• Logo

Allied Publications

Americas
ക​ലാ​വേ​ദി യുഎ​സ്എ മ്യൂ​സി​ക്ക​ല്‍ എ​ക്ട്രാ​വാ​ഗ​ന്‍​സ ജൂ​ണ്‍ മൂ​ന്നി​ന്
Share
ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് കാ​ല ഇ​ട​വേ​ള​യ്ക്കു​ശേ​ഷം അ​ത്യ​ധി​കം വ്യ​ത്യ​സ്ത​മാ​യ സം​ഗീ​ത പ​രി​പാ​ടി​യു​മാ​യി ക​ലാ​വേ​ദി ന്യൂ​യോ​ര്‍​ക്കി​ല്‍ വേ​ദി​യൊ​രു​ക്കു​ന്നു.

സം​ഗീ​ത​പ്രേ​മി​ക​ളെ ആ​സ്വാ​ദ​ന​ത്തി​ന്റെ നെ​റു​ക​യി​ല്‍ എ​ത്തി​ക്കു​ന്ന ഈ ​സം​ഗീ​ത​മേ​ള​യി​ല്‍ അ​ഞ്ചു പാ​ട്ടു​കാ​രും, എ​ട്ടോ​ളം വാ​ദ്യ​വി​ദ​ഗ്ധ​രും പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. കൂ​ടാ​തെ ആ​ദ്യ​മാ​യി കം​പോ​സ് ചെ​യ്ത് അ​വ​ത​രി​പ്പി​ക്കു​ന്ന ഗാ​ന​ങ്ങ​ള്‍ കേ​ള്‍​ക്കാ​നു​ള്ള ഭാ​ഗ്യ​വും പ്രേ​ക്ഷ​ക​ര്‍​ക്കു​ണ്ടാ​കും. അ​ത്ത​ര​ത്തി​ല്‍ ര​ണ്ട് പു​തി​യ ഗാ​ന​ങ്ങ​ളാ​ണ് ഈ ​വേ​ദി​യി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജൂ​ണ്‍ 3 ശ​നി​യാ​ഴ്ച വൈ​കി​ട്ട് 6ന് ന്യൂ​യോ​ര്‍​ക്കി​ലെ ഫ്‌​ളോ​റ​ല്‍ പാ​ര്‍​ക്കി​ലു​ള്ള ഇ​ര്‍​വി​ന്‍ ആ​ള്‍​ട് മാ​ന്‍ (എം.​എ​സ് 172) ഓ​ഡി​റ്റോ​റി​യ​ത്തി​ലാ​ണ് പ​രി​പാ​ടി​ക​ള്‍ അ​ര​ങ്ങേ​റു​ന്ന​ത്.

ഏ​റെ കീ​ര്‍​ത്തി​നേ​ടി​വ​രു​ന്ന 'ന​വ​യു​ഗ വി​സ്മ​യം' ന​വ​നീ​ത് ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് മു​ഖ്യ ഗാ​യ​ക​ന്‍. അ​മേ​രി​ക്ക​യി​ല്‍ ജ​നി​ച്ചു​വ​ള​ര്‍​ന്നു​വെ​ങ്കി​ലും ഭാ​ര​തീ​യ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ലു​ള്ള ന​വ​നീ​തി​ന്‍റെ അ​റി​വും ക​ഴി​വും ലോ​ക​മാ​ക​മാ​ന​മു​ള്ള സം​ഗീ​ത​ജ്ഞ​ര്‍ ഏ​റെ പ്ര​കീ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്. ന​വ​നീ​തി​നൊ​പ്പം പ്ര​ശ​സ്ത​രാ​യ നാ​ല് യു​വ​ഗാ​യി​ക​മാ​രും പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന​ത് പ്ര​ത്യേ​ക​ത​യാ​ണ്. എ​ല്ല​ത്ത​രം പാ​ട്ടു​ക​ളും ഉ​ള്‍​പ്പെ​ടു​ത്തു​ന്ന​തി​നാ​ല്‍ എ​ല്ലാ​വി​ഭാ​ഗം ആ​സ്വാ​ദ​ക​രേ​യും സ​ന്തോ​ഷി​പ്പി​ക്കാ​നു​ള്ള വി​ഭ​വ​ങ്ങ​ളു​ണ്ട്. സെ​മി ക്ലാ​സി​ക്ക​ല്‍ സി​നി​മാ​ഗാ​ന​ങ്ങ​ള്‍, ഭ​ക്തി​ഗാ​ന​ങ്ങ​ള്‍ തു​ട​ങ്ങി അ​ടി​പൊ​ളി പാ​ട്ടു​ക​ളും കൂ​ടാ​തെ പാ​ര​ഡി പാ​ട്ടു​ക​ള്‍ വ​രെ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ഏ​താ​ണ്ട് മൂ​ന്നു​മ​ണി​ക്കൂ​റോ​ളം വ​രു​ന്ന ​സം​ഗീ​ത പെ​രു​മ​ഴ ത​ന്നെ​യാ​ണ് ക​ലാ​വേ​ദി ഇ​ത്ത​വ​ണ ഒ​രു​ക്കു​ന്ന​ത്.

ഗാ​യി​ക​മാ​രാ​യ അ​പ​ര്‍​ണ ഷി​ബു, സാ​റാ പീ​റ്റ​ര്‍, സ്‌​നേ​ഹ വി​നോ​യ്, ന​ന്ദി​ത വെ​ളു​ത്താ​ക്ക​ല്‍ എ​ന്നീ യു​വ പ്ര​തി​ഭ​ക​ളാ​ണ് ഈ ​വേ​ദി​യി​ല്‍ ന​വ​നീ​തി​നൊ​പ്പം അ​ണി​നി​ര​ക്കു​ന്ന​ത്. ഫു​ള്‍ ഓ​ക്ക​സ്ട്ര​യു​ടെ അ​ക​മ്പ​ടി​യോ​ടെ ഒ​രു​ക്കു​ന്ന ഈ ​സം​ഗീ​ത മേ​ള​യി​ല്‍ കീ​ബോ​ര്‍​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് വി​ജു ജേ​ക്ക​ബാ​ണ്. ത​ബ​ല ലാ​ല്‍​ജി, ഡ്രം​സ് ജോ​യ്, ലീ​ഡ് ഗി​റ്റാ​ര്‍ ക്ല​മ​ന്റ് ത​ങ്ക​ക്കു​ട്ട​ന്‍, ബേ​സ് ഗി​റ്റാ​ര്‍ വി​നോ​യ് ജോ​ണ്‍, വ​യ​ലി​ന്‍ ജോ​ര്‍​ജ് ദേ​വ​സി, ഫ്‌​ളൂ​ട്ട് സ​തീ​ഷ്.

ഈ​യി​ടെ ന്യൂ​യോ​ര്‍​ക്കി​ലെ ടൈ​സ​ന്‍ സെ​ന്‍ററി​ല്‍ ന​ട​ന്ന കാ​മ്പ​യി​ന്‍ കി​ക്ക് ഓ​ഫ് വ​ന്‍​വി​ജ​യ​മാ​യി​രു​ന്നു. പ്ലാ​റ്റി​നം സ്‌​പോ​ണ്‍​സ​ര്‍ ആ​ന്‍റ​ണി ജോ​സ​ഫി​ല്‍ (ലേ​യ്ക്ക് ലാ​ന്‍​ഡ് ക്രൂ​യി​സ് ആ​ല​പ്പു​ഴ)​നി​ന്നും സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പ് ഏ​റ്റു​വാ​ങ്ങി​ക്കൊ​ണ്ട് പ്ര​മു​ഖ വ്യ​വ​സാ​യി പ​ദ്മ​കു​മാ​ര്‍ കി​ക്ക്ഓ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്‌​പോ​ണ്‍​സ​ര്‍​ഷി​പ്പു​ക​ളും മ​റ്റ് പി​ന്തു​ണ​ക​ളു​മാ​യി എ​ഴു​പ​ത്ത​ഞ്ചി​ല്‍​പ്പ​രം ആ​ളു​ക​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. കു​ടി​യേ​റ്റ ഭൂ​മി​യി​ല്‍ ഭാ​ര​തീ​യ ക​ല​ക​ളും സം​ഗീ​ത​വും പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ട​ത് തി​രി​ച്ച​റി​ഞ്ഞ് പു​തി​യ ത​ല​മു​റ​യി​ലെ പ്ര​തി​ഭാ​ശാ​ലി​ക​ളെ ക​ണ്ടെ​ത്താ​നും, വ​ള​ര്‍​ത്താ​നും ഈ ​സം​ഘ​ട​ന ക​ഴി​ഞ്ഞ പ​ത്തൊ​മ്പ​ത് വ​ര്‍​ഷ​ങ്ങ​ളാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ആ​വി​ഷ്‌​ക​രി​ച്ചി​ട്ടു​ണ്ട്.

ഈ ​പ​രി​പാ​ടി​യു​ടെ ചെ​ല​വു​ക​ള്‍ ക​ഴി​ഞ്ഞു​ള്ള മു​ഴു​വ​ന്‍ തു​ക​യും ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്റ് സ​ജി മാ​ത്യു ച​ട​ങ്ങി​ല്‍ പ്ര​ത്യേ​കം എ​ടു​ത്തു​പ​റ​ഞ്ഞു. ക​ലാ​വേ​ദി ഡോ​ട്ട്‌​കോ​മി​ല്‍ ക​ഴി​ഞ്ഞ​കാ​ല ചാ​രി​റ്റി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ബ​ന്ധ​പ്പെ​ടു​ക: 917 353 1242, ക​ലാ​വേ​ദി ഡോ​ട്ട്‌​കോം കാ​ണു​ക.

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.