• Logo

Allied Publications

Europe
ഡ​ബ്ലി​നി​ൻ ഫാ. ​സേ​വ്യ​ർ​ഖാ​ൻ വ​ട്ടാ​യി​ൽ ന​യി​ക്കു​ന്ന നോ​ന്പുകാ​ല ധ്യാ​നം മാ​ർ​ച്ച് 24 മുതൽ
Share
ഡ​ബ്ലി​ൻ : ഡ​ബ്ലി​ന്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ നോ​ന്പുകാ​ല ധ്യാ​നം 2023 മാ​ർ​ച്ച് 24, 25, 26, (വെ​ള്ളി, ശ​നി, ഞാ​യ​ര്‍) തീ​യ​തി​ക​ളി​ൽ ന​ട​ത്ത​പ്പെ​ടു​ന്നു. ഡ​ബ്ലി​ൻ ബാ​ലി​മ​ൺ റോ​ഡി​ലു​ള്ള ഗ്ലാ​സ്നേ​വി​ൻ ഔ​ർ ലേ​ഡി ഓ​ഫ് വി​ക്ട​റീ​സ് ദേ​വാ​ല​യ​ത്തി​ലാ​ണ് (Our Lady of Victories Catholic Church,Ballymun Rd, Glasnevin, Dublin, D09 Y925) നോ​മ്പ്കാ​ല ധ്യാ​നം ന​ട​ക്കു​ക. അ​ട്ട​പ്പാ​ടി സെ​ഹി​യോ​ൻ ധ്യാ​ന കേ​ന്ദ്ര​ത്തി​ലെ ബ​ഹു. സേ​വ്യ​ർ ഖാ​ൻ വ​ട്ടാ​യി​ല​ച്ച​നും ടീ​മു​മാ​ണ് ധ്യാ​നം ന​യി​ക്കു​ന്ന​ത്.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് 5 മു​ത​ൽ 9 വ​രെ​യും, ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 6 വ​രെ​യും, ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 5.30 വ​രെ​യു​മാ​ണു ധ്യാ​നം ന​ട​ക്കു​ക. ധ്യാ​നം ന​ട​ക്കു​ന്ന മൂ​ന്നു ദി​വ​സ​വും വി​ശു​ദ്ധ കു​ർ​ബാ​യും, ആ​രാ​ധ​ന​യും, വ​ച​ന പ്ര​ഘോ​ഷ​ണ​വും കു​മ്പ​സാ​ര​ത്തി​നു​ള്ള സൗ​ക​ര്യ​വും ഉ​ണ്ടാ​യി​രി​ക്കും. ധ്യാ​ന ദി​വ​സ​ങ്ങ​ളി​ൽ ഡ​ബ്ലി​നി​ലെ മ​റ്റു കു​ർ​ബാ​ന സെ​ന്‍ററു​ക​ളി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​ന​ത്തി​ലേ​യ്ക്ക് ഏ​വ​രേ​യും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഡ​ബ്ലി​ൻ സീ​റോ മ​ല​ബാ​ർ സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

ആ​ത്മീ​യം കു​ട്ടി​ക​ൾ​ക്കു​ള്ള ധ്യാ​നം

മാ​ർ​ച്ച് 25, 26 (ശ​നി, ഞാ​യ​ർ) തീ​യ​തി​ക​ളി​ൽ കു​ട്ടി​ക​ൾ​ക്കാ​യി ‘ആ​ത്മീ​യം’ എ​ന്ന​പേ​രി​ൽ ധ്യാ​നം ന​ട​ക്കും. വൈ​റ്റ്ഹാ​ൾ ഹോ​ളി ചൈ​ൽ​ഡ് ദേ​വാ​ല​യ​ത്തി​ൽ (Holy Child Roman Catholic Church, Dublin 9, D09 HX99) ശ​നി​യാ​ഴ്ച രാ​വി​ലെ 11 മു​ത​ൽ 6 വ​രെ​യും, ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് 12 മു​ത​ൽ 6 വ​രെ​യും ആ​യി​രി​ക്കും കു​ട്ടി​ക​ളു​ടെ ധ്യാ​നം. വി​ശ്വാ​സ​പ​രി​ശീ​ല​ന ക്ലാ​സു​ക​ളി​ൽ 3 മു​ത​ൽ 6 വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും, 7 മു​ത​ൽ 10 വ​രെ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കും ര​ണ്ടു വി​ഭാ​ഗ​ങ്ങ​ളാ​യി തി​രി​ച്ചാ​ണ് ധ്യാ​നം ന​ട​ക്കു​ക.
lenten_retreat1_2023mar20.jpg
കു​ട്ടി​ക​ളു​ടെ ധ്യാ​ന​ത്തി​ന്‍റെ ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. ധ്യാ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ സ​ഭ​യു​ടെ വെ​ബ്സൈ​റ്റി​ൽ www.syromalabr.ie ലു​ള്ള PMS LOGIN വ​ഴി ഓ​ൺ​ലൈ​ൻ ര​ജി​സ്‌​ട്രേ​ഷ​ൻ മാ​ർ​ച്ച് 23 ന് ​മു​ൻ​പ് ചെ​യ്യേ​ണ്ട​താ​ണ്. നോ​മ്പി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന കു​ട്ടി​ക​ളെ ആ​ത്മീ​യ​മാ​യി വ​ലി​യ ആ​ഴ്ച​യി​ലേ​യ്ക്കും ഉ​യ​ർ​പ്പു​തി​രു​നാ​ളി​ലേ​യ്ക്കും ഒ​രു​ക്കു​വാ​ൻ, പ​രീ​ക്ഷ​യ്ക്ക് ത​യ്യാ​റെ​ടു​ക്കു​ന്ന കു​ട്ടി​ക​ൾ​ക്ക് മാ​ന:​സ്സി​ക​മാ​യ ക​രു​ത്തും ആ​ത്മീ​യ​മാ​യ ഉ​ണ​ർ​വ്വും ന​ൽ​കാ​ൻ വി. ​കു​ർ​ബാ​ന​യോ​ടും, ആ​രാ​ധ​ന​യോ​ടും, പ്രാ​ർ​ത്ഥ​ന​യോ​ടും, ക​ളി​ക​ളോ​ടും, ക്ലാ​സു​ക​ളോ​ടും കൂ​ടി ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​ധ്യാ​നം ഒ​ര​നു​ഭ​വ​മാ​ക്കി മാ​റ്റാ​ൻ എ​ല്ലാ കു​ട്ടി​ക​ളേ​യും സ്നേ​ഹ​പൂ​ർ​വ്വം ക്ഷ​ണി​ക്കു​ന്ന​ന്ന​താ​യി സ​ഭാ നേ​തൃ​ത്വം അ​റി​യി​ച്ചു.

മോ​സ്കോ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം; നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ.
മോ​സ്കോ: റ​ഷ്യ​യു​ടെ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ ഡ്രോ​ൺ ആ​ക്ര​മ​ണം. നി​ര​വ​ധി കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു.
പ്ര​തി​ഭ​യു​ടെ വേ​ർ​പാ​ട് തീ​രാ​ന​ഷ്‌​ടം: കൈ​ര​ളി യു​കെ.
ല​ണ്ട​ൻ: കൈ​ര​ളി യു​കെ ദേ​ശീ​യ സ​മി​തി​യം​ഗ​വും കേം​ബ്രി​ഡ്ജ്‌ യൂ​ണി​റ്റ്‌ പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന പ്ര​തി​ഭ കേ​ശ​വ​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കൈ​ര​ളി
സ​മീ​ക്ഷ യു​കെ ദേ​ശീ​യ സ​മ്മേ​ള​ന​ത്തി​ന് സ​മാ​പ​നം.
ല​ണ്ട​ൻ: സ​മീ​ക്ഷ യു​കെ​യു​ടെ ആ​റാം ദേ​ശീ​യ സ​മ്മേ​ള​നം പീ​റ്റ​ർ ബ​റോ​യി​ൽ സ​മാ​പി​ച്ചു. സി​പി​എം കേ​ര​ള സെ​ക്ര​ട്ട​റി എം.​വി.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ൽ മൂ​റോ​ൻ തൈ​ല കൂ​ദാ​ശ പ​രി​ക​ർ​മ്മം ചെ​യ്തു.
പ്രെ​സ്റ്റ​ൻ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യി​ലെ വി​വി​ധ മി​ഷ​നു​ക​ളി​ലെ തി​രു​ക​ർ​മ്മ​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​വാ​നു​ള്ള വി​ശു​ദ്ധ തൈ​ല​
ഉ​തു​പ്പ് പീ​റ്റ​ര്‍ കോ​യി​ക്ക​ര ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ അ​ന്ത​രി​ച്ചു.
ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫ്: ആ​ലു​വ പ​ഴ​ങ്ങ​നാ​ട് ഉ​തു​പ്പ് മ​ക​ന്‍ പീ​റ്റ​ര്‍ കോ​യി​ക്ക​ര (81) ജ​ര്‍​മ​നി​യി​ലെ ഡ്യൂ​സ​ല്‍​ഡോ​ര്‍​ഫി​ല്‍ അ​ന്ത​രി​ച്ചു.