• Logo

Allied Publications

Americas
കി​ഡ്നി രോ​ഗ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സംഘടിപ്പിച്ചു
Share
ഷിക്കാ​ഗോ: ലോ​ക വ​നി​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മോ​ർ​ട്ട​ൻ​ഗ്രോ​വ് സെന്‍റ് ​മേ​രീ​സ് ക്നാ​നാ​യ ക​ത്തോ​ലി​ക്ക ദൈ​വാ​ല​യ​ത്തി​ൽ വി​മ​ൻ​സ് മി​നി​സ്ട്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വൃ​ക്ക​രോ​ഗ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സംഘടിപ്പിച്ചു.

കി​ഡ്നി രോ​ഗം നേ​ര​ത്തേ ക​ണ്ടെ​ത്തു​ന്ന​തി​നും ത​ട​യു​ന്ന​തി​നു​മു​ള്ള ഫ​ല​പ്ര​ദ​മാ​യ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കേ​ണ്ട​ത് എ​ങ്ങ​നെ​യെ​ന്ന് ജ​ന​ങ്ങ​ളെ ബോ​ധ​വാ​ൻ​മാ​രാ​ക്കു​ക എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി​യാ​ണ് സെ​മി​നാ​ർ ന​ട​ത്ത​പ്പെ​ട്ട​ത്. അ​മേ​രി​ക്ക​യി​ലും ഇ​പ്പോ​ൾ കി​ഡ്നി രോ​ഗം ബാ​ധി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം വ​ർ​ദ്ധി​ച്ചു വ​രു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ലോ​ക വൃ​ക്ക ദി​നാ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​രി​പാ​ടി ന​ട​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ലെ ഷം​ഷാ​ബാ​ദ് സീറോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ സ​ഹാ​യ മെ​ത്രാ​ൻ ബി​ഷ​പ്പ് മാ​ർ ജോ​സ​ഫ് കൊ​ല്ലം​പ്പ​റ​മ്പി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.

വി​മ​ൻ​സ് മി​നി​സ്ട്രി കോ​ർ​ഡി​നേ​റ്റ​ർ ബി​നി തെ​ക്ക​നാ​ട്ട് ച​ട​ങ്ങി​ന് സ്വാ​ഗ​ത​മാ​ശം​സി​ച്ചു. വി​കാ​രി ജ​ന​റാ​ൾ ഫാ. ​തോ​മ​സ് മു​ള​വ​നാ​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ണ​ൽ കി​ഡ്നി ഫൗ​ണ്ടേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷി​ബു പീ​റ്റ​ർ വെ​ട്ടു​ക​ല്ലേ​ൽ ക്ലാ​സ് ന​യി​ച്ചു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ, കാ​ര​ണ​ങ്ങ​ൾ, എ​ങ്ങ​നെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ക​ണ്ടു​പി​ടി​ച്ച് പ്ര​തി​രോ​ധി​ക്കാം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു. ജൂ​ലി കോ​ര​ട്ടി​യി​ൽ പ​രി​പാ​ടി​യു​ടെ എം​സി ആ​യി പ്ര​വ​ർ​ത്തി​ച്ചു. ജി​ബി ക​ക്ക​ട്ടി​ൽ സ​മ്മേ​ള​ന​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ൽ ഏ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. ച​ർ​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ൾ, വി​മ​ൻ​സ് മി​നി​സ്ട്രി ഭാ​ര​വാ​ഹി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​