• Logo

Allied Publications

Americas
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂജേ​ഴ്‌​സി പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ൾ സം​ഘ​ടി​പ്പി​ച്ചു
Share
ന്യൂജേ​ഴ്‌​സി : അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ൽ ഒ​ന്നാ​യ കാ​ഞ്ചി​ന്‍റെ (കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്‌​സി) പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന്യൂ​ജേ​ഴ്‌​സി കാ​ർ​ട്ടറ്റ് യുക്രയി​ൻ സെ​ന്‍ററിൽ ന​ട​ന്നു. വ​ള​രെ വി​പു​ല​മാ​യി​ട്ടാ​ണ് ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ത്ത​പ്പെ​ട്ട​ത്. മു​ന്പെ​ങ്ങു​മി​ല്ലാ​ത്ത വി​ധം ജ​ന​പ​ങ്കാ​ളി​ത്തം ച​ട​ങ്ങി​ന് മാ​റ്റു കൂ​ട്ടി. ഏ​താ​ണ്ട് അ​ഞ്ഞൂ​റി​ല​ധി​കം ആ​ളു​ക​ളെ പ​ങ്കെ​ടു​പ്പി​ക്കാ​നാ​യ​ത് ഈ ​വ​ർ​ഷ​ത്തെ ക​മ്മി​റ്റി​യെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വ​ലി​യ ആ​ത്മ​വി​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്നു പ്ര​സി​ഡ​ന്റ് വി​ജേ​ഷ് കാ​രാ​ട്ട് അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂജേ​ഴ്‌​സി​യും മാ​ലി​നി നാ​യ​രു​ടെ സൗ​പ​ർ​ണി​ക ഡാ​ൻ​സ് അ​ക്കാ​ദ​മി​യും , രേ​ഖ പ്ര​ദീ​പും സം​ഘ​വും , റു​ബീ​ന സു​ധ​ർ​മ്മന്‍റെ​ വേ​ദി​ക അ​ക്കാ​ദ​മി​യും , സോ​ഫി​യ മാ​ത്യൂ​വി​ന്‍റെ ഫ​നാ സ്‌​കൂ​ൾ ഓ​ഫ് ഡാ​ൻ​സ് എ​ന്നി​വ​ർ അ​വ​ത​രി​പ്പി​ച്ച വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും,നൃ​ത്ത​നൃ​ത്യ​ങ്ങ​ളും, നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ പ്ര​ശ​സ്‌​ത​രാ​യ യു​വ​ഗാ​യ​ക​ർ അ​ണി​നി​ര​ന്ന സം​ഗീ​ത സാ​യാ​ഹ്‌​നം എ​ന്ന പ്ര​ത്യേ​ക ക​ലാ​വി​രു​ന്നും ച​ട​ങ്ങി​ന് മി​ഴി​വേ​കി.

ന​സി​ർ ഹു​സൈ​ൻ കി​ഴ​ക്കേ​ട​ത്തു റി​പ്പ​ബ്ലി​ക്ക് ദി​ന ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി. കേ​ര​ളാ അ​സോ​സി​യേ​ഷ​ന്‍റെ സ്വ​പ്‌​ന പ​ദ്ധ​തി​യാ​യ ന​ല്ല നാ​ളേ​ക്ക് എ​ന്ന പ​രി​പാ​ടി​യു​ടെ കു​ട്ടി​ക​ളു​ടെ കൂ​ട്ടാ​യ്മ ആ​യ "KANJ NEXTGEN " ന്‍റെ ഉ​ദ്ഘ​ട​നം ന്യൂ​ജേ​ഴ്‌​സി മ​ല​യാ​ളി​ക​ൾ കൈ​യ​ടി​യോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത് . നൂ​റി​ന് മു​ക​ളി​ൽ വ​രു​ന്ന കു​ട്ടി​ക്കൂ​ട്ടം ഉ​ത്സാ​ഹ​ത്തോ​ടെ പ​രി​പാ​ടി​യി​ലു​ട​നീ​ളം പ​ങ്കെ​ടു​ത്തു.​പ​രി​പാ​ടി​ക​ളൊ​പ്പം വി​ഭ​വ സ​മൃ​ദ്ധ​മാ​യ സ​ദ്യ​യും ഒ​രു​ക്കി​യി​രു​ന്നു. കാ​ഞ്ചി​ന്റെ ഈ ​വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​നോ​ൽ​ഘാ​ട​ന​വും ഇ​തോ​ടൊ​പ്പം ന​ട​ത്ത​പ്പെ​ട്ടു . 2023 ലെ ​ക​മ്മി​റ്റി​യെ യും ​ട്ര​സ്റ്റി ബോ​ർ​ഡ് മെ​മ്പേ​ർ​സി​നെ​യും KANJ പ്ര​സി​ഡ​ന്റ് വി​ജേ​ഷ് കാ​രാ​ട്ട് സ​ദ​സ്സി​നു പ​രി​ച​യ​പ്പെ​ടു​ത്തി .

ന്യൂജേ​ഴ്സി​യി​ലെ എ​ല്ലാ മ​ല​യാ​ളി സു​ഹൃ​ത്തു​ക്ക​ളോ​ടും പ്ര​സി​ഡ​ന്റ് വി​ജേ​ഷ് കാ​രാ​ട്ട് , സെ​ക്ര​ട്ട​റി സോ​ഫി​യ മാ​ത്യു, ട്ര​ഷ​റ​ർ വി​ജ​യ് പു​ത്ത​ൻ​വീ​ട്ടി​ൽ , വൈ​സ് പ്ര​സി​ഡ​ന്റ് ബൈ​ജൂ വ​ര്ഗീ​സ് , ജോ​യി​ന്റ് സെ​ക്ര​ട്ട​റി ടോം ​നെ​റ്റി​ക്കാ​ട​ൻ , ജോ​യി​ന്റ് ട്ര​ഷ​റ​ർ നി​ർ​മ​ൽ മു​കു​ന്ദ​ൻ, ഖു​ർ​ഷി​ദ് ബ​ഷീ​ർ , (ക​ൾ​ച്ച​റ​ൽ അ​ഫ​യേ​ഴ്സ്) ദ​യ ശ്യാം ​നെ​റ്റി​ക്കാ​ട​ൻ (മീ​ഡി​യ ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ), ജോ​ർ​ജി സാ​മു​വ​ൽ ( ചാ​രി​റ്റി അ​ഫ​യേ​ഴ്സ്), ടോം ​വ​ർഗീ​സ് (പ​ബ്ലി​ക് ആ​ൻ​ഡ് സോ​ഷ്യ​ൽ അ​ഫ​യേ​ഴ്സ്), റോ​ബ​ർ​ട്ട് ആ​ന്റ​ണി ( യൂ​ത്ത് അ​ഫ​യേ​ഴ്സ്), എ​ക്സ് ഒ​ഫീ​ഷ്യ​ൽ ജോ​സ​ഫ് ഇ​ടി​ക്കു​ള തു​ട​ങ്ങി​യ​വ​ർ ന​ന്ദി അ​റി​യി​ച്ചു .

ഫൊക്കാന പെൻസിൽവാനിയ റീജണൽ വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് അഭിലാഷ് ജോൺ മത്സരിക്കുന്നു.
ഫിലഡൽഫിയ: ഫൊക്കാനയുടെ 202426 കാലയളവിലേക്ക് പെൻസിൽവാനിയ റീജൺ വൈസ് പ്രസിഡന്‍റായി അഭിലാഷ് ജോൺ മത്സരിക്കുന്നു. ഡോ.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)
ടികെഎഫ് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​ന​വും ടി​ക്ക​റ്റ് കി​ക്ക് ഓ​ഫും.
ഫിലഡൽഫിയ ട്രൈ​സ്റ്റേ​റ്റ് കേ​ര​ളാ ഫോ​റം 2024ലെ ​ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് തു​ട​ക്കം കു​റി​ച്ച് കൊ​ണ്ട് ഓ​ണാ​ഘോ​ഷ ക​മ്മി​റ്റി പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട
സ​ലീ​ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട ഓ​ഫീ​സ​റേ​യും കൗ​ണ്ടി ഡെ​പ്യൂ​ട്ടി​യേ​യും തി​രി​ച്ച​റി​ഞ്ഞു.
സി​റാ​ക്കൂ​സ് (ന്യൂ​യോ​ർക്ക്​): ഞാ​യ​റാ​ഴ്ച രാ​ത്രി സ​ലീ​ന​യി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ൾ അ​ധി​കൃ​ത​ർ പു​റ​ത്തു​വി​ട്ട