ലണ്ടൻ: യുകെ മലയാളികളുടെയിടയിൽ ജനശ്രദ്ധ നേടിയ 7 ബീറ്റ്സ് സംഗീതോത്സവത്തിന്റെ സീസൺ 6 & ചാരിറ്റി ഈവെന്റ് ലണ്ടനിലെ വാട്ട്ഫോർഡിൽ മാർച്ച് 18 ശനിയാഴ്ച നടത്തപ്പെടുന്നു.
കഴിഞ്ഞ അഞ്ചുവർഷത്തെ വൻ വിജയങ്ങൾക്കുശേഷം യുകെ യുടെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന പ്രഗത്ഭരായ സംഗീത നൃത്ത പ്രതിഭകൾ കലാമാമാങ്കത്തിനു മാറ്റുരക്കുന്ന ചരിത്ര വേദിക്കു ആതിഥേയത്വം വഹിക്കുവാൻ മൂന്നാം തവണയും അവസരം ലഭിച്ചത് ലണ്ടനിലെ പ്രശസ്ത ജീവകാരുണ്യ സംഘടനയായ കേരളാ കമ്മ്യൂണിറ്റി ഫൌണ്ടേഷൻ ചാരിറ്റി ട്രസ്റ്റ് വാട്ട്ഫോർഡി നാണ്.
ലണ്ടനിലെ പ്രധാന നഗരങ്ങളിലൊന്നായ വാട്ട് ഫോർഡിൽ സീസൺ 6 വിപുലമായി സംഘടിപ്പിക്കുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു. മാർച്ച് 18 ശനിയാഴ്ച ഉച്ചകഴിഞ്ഞു 3 മണിക്കാരംഭിക്കുന്ന 'സംഗീതോത്സവം' രാത്രി 10 മണിയോടെ സമാപിക്കും.
7 ബീറ്റ്സ് സംഗീതോത്സവം സീസൺ 6 നു മുഖ്യാതിഥിയായെത്തുന്നത് വാട്ട്ഫോർഡ് എംപി ഡീൻ റസ്സൽ ആണ്. യുക്മ നാഷണൽ ജോയിന്റ്റ് സെക്രട്ടറി പീറ്റർ താണോലിയും, ഒൻവി കുറിപ്പിന്റെ ചെറുമകളും പ്രശസ്ത നർത്തകിയുമായ അമൃത ജയകൃഷ്ണനും സംഗീതോത്സവത്തിൽ അതിഥികളായി പങ്കുചേരും. കൂടാതെ കേരളത്തിൽ നിന്നും, ഇന്ത്യ ടു യൂകെ, കേരളാ രജിസ്ട്രേഷൻ വാഹനത്തിൽ ഓവർ ലാൻഡ് ടൂർ നടത്തി ലണ്ടനിൽ എത്തിച്ചേർന്ന പ്രശസ്ത യുട്യൂബർ 'മല്ലു ട്രാവലർ' സ്പെഷ്യൽ ഗസ്റ്റായി പരിപാടിയിൽ പങ്കെടുക്കും.
align='center' class='contentImageInside' style='padding:6px;'> മലയാള സിനിമയ്ക്ക് ഒട്ടനവധി നിത്യ ഹരിത ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത കവി പത്മഭൂഷൻ ഒൻവി കുറിപ്പിന്റെ അനുസ്മരണവും ഇതേ വേദിയിൽ നടത്തപ്പെടുന്നതാണ്.
കഴിഞ്ഞ അഞ്ച് വർഷമായി യൂകെയിൽ നിരവധി സംഗീത നൃത്ത പ്രതിഭകൾക്കു തങ്ങളുടെ മികവ് തെളിയിക്കുവാനായി ഒരുക്കിയ 'സംഗീതോത്സവം ചാരിറ്റി ഇവന്റിൽ' നിന്നും സ്വരൂപിച്ചു കിട്ടിയ ജീവകാരുണ്യ നിധിയിൽ നിന്നും കേരളത്തിലെ നിരവധി നിർദ്ധരരായ കുടുംബങ്ങളെ സഹായിക്കുവാൻ സാധിച്ചു എന്നതിൽ സംഘാടകർക്ക് അഭിമാനിക്കാം.
സംഗീതത്തിനും നൃത്തത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന സംഗീതോത്സവത്തിൽ യൂകെയിലെ യുവതലമുറയിലെ 15 ൽ അധികം യുവ പ്രതിഭകൾ ഒഎൻവി ഗാനങ്ങളുമായി വേദിയിൽ എത്തുമ്പോൾ, യുകെയിലെ അറിയപ്പെടുന്ന മുതിർന്ന 15 ൽ പരം ഗായികാ ഗായകന്മാരും സംഗീതോത്സവം സീസൺ 6 ൽ സംഗീത വിരുന്നൊരുക്കും.
സംഗീതോത്സവത്തിനു മാറ്റ് കൂട്ടുവാൻ കാതിനും കണ്ണിനും കുളിർമ പകരുന്ന സിനിമാറ്റിക്,സെമി ക്ലാസിക്കൽ നൃത്തങ്ങളുമായി യൂകെയുടെ വിവിധയിടങ്ങളിൽ നിന്നുള്ള നാട്യ മയൂരങ്ങൾ തങ്ങളുടെ നൃത്തചുവടുകളിലൂടെ വേദി കീഴടക്കും.
ശ്രീജ മധു & പാർവതി മധുപിള്ളൈ ക്രോയ്ഡോൺ അവതരിപ്പിക്കുന്ന ഭരത നാട്യം, ബെഡ്ഫോർഡിലെ റോസിറ്റ് സാവിയോ ,നികിത ലെൻ , അനൈനാ ജീവൻ & ഡെന്ന ആൻ ജോമോൻ അവതരിപ്പിക്കുന്ന സെമി ക്ലാസിക്കൽ ഡാൻസ്, ബെഡ്ഫോർഡ് ബ്ലാസ്റ്റേഴ്സ് എഡ്വിൻ വിലാസ് , കരൺ ജയശങ്കർ ഷെല്ലിൻ, ജ്യൂവൽ ജിനേഷ് , അന്ന വിലാസ് , എലിസബത്ത് ജോസ് , ലെന എലിസബത്ത് അനീഷ് എന്നീ കുട്ടികൾ അവതരിപ്പിക്കുന്ന ബോളിവുഡ് ഡാൻസ്, ബെഡ്ഫോർഡിലെ അന്ന മാത്യു അവതരിപ്പിക്കുന്ന ക്ലാസിക്കൽ നൃത്തം, ശ്രേയ & എൽസ വാട്ഫോർഡിന്റെ സെമിക്ലാസ്സിക്കൽ ഡാൻസ്, ശ്രേയ സജീവ് എഡ്മണ്ടൻ അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാൻസ്, മേബൽ ബിജു, ക്രോളി അവതരിപ്പിക്കുന്ന ഭരതനാട്യം, വാട്ട്ഫോർഡിലെ സണ്ണി ജോസഫ് അവതരിപ്പിക്കുന്ന നൃത്തം എന്നിങ്ങനെ നിരവധിയായ വൈവിധ്യമാർന്ന പരിപാടികൾ സംഗീതോത്സവം സീസൺ 6 നെ വർണ്ണാഭമാക്കും.
സംഗീതോത്സവം സീസൺ 6 ൽ ഒഎൻ വി സംഗീതവുമായി എത്തുന്നത് ദൃഷ്ടി പ്രവീൺ (സൗത്തെൻഡ്),ജൊഹാന ജേക്കബ് (ലിവർപൂൾ) ഡെന്ന ആൻ ജോമോൻ (ബെഡ്ഫോർഡ്),ആനി അലോഷ്യസ് (ല്യൂട്ടൻ) സൈറ മരിയ ജിജോ (ബെർമിംഗ്ഹാം) ഹെയ്സൽ ജിബി (ലിവർപൂൾ) നേഹ ദിനു (വൂസ്റ്റർ) കെറിൻ സന്തോഷ് (നോർത്താംപ്ടൺ) പാർവതി മധു പിള്ളൈ (ക്രോയ്ടോൻ) കരൺ ജയശങ്കർ ഷെലിൻ (ബെഡ്ഫോർഡ്) ആലിയ സിറിയക് (മെയ്ഡ് സ്റ്റോൺ) കരുണ ജോൺ (വാറ്റ്ഫോർഡ്) ക്രിസ്താനിയോ ജിബി (ലിവർപൂൾ ) റെബേക്ക ആൻ ജിജോ (ബെർമിംഗ്ഹാം) ഇമ്മാനുവൽ തോമസ് (വാറ്റ്ഫോർഡ്) പാർവതി ജയകൃഷ്ണൻ (ക്രോയ്ടോൻ) എന്നിവരാണ്
കൂടാതെ 7 ബീറ്റ്സ് മ്യൂസിക് ബാൻഡിന്റെ അമരക്കാരൻ മനോജ് തോമസ് (കെറ്ററിംഗ്) ലിൻഡ ബെന്നി (കെറ്ററിംഗ്) ജോൺസൻ ജോൺ (ഹോർഷം) അനീഷ് & ടെസ്സമോൾ (ബോൺമൗത്) പ്രതീക് ദേവീപ്രസാദ് (വോക്കിങ്ഹാം) സാജു വർഗീസ് (ബെർമിങ്ഹാം) നികിത ലെൻ (ബെഡ്ഫോർഡ്) മഹേഷ് ദാമോദരൻ (സന്ദർലാൻഡ്) അർച്ചന മനോജ് (വാറ്റ്ഫോർഡ് ) ഡോ.സുനിൽ കൃഷ്ണൻ (ബെഡ്ഫോർഡ്) ശ്രീ രാജ് (വാറ്റ്ഫോർഡ്)ഉല്ലാസ് ശങ്കരൻ (പൂൾ)ജിൻറ്റോ മാത്യു (ഡാർട്ടഫോർഡ് )ആൻറ്റോ ബാബു(ബെഡ്ഫോർഡ്) സെബാസ്റ്റ്യൻ വര്ഗീസ് (വൂസ്റ്റർ) സജി ജോൺ (ലിവർപൂൾ) എന്നിവരും കലാസന്ധ്യയിൽ വിഭവങ്ങൾ ചേർക്കും.
സംഗീതോത്സവം സീസൺ6 നു അവതാരകരായെത്തുന്നത് പ്രശസ്ത നർത്തകിയും, ടെലിവിഷൻ അവതാരകയുമായ അനുശ്രീ നായരും, റേഡിയോ ജോക്കി ആർജെ ബ്രൈറ്റ്, ജോൺ തോമസ്, ഷീബാ സുജു എന്നിവരാണ്. സൗണ്ട് & ലൈറ്റ്സ് കൈകാര്യം ചെയ്യുന്നത് 'ബീറ്റ്സ് യുകെ'' നോർത്താംപ്ടണും ,'കളർ മീഡിയ' ലണ്ടൻറെ ഫുൾം സ്ക്രീനും 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 6 നു നിറപ്പകിട്ടേകും.നാവിൽ രുചിയേറും വിവിധയിനം കേരളാ വിഭവങ്ങളുമായി മിതമായ നിരക്കിൽ ഭക്ഷണം ലഭിക്കുന്ന വാട്ട്ഫോർഡിലെ കെസിഎഫ് കിച്ചൺ ഒരുക്കുന്ന സ്വാദിഷ്ടമായ ഭക്ഷണശാല വേദിയോട് ചേർന്ന് പ്രവർത്തിക്കുന്നതായിരിക്കും.
|