സ്‌​ലി​യാ​ത്ത് വ​ർ​ക്ക്ഷോ​പ്പി​ൽ വെ​ൽ​ഡ​റാ​യി ജോ​ലി ചെ​യ്തു വ​രു​ന്ന സു​രേ​ന്ദ്ര​ൻ ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​ണ്. കേ​ളി സം​ഘ​ടി​പ്പി​ക്കു​ന്ന എ​ല്ലാ പ​രി​പാ​ടി​ക​ളി​ലും ഭ​ക്ഷ​ണം ത​യ്യാ​റാ​ക്കു​ന്ന​തി​ൽ നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന സു​രേ​ന്ദ്ര​ൻ, കേ​ളി മെ​ഗാ​ഷോ​യു​ടെ സ്റ്റേ​ജ് ഒ​രു​ക്കു​ന്ന​തി​ലും സു​പ്ര​ധാ​ന പ​ങ്കു​വ​ഹി​ച്ചി​ട്ടു​ണ്ട്.

കേ​ളി സെ​ക്ര​ട്ട​റി സു​രേ​ഷ് ക​ണ്ണ​പു​രം, ബ​ദി​യ ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ, ന്യൂ ​സ​ന​യ്യ ഏ​രി​യ ക​മ്മി​റ്റി​ക്ക് വേ​ണ്ടി ട്ര​ഷ​റ​ർ ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ, സ​ന​യ്യ അ​ർ​ബൈ​ൻ ഏ​രി​യ സെ​ക്ര​ട്ട​റി ജാ​ഫ​ർ ഖാ​ൻ, വെ​സ്റ്റ് യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വാ​സു​ദേ​വ​ൻ കെ ​എ​ന്നി​വ​ർ പൊ​ന്നാ​ട അ​ണി​യി​ച്ചു. സ​ന​യ്യ അ​ർ​ബൈ​ൻ ര​ക്ഷാ​ധി​കാ​രി സ​മി​തി സെ​ക്ര​ട്ട​റി സു​കേ​ഷ് കു​മാ​ർ മൊ​മെ​ന്റോ​യും വി​ജ​യ​കു​മാ​ർ എ​സ് ഉ​പ​ഹാ​ര​വും കൈ​മാ​റി. ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം ട്ര​ഷ​റ​ർ സ​ഫ​റു​ള്ള​യും ഒ​വൈ​ദ യൂ​ണി​റ​റ് മൊ​മെ​ന്റോ വി​നു സോ​മ​നും ഉ​പ​ഹാ​രം ഉ​ണ്ണി​കൃ​ഷ്ണ​നും, ഈ​സ്റ്റ്‌ യൂ​ണി​റ്റി​ന്റെ ഉ​പ​ഹാ​രം ഉ​മ്മ​റും, ബ്രി​ഡ്ജ് യൂ​ണി​റ്റി​ന്റെ ഉ​പ​ഹാ​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി അ​ബ്ദു​ൽ നാ​സ​റും കൈ​മാ​റി. യാ​ത്ര​യ​യ​പ്പു യോ​ഗ​ത്തി​ന് സു​രേ​ന്ദ്ര​ൻ ന​ന്ദി പ​റ​ഞ്ഞു.

ഡ​ൽ​ഹി ബാ​ല​ഗോ​കു​ല​ങ്ങ​ളി​ൽ വി​ഷു ഗ്രാ​മോ​ത്സ​വം.
ന്യൂഡ​ൽ​ഹി: ഡ​ൽ​ഹിബാ​ല​ഗോ​കു​ലം ദ​ക്ഷി​ണ മ​ദ്ധ്യ മേ​ഖ​ല​യി​ലെ രാ​ധാ​മാ​ധ​വം ബാ​ല​ഗോ​കു​ല​ത്തി​ന്‍റെ വി​ഷു ഗ്രാ​മോ​ത്സ​വം ഏപ്രിൽ 21 ഞാ​യ​റാ​ഴ്ച ​ആ​
ഡി​എം​എ രോ​ഹി​ണി ഏ​രി​യ​യ്ക്ക് ന​വ​നേ​തൃ​ത്വം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സ്സോ​സി​യേ​ഷ​ൻ രോ​ഹി​ണി ഏ​രി​യ‌​യു​ടെ പു​തി​യ സാ​ര​ഥി​ക​ൾ സ്ഥാ​ന​മേ​റ്റു.
ഡ​ൽ​ഹി​യി​ൽ കൗ​മാ​ര​ക്കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ കു​ത്തി​ക്കൊ​ന്നു.
ന്യൂ​ഡ​ൽ​ഹി: വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ ഭ​ജ​ൻ​പു​ര മേ​ഖ​ല​യി​ൽ 19 കാ​ര​നാ​യ കോ​ഫി ഷോ​പ്പ് ഉ​ട​മ​യെ ര​ണ്ട് പേ​ർ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി.
ഡ​ൽ​ഹി​യി​ൽ യൂ​ട്യൂ​ബ​ര്‍ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ജീ​വ​നൊ​ടു​ക്കി.
ന്യൂ​ഡ​ൽ​ഹി: പ്ര​മു​ഖ യൂ​ട്യൂ​ബ​റാ​യ സ്വാ​തി ഗോ​ദ​ര​യെ കെ​ട്ടി​ട​ത്തി​ല്‍​നി​ന്നു ചാ​ടി ആ​ത്മ​ഹ​ത്യ​ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി.
വർണ വിസ്മയ രാവായി ഡിഎംഎയുടെ സ്ഥാപക ദിനാഘോഷം.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ സ്ഥാ​പ​ക ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.