• Logo

Allied Publications

Middle East & Gulf
ഇ​ന്ത്യ​ൻ ക​ലാ പൈ​തൃ​കം വി​ളി​ച്ചോ​തി "ഫെ​സ്റ്റി​വ​ൽ ഓ​ഫ് ഇ​ന്ത്യ ഇ​ൻ കു​വൈ​റ്റ്'
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പൈ​തൃ​ക​ത്തി​ന്‍റെ മ​ഹി​മ വി​ളി​ച്ചോ​തു​ന്ന നാ​ട​ൻ ക​ലാ​രൂ​പ​ങ്ങ​ൾ വി​സ്മ​യം തീ​ർ​ത്ത ‘ഫെ​സ്റ്റി​വ​ൽ ഓ​ഫ് ഇ​ന്ത്യ ഇ​ൻ കു​വൈ​റ്റ്’ മ​നോ​ഹ​ര​മാ​യ ദൃ​ശ്യ വി​രു​ന്നാ​യി മാ​റി. മാ​ർ​ച്ച് 17,18 തീ​യ​തി​ക​ളി​ൽ സാ​ൽ​മി​യ അ​ബ്‌​ദു​ൽ ഹു​സൈ​ൻ അ​ബ്‌​ദു​ൽ രി​ദ തി​യ​റ്റ​ർ, യാ​ർ​മൂ​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ​ദാ​ർ അ​ൽ അ​താ​ർ ഇ​സ്‌​ലാ​മി​യ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ക​ലാ പ്ര​ക​ട​ന​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

ഹ​സ​ൻ ഖാ​ൻ ആ​ൻ​ഡ് ഗ്രു​പ്പി​ന്‍റെ നാ​ടോ​ടി നൃ​ത്തം മു​ത​ൽ അ​നി​രു​ദ്ധ് വ​ർ​മ​യു​ടെ​യും സം​ഘ​ത്തി​ന്‍റെ​യും ബോ​ളി​വു​ഡ് ഫ്യൂ​ഷ​ൻ, ഖു​തു​ബി ബ്ര​ദേ​ഴ്സി​ന്‍റെ ഖ​വാ​ലി വ​രെ അ​ര​ങ്ങു​വാ​ണു.

സാം​സ്കാ​രി​ക മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ കു​വൈ​റ്റ്​ ഇ​ന്ത്യ​ൻ എം​ബ​സി​യാ​ണ് ഇ​ന്ത്യ ഫെ​സ്റ്റി​വ​ൽ സം​ഘ​ടി​പ്പി​ച്ച​ത്. ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​സാം​സ്‌​കാ​രി​ക സ​ഹ​മ​ന്ത്രി മീ​നാ​കാ​ശി ലേ​ഖി ഓ​ൺ​ലൈ​നാ​യി പ​രി​പാ​ടി ഉ​ദ്ഘാട​നം ചെ​യ്തു.

പ​രി​പാ​ടി​ക്ക് ആ​ശം​സ​ക​ൾ നേ​ർ​ന്ന മീ​നാ​ക്ഷി ലേ​ഖി ഇ​ന്ത്യ​യും കു​വൈ​റ്റും ത​മ്മി​ലു​ള്ള വി​വി​ധ മേ​ഖ​ല​ക​ളി​ലെ ബ​ന്ധം ശ​ക്ത​മാ​യി തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

അം​ബാ​സ​ഡ​ർ ഡോ.ആ​ദ​ർ​ശ് സ്വൈ​ക, മു​തി​ർ​ന്ന എം​ബ​സി ഉ​ദ്യോ​ഗ​സ്ഥർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി. കു​വൈ​റ്റിൽ സം​ഘ​ടി​പ്പി​ക്കു​ന്ന ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ദ്യ പ​രി​പാ​ടി​യാ​ണ് ഇ​തെ​ന്നും സാം​സ്കാ​രി​ക വി​നി​മ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ സം​ടി​പ്പി​ക്കു​ന്ന​തെ​ന്നും അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു.

സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളു​മ​ട​ക്കം നി​ര​വ​ധി​പേ​ർ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യു​ള്ള പ​രി​പാ​ടി ആ​സ്വ​ദി​ക്കാ​നെ​ത്തി. കു​വൈ​റ്റ് ഗ​വ​ർ​മെ​ന്‍റി​ന്‍റെ മി​നി​സ്ട്രി ഓ​ഫ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ക​ൾ​ച്ച​ർ, നാ​ഷ​ണ​ൽ കൌ​ൺ​സി​ൽ ഫോ​ർ ക​ൽ​ച്ച​ർ, ആ​ർ​ട്സ് ആ​ൻ​ഡ് ലെ​റ്റേ​ഴ്സ് (എ​ൻ​സി​സി​എ​എ​ൽ) എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത് .

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത