• Logo

Allied Publications

Americas
യുഎസിൽ മാ​തൃ​മ​രണ​ങ്ങ​ൾ വർധി​ച്ചു വരുന്നതായി റിപ്പോർട്ട്
Share
ഇ​ൻ​ഡ്യാ​ന: ഗ​ർ​ഭി​ണി​യാ​യ​തോ ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ ഗ​ർ​ഭ​ധാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​തോ ആ​യ സ്ത്രീ​ക​ളു​ടെ മ​ര​ണ​ങ്ങ​ൾ വ​ർധി​ച്ചു​വ​രു​ന്ന​താ​യി ഗ​വ​ൺ​മെ​ന്‍റ് അ​ക്കൗ​ണ്ട​ബി​ലി​റ്റി ഓ​ഫീ​സ് പു​റ​ത്തു​വി​ട്ട ഒ​രു പ്ര​ത്യേ​ക റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു. 2021ൽ ​കു​റ​ഞ്ഞ​ത് 400 മാ​തൃ​മ​ര​ണ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യ​തു കോ​വി​ഡ് ആ​ണെ​ന്നാ​ണ് അ​തി​ൽ ഉ​ദ്ധ​രി​ച്ചി​രി​ക്കു​ന്ന​ത് , ഇ​ത് വ​ലി​യൊ​രു വ​ർ​ധന​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​ത്.

നാ​ഷ​ണ​ൽ സെ​ന്‍റർ ഫോ​ർ ഹെ​ൽ​ത്ത് സ്റ്റാ​റ്റി​സ്റ്റി​ക്സ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത​നു​സ​രി​ച്ചു , 2021ൽ 1,205 ​ഗ​ർ​ഭി​ണി​ക​ളാ​ണ് മ​രി​ച്ച​ത്, ഇ​ത് 2020നെ ​അ​പേ​ക്ഷി​ച്ച് മാ​തൃ​മ​ര​ണ​ങ്ങ​ളി​ൽ 40 ശതമാനം വ​ർ​ധന​യാ​ണ്‌ (861) . 2019 മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​യ​പ്പോ​ൾ മു​ൻ വ​ർ​ഷ​ത്തെ , അ​പേ​ക്ഷി​ച്ച് 60 ശതമാനം വ​ർ​ധ​ന​വാ​ന്ന് ( 754).

പാ​ൻ​ഡെ​മി​ക്കി​ന് മു​മ്പു​ത​ന്നെ, ഏ​തൊ​രു വ്യാ​വ​സാ​യി​ക രാ​ജ്യ​ത്തേ​ക്കാ​ളും ഉ​യ​ർ​ന്ന മാ​തൃ​മ​ര​ണ നി​ര​ക്ക് യുഎസിലായിരുന്നു. കൊ​റോ​ണ വൈ​റ​സ് ഇ​തി​ന​കം ത​ന്നെ ഈ ​ഭ​യാ​ന​ക അ​വ​സ്ഥ​യെ കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി, ഇ​തി​നെ തു​ട​ർ​ന്ന് 2019 ലെ ​ഒ​രു ല​ക്ഷ​ത്തി​ന് 20.1 ശ​ത​മാ​നം എ​ന്ന ശ​രാ​ശ​രി മ​ര​ണ​നി​ര​ക്കി​ൽ നി​ന്നും നി​ന്ന് 2021 ൽ 100,000 ​ജ​ന​ന​ങ്ങ​ളി​ൽ 32.9 ശ​ത​മാ​ന​മാ​യി മ​ര​ണ നി​ര​ക്ക് ആ​യി ഉ​യ​ർ​ന്നു.

ഒ​ബ്‌​സ്റ്റ​ട്രി​ക്‌​സ് & ഗൈ​ന​ക്കോ​ള​ജി വ്യാ​ഴാ​ഴ്ച പ്ര​സി​ദ്ധീ​ക​രി​ച്ച പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ വം​ശീ​യ അ​സ​മ​ത്വ​ങ്ങ​ൾ പ്ര​ത്യേ​കി​ച്ചും രൂ​ക്ഷ​മാ​ണ്. ക​റു​ത്ത​വ​ർ​ഗക്കാ​രാ​യ സ്ത്രീ​ക​ളി​ലെ മാ​തൃ​മ​ര​ണ​നി​ര​ക്ക് 2021ൽ 100,000 ​ജ​ന​ന​ങ്ങ​ളി​ൽ 69.9 ആ​യി ഉ​യ​ർ​ന്നു. വെ​ള്ള​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ നി​ര​ക്കി​ന്‍റെ 2.6 മ​ട​ങ്ങ് വ​ര്ധ​ന​വാ​ണി​ത് . 2020 മു​ത​ൽ 2021 വ​രെ, ഗ​ർ​ഭി​ണി​ക​ളോ മു​ൻ വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ്ര​സ​വി​ച്ച​വ​രോ ആ​യ ത​ദ്ദേ​ശീ​യ​രാ​യ അ​മേ​രി​ക്ക​ൻ, അ​ലാ​സ്ക സ്വ​ദേ​ശി​ക​ളാ​യ സ്ത്രീ​ക​ളി​ൽ മ​ര​ണ​നി​ര​ക്ക് ഇ​ര​ട്ടി​യാ​യ​താ​യും പ​റ​യു​ന്നു.

കോവി​ഡ് പോ​ലു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ സ്ത്രീ​ക​ളു​ടെ ഗ​ർ​ഭ​ധാ​ര​ണ​ത്തെ പ്ര​ത്യേ​ക​മാ​യി ബാ​ധി​ക്കും. ഹൃ​ദ​യം, ശ്വാ​സ​കോ​ശം, വൃ​ക്ക എ​ന്നി​വ​യെ​ല്ലാം ഗ​ർ​ഭ​കാ​ല​ത്ത് അ​തി ശ​ക്ത​മാ​യാ​ണ്‌ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. രോ​ഗ പ്ര​തി​രോ​ധ സം​വി​ധാ​നം, കൃ​ത്യ​മാ​യി പ്ര​വ​ർ​ത്തി​ക്കുന്ന, ഗ​ർഭസ്ഥ ശി​ശു​വി​നു​കൂ​ടി അ​ത് പ​ങ്കു​വയ്​ക്കു​ന്നു.

വ​യ​റി​ലെ മ​ർ​ദ്ദം അ​ധി​ക ശ്വാ​സ​കോ​ശ ശേ​ഷി കു​റ​യ്ക്കു​ന്നു. ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​ത് കൂ​ടു​ത​ൽ എ​ളു​പ്പം, അ​പ​ക​ട​ക​ര​മാ​യ ത​ട​സ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത വ​ർ​ധിപ്പി​ക്കു​ന്ന ഒ​രു പ്ര​വ​ണ​ത, കോ​വി​ഡ് വ​ർ​ധി​പ്പി​ക്കു​ന്നു. ഗ​ർ​ഭ​സ്ഥ​ശി​ശു​വി​ലേ​ക്ക് ഓ​ക്സി​ജ​നും പോ​ഷ​ക​ങ്ങ​ളും എ​ത്തി​ക്കു​ന്ന മ​റു​പി​ള്ള​യെ ത​ക​രാ​റി​ലാ​ക്കു​ന്ന​താ​യും അ​ണു​ബാ​ധ കാ​ണ​പ്പെ​ടു​കാ​യും ചെ​യ്യു​ന്നു , കൂ​ടാ​തെ പ്രീ​ക്ലാ​മ്പ്സി​യ എ​ന്ന അ​പ​ക​ട​ക​ര​മാ​യ ഗ​ർ​ഭ​ധാ​ര​ണ​ത്തി​നു​ള്ള അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധിപ്പി​ക്കു​ക​യും ചെ​യ്യും.

വാ​ക്സി​നേ​ഷ​ൻ എ​ടു​ക്കാ​ത്ത ആ​ളു​ക​ളെ ട്രാ​ക്കു​ ചെ​യ്യു​ന്ന ഒ​രു വ​ലി​യ മെ​റ്റാ അ​നാ​ലി​സി​സ് അ​നു​സ​രി​ച്ച്, കോ​വി​ഡ് ഉ​ള്ള ഗ​ർ​ഭി​ണി​ക​ൾ, അ​ണു​ബാ​ധ​യി​ല്ലാ​ത്ത ഗ​ർ​ഭി​ണി​ക​ളെ അ​പേ​ക്ഷി​ച്ച് മ​രി​ക്കാ​നു​ള്ള ഏ​ഴി​ര​ട്ടി അ​പ​ക​ട​സാ​ധ്യ​ത നേ​രി​ടു​ന്നു. ഒ​രു സ്ത്രീ ​പൂ​ർ​ണ ഗ​ർ​ഭാ​വ​സ്ഥ​യി​ൽ എ​ത്തു​ന്ന​തി​നു മു​ൻ​പ് പ്ര​സ​വി​ക്കു​ന്ന​തി​നും കു​ഞ്ഞി​ന് ന​വ​ജാ​ത​ശി​ശു തീ​വ്ര​പ​രി​ച​ര​ണം ആ​വ​ശ്യ​മാ​യി വ​രു​ന്ന​തി​നു​മു​ള്ള സാ​ധ്യ​ത​യും അ​ണു​ബാ​ധ വ​ർ​ധി​പ്പി​ക്കു​ന്നു.

2021ലെ ​വേ​ന​ൽ​ക്കാ​ല​ത്ത് ഉ​യ​ർ​ന്നു​വ​ന്ന ഡെ​ൽ​റ്റ വേ​രി​യ​ന്‍റി​നേ​ക്കാ​ൾ നി​ല​വി​ലെ ഒ​മൈ​ക്രോ​ൺ വേ​രി​യ​ന്‍റിന് വൈ​റ​സ് കു​റ​വാ​ണ് . ഇ​പ്പോ​ൾ കൂ​ടു​ത​ൽ ആ​ളു​ക​ൾ കൊ​റോ​ണ വൈ​റ​സി​ന് പ്ര​തി​രോ​ധ​ശേ​ഷി നേ​ടി​യി​ട്ടു​ണ്ട്.

കോവി​ഡ് ബാ​ധി​ച്ച് മ​രി​ച്ച ഗ​ർ​ഭി​ണി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും വാ​ക്സി​ൻ എ​ടു​ത്തി​രു​ന്നി​ല്ല. ഈ ​ദി​വ​സ​ങ്ങ​ളി​ൽ, 70% ഗ​ർ​ഭി​ണി​ക​ൾ​ക്കും കൊ​വി​ഡ് വാ​ക്സി​നു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്, എ​ന്നാ​ൽ ഏ​ക​ദേ​ശം 20% പേ​ർ​ക്ക് മാ​ത്ര​മേ ബി​വാ​ല​ന്‍റ് ബൂ​സ്റ്റ​റു​ക​ൾ ല​ഭി​ച്ചി​ട്ടു​ള്ളൂ.

പാ​ൻ​ഡെ​മി​ക്കി​ന്‍റെ ആ​ദ്യ വ​ർ​ഷ​ത്തി​ൽ മാ​സം തി​ക​യാ​തെ​യു​ള്ള ജ​ന​ന​ങ്ങ​ൾ ചെ​റു​താ​യി കു​റ​ഞ്ഞു. എ​ന്നാ​ൽ ഡെ​ൽ​റ്റ കു​തി​ച്ചു​ചാ​ട്ട​ത്തി​ന്റെ വ​ർ​ഷ​മാ​യ 2021 ൽ ​അ​വ കു​ത്ത​നെ ഉ​യ​ർ​ന്നു, 2007 ന് ​ശേ​ഷ​മു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കി​ലെ​ത്തി​യ​താ​യും പ​ഠ​ന റി​പ്പോ​ർ​ട്ടി​ൽ ചൂ​ണ്ടി​കാ​ണി​ക്കു​ന്നു.

ഫൊക്കാന പെൻസിൽവാനിയ റീജിയണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും ന‌‌ടത്തി.
ഫിലഡൽഫിയ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​
സ​ലീ​ന വെ​ടി​വയ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർ​ക്ക്): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വ​യ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ടു