ഫിലഡൽഫിയ: ഡിവിഎസ്സി എവർ റോളിംഗ് ട്രോഫിക്കുവേണ്ടി ഗ്രേറ്റർ ഫിലാഡൽഫിയാ റീജിയണിലെ യുവജനങ്ങളുടെ പ്രമുഖ റിക്രിയേഷൻ സംഘടനയായ ഡെലവേർവാലി സ്പോർട്ട്സ് ക്ലബ്ബ് നടത്തിയ ആറാമത് ഇൻവിറ്റേഷണൽ വോളിബോൾ ടൂർണമെന്റിൽ കേരള സ്ട്രൈക്കേഴ്സ് ചാന്പ്യന്മാരായി. ഗ്രെയ്സ് പെന്റക്കോസ്റ്റൽ ചർച്ച് റണ്ണർ അപ് ആയി.
ക്രൂസ്ടൗണിലെ നോർത്തീസ്റ്റ് റാക്കറ്റ് ക്ലബിൽ 2023 മാർച്ച് 4 ശനിയാഴ്ച ഉച്ചക്ക് 1 മുതൽ നടന്ന പ്രാഥമികറൗണ്ട് മൽസരങ്ങളിൽ കേരള സ്ട്രൈക്കേഴ്സ്, ഡിവിഎസ് സി, ഗ്രെയ്സ് പെന്റക്കോസ്റ്റൽ ചർച്ച്, യു. ഡി. സ്ട്രൈക്കേഴ്സ് എന്നിങ്ങനെ ട്രൈസ്റ്റേറ്റ് ഏരിയായിലെ 4 വോളിബോൾ ടീമുകൾ പങ്കെടുത്തു. അന്നേദിവസം വൈകുന്നേരം നടന്ന വാശിയേറിയ ഫൈനൽ മൽസരങ്ങളിൽ വിജയിച്ച കേരള സ്ട്രൈക്കേഴ്സിനുവേണ്ടി എമിൽ സാം, ജിതിൻ പോൾ, റോഹൻ നൈനാൻ, സുബിൻ ഷാജി, എബിൻ ചെറിയാൻ, മൈക്കിൾ, ജോയൽ, ജോർജ് എന്നിവരാé കളിച്ചത്.
 ജോർജ് എം. വി. പി ആയും, സ്റ്റെഫാൻ വർഗീസ് ബെസ്റ്റ് ഒഫൻസ് പ്ലെയർ ആയും, എമിൽ സാം ബെസ്റ്റ് ഡിഫൻസ് ആയും, ജിതിൻ പോൾ ബെസ്റ്റ് സെറ്റർ ആയും വ്യക്തിഗത ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കി. ചാന്പ്യൻഷിപ് കരസ്ഥമാക്കിയ കേരള സ്ട്രൈക്കേഴ്സ് ടീമിന് ഡി വിഎസ് സി എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും ഡേവിഡ് സാമുവേൽ (സ്റ്റേറ്റ് ഫാം) നൽകി ആദരിച്ചു.
 റണ്ണർ അപ് ആയ ഗ്രെയ്സ് പെന്റക്കോസ്റ്റൽ ടീമിë വൈ. യോഹന്നാൻ മെമ്മോറിയൽ ട്രോഫി ഡെലവേർവാലി സ്പോർട്ട്സ് ക്ലബ്ബ് പ്രസിഡന്റും, ഫിലാഡൽഫിയായിലെ പ്രമുഖ സ്പോർട്സ് സംഘാടകനുമായ എം. സി. സേവ്യറും കാഷ് അവാർഡ് ജോണ്സണ് യോഹന്നാനും സമ്മാനിച്ചു. വ്യക്തിഗത ചാന്പ്യൻഷിപ്പുകൾ കരസ്ഥമാക്കിയവർക്കും ട്രോഫികൾ വിതരണം ചെയ്തു. അലൻ മനോജ്, അലൻ സ്റ്റീഫൻ, സോജൻ തോട്ടക്കര എന്നിവർക്ക് ഡി വി എസ് സി സ്പെഷ്യൽ അവാർഡുകൾ ഇന്റർനാഷണൽ വോളിബോൾ താരമായി ന്ന സുജാത സെബാസ്റ്റ്യൻ സമ്മാനിച്ചു.
മൂന്നു പതിറ്റാണ്ടിലധികം ഗ്രേറ്റർ ഫിലഡൽഫിയായിലെ യുവജനങ്ങളെയും, സ്പോർട്ട്സ് പ്രേമികളെയും വിവിധ സ്പോർട്ട്സ് ഇനങ്ങളിൽ പ്രോൽസാഹിപ്പിക്കുകയും, ചിട്ടയായ പരിശീലനത്തിലൂടെ ടിമംഗങ്ങളുടെ കഴിവുകൾ വികസിപ്പിച്ച് അവരെ പ്രാദേശികവും ദേശീയവുമായ മൽസരങ്ങളിൽ പങ്കെടുപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന സ്പോർട്ട്സ് സംഘടനയായ 1986 ൽ സ്ഥാപിതമായ ഡെലവേർവാലി സ്പോർട്ട്സ് ക്ലബ്.ടൂർണമെന്റ് കണ്വീനർ സെബാസ്റ്റ്യൻ എബ്രാഹം കിഴക്കേതോട്ടം (ഹൈസ്കൂൾ കായികാധ്യാപകൻ) എല്ലാവർക്കും നന്ദി പ്രകാശിപ്പിച്ചു. കണ്വീനർക്കൊപ്പം എം. സി. സേവ്യർ, എബ്രാഹം മേട്ടിൽ, ബാബു വർക്കി, സതീഷ്ബാബു നായർ എന്നിവർ ടൂർണമെന്റു കോർഡിനേറ്റു ചെയ്യുന്നതിൽ സഹായികളായി.
|