• Logo

Allied Publications

Middle East & Gulf
തോമാച്ചായനെ വരവേൽക്കാനൊരുങ്ങി കുവൈറ്റ് ; സ്ഫടികം 4K റിലീസ് ഇന്ന്
Share
കുവൈറ്റ് സിറ്റി : കുവൈറ്റിലെ മോഹൻലാൽ ആരാധകരുടെ ആവശ്യപ്രകാരം സ്‌ഫടികം ഇന്ന് ( മാർച്ച് 16) കുവൈറ്റിൽ റിലീസ് ചെയ്യും. ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന മോഹൻലാൽ ആരാധകരുടെ കൂട്ടായ്മയായ ലാൽ കെയേഴ്സിന്‍റെ ആഭിമുഖ്യത്തിലുള്ള ഫാൻസ് ഷോയോടെയാണ് കുവൈറ്റിലെ പ്രദർശനം ആരംഭിക്കുന്നത്.

1995ൽ പുറത്തിറങ്ങിയ ഭദ്രൻ സംവിധാനം ചെയ്ത ഈ മോഹൻലാൽ ചിത്രം കഴിഞ്ഞ മാസമാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ 4K ഡോൾബി ഡി റ്റി എസ് രൂപത്തിൽ റീ റിലീസ് ചെയ്തത്. കേരളത്തിൽ ഉൾപ്പടെ റിലീസ് എല്ലാ കേന്ദ്രങ്ങളിലും വൻ വരവേൽപ്പ് ലഭിച്ച ചിത്രം ചുരുങ്ങിയ ദിവസം കൊണ്ട് തന്നെ ഹിറ്റ് ചാർട്ടിൽ ഇടം നേടിയിരുന്നു.

തിയേറ്ററിൽ കാണാൻ സാധിക്കാത്തവർക്കും, വീണ്ടും കാണുവാൻ താൽപര്യമുള്ളവർക്കുമായി മലയാളത്തിന്‍റെ ക്ലാസിക് കൾട്ട് സ്‌ഫടികം 4K ഡോൾബി ഡി റ്റി എസ്, കുവൈറ്റിൽ റിലീസ് ചെയ്യുന്നത് ഖൈത്താൻ ഓസോൺ സിനിമാസിലാണ്. യുഎഇ എക്സ്ചെയ്ൻജ് കുവൈറ്റിന്‍റെ സഹകരണത്തോടെ ഫാൻസ്‌ ഷോ ഉൾപ്പടെ വമ്പൻ പരിപാടികളാണ് ലാൽ കെയേഴ്സ് കുവൈറ്റിലെ ആരാധകർക്കായി ഒരുക്കിയിട്ടുള്ളതെന്ന് ഭാരവാഹികൾ അറിയിച്ചു.

ടിക്കറ്റിനായി ബന്ധപ്പെടേണ്ട നമ്പർ 60463651, 65053284

ഡോ.സിമി പോളിന് ഖത്തര്‍ ആന്‍റി സ്‌മോക്കിംഗ് സൊസൈറ്റിയുടെ ആദരം.
ദോ​ഹ: ഗ്ലോ​ബ​ൽ ഹ്യൂ​മ​ന്‍ പീ​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യു​ടെ പ്രൈ​ഡ് ഓ​ഫ് ഇ​ന്ത്യ അ​വാ​ര്‍​ഡ് ജേ​താ​വ് ഡോ.
വ​ര്‍​ക്കി തോ​മ​സ് ജോ​ബ് അ​ന്ത​രി​ച്ചു.
ച​ങ്ങ​നാ​ശേ​രി: വെ​ട്ടി​കാ​ട് പു​ത്ത​ന്‍​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ തോ​മ​സി​ന്‍റെ മ​ക​ന്‍ വ​ര്‍​ക്കി തോ​മ​സ് ജോ​ബ് (ജോ​യി82, ജ​ന​റ​ല്‍ ട​യ​ര്‍ സെ​ന്‍റ​
മ​രു​ന്നു​ക​ൾ ഇ​നി പ​റ​ക്കും; ദു​ബാ​യി​ൽ ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ചു​ള്ള പ​രീ​ക്ഷ​ണം വി​ജ​യം.
ദു​ബാ​യ്: ഡ്രോ​ൺ ഉ​പ​യോ​ഗി​ച്ച് രോ​ഗി​ക​ൾ​ക്ക് മ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന പ​രീ​ക്ഷ​ണം വി​ജ​യം.
ന​വ​യു​ഗം കു​ടും​ബ​വേ​ദി​യു​ടെ "മേ​ട​നി​ലാ​വ് 2023' അ​ര​ങ്ങേ​റി.
ദ​മാം: ന​വ​യു​ഗം സാം​സ്കാ​രി​ക വേ​ദി​യു​ടെ കു​ടും​ബ​വേ​ദി കേ​ന്ദ്ര​ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ഷു​ഈ​സ്റ്റ​ർ​ഈ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ
മ​ല​പ്പു​റം സ്വ​ദേ​ശി മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.
റി​യാ​ദ്: കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഹ​ജ്ജ് തീ​ർ​ഥാ​ട​ക മ​ക്ക​യി​ൽ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു.