• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷൻ വനിത ദിനം ആഘോഷിച്ചു
Share
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷൻ വിമൻസ് ഫോറം വനിത ദിനം ആഘോഷിച്ചു. പ്രസിഡന്‍റ് ജോഷി വള്ളിക്കളത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗം എഴുത്തുകാരി അഡ്വ. രതീദേവി ഉദ്ഘാടനം ചെയ്തു. വിമൻസ് ഫോറം കോ ഓർഡിനേറ്റർ ഡോ. സ്വർണ്ണം ചിറമേൽ സ്വാഗതവും ഷൈനി തോമസ് കൃതജ്ഞതയും രേഖപ്പെടുത്തി. ജോ. സെക്രട്ടറി ഡോ. സിബിൾ ഫിലിപ്പ് മീറ്റിംഗിന്റെ എംസി ആയിരുന്നു.
align='center' class='contentImageInside' style='padding:6px;'>
ഡോ. റോസ് വടകരയുടെ നേതൃത്വത്തിൽ സ്വരരാഗ സന്ധ്യ എന്ന പേരിൽ സംഗീത മത്സരം നടത്തി. ആറ് ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. മത്സരത്തിൽ ശാന്തി ജയ്സൻ & ലീന ജോസഫ് ടീം ഒന്നാം സ്ഥാനം നേടി. മൈക്കിൾ മാണിപറമ്പിൽ സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയുമായിരുന്നു സമ്മാനം. അമ്പിളി ജോർജ് & ടിനു പുത്തൻവീട്ടിൽ ടീം ആണ് രണ്ടാം സമ്മാനം നേടിയത്. ലീല ജോസഫ് സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും ഇവർക്കു ലഭിച്ചു.

ഡോ. റോസ് വടകര സ്പോൺസർ ചെയ്ത ക്യാഷ് അവാർഡും ട്രോഫിയും മൂന്നാം സ്ഥാനത്തിന് അർഹരായ ലക്ഷ്മി നായർ & റോഷിണിക്ക് നൽകി. ജസി തരിയത്തും ജയൻ മുളങ്ങാടും മത്സരത്തിന്റെ വിധി കർത്താക്കളായിരുന്നു. ലൗലി വർഗീസ് & ടീം, ജൂഡി തോമസ് & ടീം, ജോർജി തരിയത്ത് & ഡയാന സ്കറിയ എന്നിവരുടെ ഡാൻസും പരിപാടികൾക്ക് മോടി കൂട്ടി. സാറാ അനിൽ, ഡോ. സൂസൻ ചാക്കോ, ജൂബി വള്ളിക്കളം എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
align='center' class='contentImageInside' style='padding:6px;'>
സെക്രട്ടറി ലീല ജോസഫ്, ട്രഷറർ ഷൈനി ഹരിദാസ്, വൈസ് പ്രസിഡന്റ് മൈക്കിൾ മാണിപറമ്പിൽ, ജോ. ട്രഷറർ വിവീഷ് ജേക്കബ്, ബോർഡംഗങ്ങളായ ജോൺസൻ കണ്ണൂക്കാടൻ, ഫിലിപ്പ് പുത്തൻപുരയിൽ, തോമസ് പൂതക്കരി, മനോജ് കോട്ടപ്പുറം, സജി തോമസ്, സെബാസ്റ്റ്യൻ വാഴേപറമ്പിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫോമ നാഷനൽ വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം, ഫൊക്കാന നാഷനൽ വിമൻസ് ഫോറം ചെയർപേഴ്സൻ ബ്രിജീറ്റ് ജോർജ്, ഇല്ലിനോയി മലയാളി അസോസിയേഷൻ പ്രസിഡന്റ് സുനൈന ചാക്കോ, ഷിക്കാഗോ മലയാളി അസോസിയേഷൻ മുൻ പ്രസിഡന്റ് പി.ഒ. ഫിലിപ്പ് എന്നിവർ സന്നിഹിതരായിരുന്നു. ടോം ഈരുരിക്കൽ, ടോം & ജിനു ഫാമിലി, ഫിലിപ്പ് പുത്തൻപുര, ഡോ. സ്വർണ്ണം ചിറമേൽ & ടെറി ചിറമേൽ, ഷൈനി തോമസ്, ജോർജ് & ഷേർളി അമ്പലത്തുങ്കൽ, ഷിബു & സുഷ്മിത മുളയാനികുന്നേൽ എന്നിവരാണ് പരിപാടിയുടെ സ്പോൺസേഴ്സ്.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ