• Logo

Allied Publications

Americas
ഫോമാ സാഹിത്യ, ഭാഷാ പഠനവിഭാഗത്തിന് പുതിയ ഉപസമിതി
Share
ന്യൂയോർക്ക് : അമേരിക്കൻ മലയാളികളുടെ പുതുതലമുറകൾക്ക് മലയാള ഭാഷയുടെയും മലയാള സാഹിത്യത്തിന്‍റെയും വാതായനങ്ങൾ തുറന്നിടുവാൻ അമേരിക്കൻ മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ടവർ ഒന്നിക്കുന്നു. നേതൃസ്ഥാനത്തേക്ക് ജെ മാത്യൂസ് (ചെയർമാൻ) , അമ്മു സക്കറിയ((സെക്രട്ടറി), ഡോ. ജെയിംസ് കുറിച്ചി( (വൈസ് ചെയർമാൻ), ഉണ്ണി തൊയക്കാട്ട് (നാഷണൽ കൗൺസിൽ കോഓർഡിനേറ്റർ), എബ്രഹാം പുതുശ്ശേരി, ഷീജ അജിത്ത്, സെബാസ്റ്റ്യൻ വയലിങ്കൽ(അംഗങ്ങൾ) എന്നിവരെ തെരഞ്ഞെടുത്തു.

ജെ. മാത്യൂസ്

കോട്ടയം ജില്ലയിൽ വയലാ ആണ് ജന്മമസ്ഥലം. വയലാ, കടപ്ലാമറ്റം, മരങ്ങാട്ടുപിള്ളി സ്‌കൂളുകളിൽ പ്രാഥമിക വിദ്യാഭ്യാസം. പാലാ സെയിന്റ് തോമസ് കോളജിൽ നിന്നും ബി. എസ് സി, മാന്നാനംസെയിന്റ് ജോസേഫിൽ നിന്നും ബി. എഡ്. കോട്ടയം പരിപ്പ് ഹൈ സ്‌കൂളിൽ പത്തു വർഷംഅദ്ധ്യാപനം. 1974 ൽ അമേരിക്കയിലേക്ക് കുടിയേറ്റം. ന്യൂയോർക്ക് യൂണിവേഴ്‌സിറ്റിയിൽ നിന്നും മാസ്റ്റേഴ്‌സ്. ന്യൂ യോർക്ക് സിറ്റി പബ്ലിക് സ്‌കൂളിൽ ഇരുപത്തേഴ് വർഷം അധ്യാപനം. ഏഴു വർഷം അസിസ്റ്റന്റ്‌ പ്രിൻസിപ്പൽ. ഇപ്പോൾ ഗുരുകുലം മലയാളം സ്‌കൂൾ പ്രിൻസിപ്പൽ. ജനനി സാംസ്‌കാരിക മാസികയുടെമുഖ്യ പത്രാധിപർ. ദർപ്പണം ലേഖന സമസമാഹാരത്തിന്‍റെ രചയിതാവ്. ഭാര്യ ട്രീസ. മക്കൾ: ഗാഞ്ചസ്, ജസ്റ്റിൻ.

അമ്മു സഖറിയ

കേരളത്തിൽ കൂത്താട്ടുകുളം എന്ന സ്ഥലത്താണ് വീട്. ദുബായ്, ഹൈദരബാദ് എന്നീ സ്ഥലങ്ങളിൽ സ്കൂൾ പ്രിൻസിപ്പൽ ആയി 18 വർഷത്തോളം ജോലി ചെയ്തിരുന്നു. കിരൺ, കാജൽ എന്ന രണ്ടു മക്കളുണ്ട്. രണ്ടു പേരും ഐ ടി പ്രൊഫെഷണൽസ്, പത്തു വർഷമായി ഇളയ മകനോടൊത്ത് അറ്റ്ലാന്റായിൽതാമസിക്കുന്നു. മൂത്തമകൻ യുകെയിലാണ്.

കവിതകൾ, കഥകൾ, എന്നിവ എഴുതുന്നതിലാണ് താൽപ്പരൃം. 'അമ്മ മനസ്സ് ‘എന്നൊരു കവിതാസമാഹാരം പ്രസിധീകരിച്ചിട്ടുണ്ട്. അടുത്ത പുസ്തക പ്രസിധീകരണത്തിന്‍റെ തയ്യാറെടുപ്പിലാണ്, ഇപ്പോൾ.അറ്റ്ലാന്റാ മെട്രോ മലയാളി അസോസിയേഷന്‍റെ എക്സിക്യൂട്ടീവ് അംഗമായും വിമൺസ് ഫോറം കൺവീനറായും പ്രവർത്തിക്കുന്നു.

ഡോ. ജെയിംസ് കുറിച്ചി

ഡോ. ജെയിംസ് കുറിച്ചി 1987 മുതൽ ഫിലാഡൽഫിയയിലെ പെൻസിൽവാനിയ സർവകലാശാലയിൽ മലയാള ഭാഷാ അധ്യാപകനാണ്. പ്രശസ്ത ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പുരാതന ഇന്ത്യൻ ചരിത്രത്തിലും തത്ത്വചിന്തയിലും പിഎച്ച്.ഡിയും ചരിത്രം, തത്ത്വചിന്ത, കൗൺസിലിംഗ് എന്നിവയിൽ മൂന്ന് ബിരുദാനന്തര ബിരുദങ്ങളും നേടിയിട്ടുണ്ട്. വിദ്യാഭ്യാസം. പെൻസിൽവാനിയയിൽ വിദ്യാഭ്യാസ സ്പെഷ്യലിസ്റ്റ് ലൈസൻസ് നേടിയിട്ടുണ്ട്. അദ്ദേഹം ഒരു എഴുത്തുകാരനും പ്രസാധകനും കമ്മ്യൂണിറ്റി സംഘാടകനുമാണ്. ഫോമാ രൂപീകരിക്കുന്നതിനുള്ള ബൈലോ കമ്മിറ്റിയുടെ ചെയർമാനായിരുന്നു അദ്ദേഹം.

ഉണ്ണി തൊയക്കാട്ട്

ഉണ്ണി തൊയക്കാട്ട് നിലവിൽ ന്യൂ ഇംഗ്ലണ്ട് റീജിയണിൽ നിന്നുള്ള ഫോമാ നാഷണൽ കമ്മിറ്റി അംഗമാണ്. മലയാളി അസോസിയേഷൻ ഓഫ് സതേൺ കണക്റ്റിക്കട്ടിന്റെ സ്ഥാപക അംഗവും മുൻ പ്രസിഡന്റുമാണ് ഉണ്ണി. പള്ളക്കാട് സ്വദേശിയായ ഉണ്ണി ഭാര്യയ്ക്കും 2 പെൺമക്കൾക്കുമൊപ്പം കണക്റ്റിക്കട്ടിലെ ട്രംബുളിൽ താമസിക്കുന്നു.

എബ്രഹാം പുതുശേരിൽ

ംന്യൂയോർക്കിലെ കേരള കൾച്ചറൽ അസോസിയേഷന്‍റെ ആജീവനാന്ത അംഗം. പ്രസിഡന്റ്, സെക്രട്ടറി, ട്രഷർ എന്നീ നിലകളിൽ പ്രവർത്തിച്ചു. കഴിഞ്ഞ 15 വർഷമായി ജോസ് ജോസഫ് മെമ്മോറിയൽ മലയാളം സ്‌കൂൾ പ്രിൻസിപ്പലായി സേവനം അനുഷ്ഠിക്കുന്നു.

ഷീജ അജിത്ത്

എലിസബത്ത് (ഷീജ) അജിത്ത്. ജനിച്ചതും വളർന്നതും കേരളത്തിലെ തിരുവനന്തപുരത്താണ്. കഴിഞ്ഞ 19 വർഷമായി നേപ്പിൾസിൽ താമസിക്കുന്നു. കഴിഞ്ഞ 2 വർഷമായി മലയാളി അസോസിയേഷൻ ഓഫ് സൗത്ത് വെസ്റ്റ് ഫ്ലോറിഡയുടെ എക്സിക്യൂട്ടീവ് അംഗമാണ്. ഫോമ സൺഷൈൻ മേഖലയുടെ സാംസ്കാരിക കോർഡിനേറ്ററാണ്.

സെബാസ്റ്റ്യൻ വയലിങ്കൽ

സെബാസ്റ്റ്യൻ വയലിങ്കൽ. അദ്ദേഹത്തിന്‍റെ ആദ്യ പുസ്തകം 'ദിവസേനയുള്ള പ്രാർഥനകളിലൂടെ മലയാളം പഠിക്കൂ' ലോകമെമ്പാടും അംഗീകരിക്കപ്പെട്ടു. എൻജിനീയറാണ് സെബാസ്റ്റ്യൻ വയലിങ്കൽ. അമേരിക്കയിലെ ഫ്ലോറിഡയിൽ താമസിക്കുന്നു.ഫ്ലോറിഡയിലെ ആദ്യ സർട്ടിഫൈഡ് ജനറൽ കോൺട്രാക്ടറും ലൈസൻസ്ഡ് ഹോം ഇൻസ്പെക്ടറും കൂടാതെ റിയൽ എസ്റ്റേറ്റ് ബ്രോക്കറും പ്ലംബിംഗും ഉൾപ്പെടെ നിരവധി ലൈസൻസുകൾ ഫ്ലോറിഡയിൽ ഉണ്ട്. പത്രപ്രവർത്തകനും പത്രം ഡോട്ട് കോം എന്ന ഓൺലൈൻ വാർത്താ പത്രത്തിന്റെ പ്രസാധകനുമാണ്.

വളരെ മികച്ച ഒരു കമ്മറ്റിയെയാണ് സാഹിത്യ, ഭാഷാ പഠനവിഭാഗത്തിന്‍റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നതിന് വേണ്ടി തെരഞ്ഞെടുത്തതെന്ന് പ്രസിഡന്‍റ് ഡോ. ജേക്കബ് തോമസ്, ജനറൽ സെക്രട്ടറി ഓജസ് ജോൺ, ട്രഷറർ ബിജു തോണിക്കടവിൽ, വൈസ് പ്രസിഡന്‍റ് സണ്ണി വള്ളിക്കളം, ജോയിന്‍റ് സെക്രട്ടറി ഡോ. ജെയ്‌മോൾ ശ്രീധർ, ജോയിന്റ് ട്രഷറർ ജെയിംസ് ജോർജ് എന്നിവർ അറിയിച്ചു.

ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ വി​ട​വാ​ങ്ങി.
നാ​ഷ്‌​വി​ല്ല: ഗ്രാ​മി പു​ര​സ്കാ​ര ജേ​താ​വും പ്ര​ശ​സ്ത ഗാ​യി​ക​യു​മാ​യ മാ​ൻ​ഡി​സ ലി​ൻ ഹ​ണ്ട്‌​ലി(47) അ​ന്ത​രി​ച്ചു.
സ്വ​ർ​ഗീ​യ നാ​ദം സം​ഗ​മം അ​റ്റ്ലാ​ന്‍റ​യി​ൽ ഓ​ഗ​സ്റ്റ് ര​ണ്ട് മു​ത​ൽ.
അ​റ്റ്ലാ​ന്‍റാ: അ​റ്റ്ലാ​ന്‍റാ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്വ​ർ​ഗീ​യ നാ​ദം എ​ന്ന ക്രി​സ്ത്യ​ൻ ഡി​വോ​ഷ​ണ​ൽ ലൈ​വ് സൂം ​പ്രോ​ഗ്രാ​മി​ന്‍റെ ആ​ഭി
ഗി​ഫ്റ്റ് കാ​ർ​ഡ് ഡ്ര​യി​നിം​ഗ്: പു​തി​യ ത​ട്ടി​പ്പി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ.
ടെ​ക്സ​സ്: പു​തി​യ ഒ​രു ത​ട്ടി​പ്പ് പോലീ​സ് അ​നാ​വ​ര​ണം ചെ​യ്തു.
വി​സ്‌​കോ​ൻ​സെ​നി​ൽ ട്രം​പി​നും ബൈ​ഡ​നും 54 ശ​ത​മാ​നം നെ​ഗ​റ്റീ​വ് വോ​ട്ട്.
വി​സ്‌​കോ​ൻ​സെ​ൻ: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന ഡെ​മോ​ക്രാ​റ്റി​ക്‌ സ്‌​ഥാ​നാ​ർ​ഥി​യും യു​എ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജോ ​ബൈ​
സീ​റോ​ത്സ​വം ഞാ​യ​റാ​ഴ്ച; ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.
ഷി​ക്കാ​ഗോ: ഞാ​യ​റാ​ഴ്ച യെ​ല്ലോ ബോ​ക്സ് നേ​പ്പ​ർ​വി​ല്ല​യി​ൽ സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ക​ത്തി​ഡ്ര​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ല​യാ​ള​ത്തി​ന്‍റ