• Logo

Allied Publications

Americas
നോ​ർ​ത്ത് അ​മേ​രി​ക്ക മാ​ർ​ത്തോ​മ സൗ​ത്ത് വെ​സ്റ്റ് റീ​ജൺ യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു
Share
ഡാ​ള​സ്: നോ​ർ​ത്ത് അ​മേ​രി​ക്ക യൂ​റോ​പ്പ് സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ൻ സെ​ന്‍റർ എയു​ടെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം മാ​ർ​ച്ച് 11 വൈ​കി​ട്ട് 6.30ന് സെ​ന്റ് പോ​ൾ മാ​ർ​ത്തോ​മ പ​ള്ളി​യി​ൽ ന​ട​ത്ത​പ്പെ​ട്ടു.

പ്ര​സി​ഡ​ൻ​റ് റവ. ഷൈ​ജു സി ​ജോ​യ് മീ​റ്റി​ങ്ങി​ന് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. യു​വ​ജ​ന​ങ്ങ​ൾ സ​ഭ​യു​ടെ​യും ഇ​ട​വ​ക​യു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നും, എ​ങ്കി​ൽ മാ​ത്ര​മേ ശ​ക്ത​മാ​യ സ​മൂ​ഹ​ത്തെ കെ​ട്ടി​പ്പ​ടു​ക്കു​വാ​ൻ ന​മു​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്നും അ​ധ്യ​ക്ഷ​പ്ര​സം​ഗ​ത്തി​ൽ അ​ച്ച​ൻ യു​വ ജ​ന​ങ്ങ​ളെ ആ​ഹ്വാ​നം ചെ​യ്തു.

"വൈ ​മീ ഗോ​ഡ് " എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ബി​ന്ദു കോ​ശി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ജീ​വി​ത​ത്തി​ൽ പ്ര​തി​സ​ന്ധി​ക​ൾ വ​രു​മ്പോ​ൾ നി​രാ​ശ​യി​ൽ അ​ക​പ്പെ​ട്ട് , ക​ർ​ത്താ​വേ ഇ​ത് എ​ന്തു​കൊ​ണ്ട് എ​നി​ക്ക് വ​ന്നു എ​ന്ന് ദൈ​വ​ത്തെ ചോ​ദ്യം ചെ​യ്യാ​തെ,മോ​ശ​യെ​പ്പോ​ലെ, ഹ​ന്നാ​യെ പോ​ലെ, പൗ​ലോ​സി​ന് പോ​ലെ, പ്ര​തി​സ​ന്ധി​ക​ളെ ജീ​വി​ത​ത്തി​ലെ വെ​ല്ലു​വി​ളി​ക​ൾ ആ​യി ഏ​റ്റെ​ടു​ത്ത്, ദൈ​വ​ത്തെ കൂ​ടു​ത​ൽ അ​റി​യു​വാ​നും അ​ത് ദൈ​വ രാ​ജ്യ​ത്തി​നും സ​മൂ​ഹ​ത്തി​നും അ​നു​ഗ്ര​ഹം ആ​ക്കി തീ​ർ​ക്കു​വാ​നും യു​വ​ജ​ന​ങ്ങ​ൾ​ക്ക് സാ​ധ്യ​മാ​യി ത​ര​ണ​മെ​ന്ന് പ്ര​സം​ഗ​ത്തി​ൽ ബി​ന്ദു കോ​ശി യു​വാ​ക്ക​ളെ ഉ​ത്ബോ​ധി​പ്പി​ച്ചു.

നോ​മ്പി​നോ​ടനു​ബ​ന്ധി​ച്ച് ഇം​ഗ്ലീ​ഷി​ൽ ന​ട​ത്ത​പ്പെ​ട്ട സ​ന്ധ്യ ന​മ​സ്കാ​ര​ത്തി​ൽ യു​വ​ജ​ന​ങ്ങ​ളു​ടെ സാ​ന്നി​ധ്യം ഏ​റെ പ്ര​ശം​സ​നീ​യം ആ​യി​രു​ന്നു. മ​ല​യാ​ള​ത്തി​ൽ നി​ന്നും ഇം​ഗ്ലീ​ഷി​ലേ​ക്ക് ത​ർ​ജ്ജ​മ ചെ​യ്യ​പ്പെ​ട്ട സ​ന്ധ്യാ​ന​മ​സ്കാ​ര​ത്തി​ലെ പാ​ട്ടു​ക​ളും പ്രാ​ർ​ത്ഥ​ന​ക​ളും ഒ​രു വേ​റി​ട്ട അ​നു​ഭ​വം ആ​യി​രു​ന്നു​വെ​ന്നു യു​വ​ജ​ന​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മീ​റ്റി​ങ്ങി​നു വേ​ണ്ടി പ്ര​ത്യേ​കം ത​യ്യാ​റാ​ക്കി​യ പ്രൈ​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് ടീ​മി​ന്റ്റെ പാ​ട്ടു​ക​ൾ യു​വ​ജ​ന​ങ്ങ​ൾ​ക്ക് ദൈ​വ​ത്തെ പാ​ടി ആ​രാ​ധി​ക്കു​വാ​നും, മ​ഹ​ത്വ​പ്പെ​ടു​ത്തു​വാ​നും ഒ​രു വ​ലി​യ അ​വ​സ​രം ആ​യി തീ​ർ​ന്നു​വ​ന് പ്രൈ​സ് ആ​ൻ​ഡ് വ​ർ​ഷി​പ്പ് കോ​ർ​ഡി​നേ​റ്റ​ർ ജോ​ഷ്വാ സ​ക്ക​റി​യ പ​റ​ഞ്ഞു

2023 26 വ​ർ​ഷ​ത്തി​ലേ​ക്ക് തെര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സെ​ന്‍ർ ​യു​ടെ ഭാ​ര​വാ​ഹി​ക​ൾ​ക്ക് മീ​റ്റിംഗിൽ പ​ങ്കെ​ടു​ത്ത ഏ​വ​രും ആ​ശം​സ​ക​ൾ അ​റി​യി​ച്ചു. സെ​ന്‍റർ ​യു​ടെ സെ​ക്ര​ട്ട​റി, ജോ​തം ബി .​സൈ​മ​ൺ സ്വാ​ഗ​തം അ​റി​യി​ക്കു​ക​യും, സെ​ന്റ് പോ​ൾ യൂ​ത്ത് ഫെ​ല്ലോ​ഷി​പ്പ് സെ​ക്ര​ട്ട​റി, ജ​സ്റ്റി​ൻ പാ​പ്പ​ച്ച​ൻ ന​ന്ദി അ​റി​യി​ക്കു​ക​യും ചെ​യ്തു. പ്ര​സി​ഡ​ൻ​റ്, ഷൈ​ജു സി. ​ജോ​യ് അ​ച്ഛ​ൻ​റെ പ്രാ​ർ​ഥ​ന​യോ​ടു​കൂ​ടി മീ​റ്റിം​ഗ് സ​മാ​പി​ച്ചു.

ക്രി​സ്തു​വി​ന്‍റെ സാ​ന്നി​ധ്യം അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യ​ണം: മാ​ർ​ത്തോ​മ്മാ സ​ഫ്ര​ഗ​ൻ മെ​ത്രാ​പ്പൊ​ലീ​ത്ത.
ഡാ​ള​സ്: ജീ​വി​ത​ത്തി​ന്‍റെ പ്ര​തി​സ​ന്ധി​ക​ളു​ടെ മ​ധ്യേ, ക​ണ്ണു​നീ​ർ തൂ​കു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ മ​ധ്യ കൈ​വി​ടാ​ത്ത ക്രി​സ്തു​വി​ന്‍റെ സാ​ന്ന
പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യാ​മാ​താ​വ് മേ​രി മാ​ത്യു അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് പോ​ൾ ക​റു​ക​പ്പ​ള്ളി​യു​ടെ ഭാ​ര്യ ല​ത​യു​ടെ അ​മ്മ മേ​രി മാ​ത്യു (84) കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
റ​വ.​ഡോ. കെ.​ജി. ഫി​ലി​പ്പോ​സ് എ​പ്പി​സ്കോ​പ്പ​യു​ടെ ഭാ​ര്യ അ​മ്മി​ണി ഡാള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: കാ​യം​കു​ളം മാ​ങ്കു​ഴി​യി​ൽ പ​ണ​ക്കു​ന്നി​ൽ വെ​രി റ​വ.​ഡോ.​കെ.​ജി.
ഡാ​ള​സി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന ദേ​ശീ​യ വ​ടം​വ​ലി മാ​മാ​ങ്ക​ത്തി​ന്‍റെ കി​ക്കോ​ഫ് വെ​ള്ളി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജു​ക്കേ​ഷ​ൻ സെ​ന്‍റ​റും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന വ​ടം​വ​ലി വ​ടം​വ​ലി
ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണം: ഐ​സ​ക്ക് ജോ​ൺ.
ഹൂ​സ്റ്റ​ൺ: ഭാ​ര​ത​ത്തി​ന്‍റെ കു​തി​പ്പി​ൽ പ്ര​വാ​സി​ക​ൾ അ​ഭി​മാ​നി​ക്ക​ണമെന്ന് യു​എ​ഇ​യി​ലെ അ​ൽ ഖ​ലീ​ജ് ടൈം​സ് മാ​നേ​ജിം​ഗ് എ​ഡി​റ്റ​ർ ഐ​സ​ക്ക് ജോ​ൺ