• Logo

Allied Publications

Middle East & Gulf
റി​യാ​ദി​ന് സ​മീ​പം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ച്ച കാ​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു
Share
മ​ങ്ക​ട: റി​യാ​ദി​നു സ​മീ​പം മ​ല​യാ​ളി കു​ടും​ബ​ങ്ങ​ളു​ടെ കാ​ർ മ​റി​ഞ്ഞ് യു​വ​തി മ​രി​ച്ചു. മ​ങ്ക​ട വെ​ള്ളി​ല പ​ള്ളി​ക്ക​ത്തൊ​ടി ഹം​സ​യു​ടെ ഭാ​ര്യ ഖൈ​റു​ന്നി​സ (34) യാ​ണ് മ​രി​ച്ച​ത്. മൃ​ത​ദേ​ഹം അ​ൽ​ഖ​ർ​ജ് കിം​ഗ്് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് അ​പ​ക​ടം. സ​ന്ദ​ർ​ശ​ന വി​സ പു​തു​ക്കാ​ൻ ബ​ഹ്റൈ​നി​ൽ പോ​യി മ​ട​ങ്ങു​ക​യാ​യി​രു​ന്നു സം​ഘം.

ഖൈ​റു​ന്നി​സ​യു​ടെ മൂ​ന്നു വ​യ​സു​ള്ള മ​ക​ൻ മു​ഹ​മ്മ​ദ് റൈ​ഹാ​നും ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി മു​ജീ​ബി​നും ഭാ​ര്യ​ക്കും കു​ട്ടി​ക്കും പ​രി​ക്കേ​റ്റു. ഖൈ​റു​ന്നി​സ​യു​ടെ ഭ​ർ​ത്താ​വ് ഹം​സ ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ​വ​രെ​യും കിം​ഗ് ഖാ​ലി​ദ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. അ​ൽ​ഖ​ർ​ജി​ന് സ​മീ​പം സ​ഹ​ന​യി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​രു കു​ടും​ബ​ങ്ങ​ളും സ​ന്ദ​ർ​ശ​ന വി​സ പു​തു​ക്കാ​നാ​യി ശ​നി​യാ​ഴ്ച ഉ​ച്ച​ക്കാ​ണ് ബ​ഹ്റൈ​നി​ലേ​ക്ക് പോ​യ​ത്. വി​സ പു​തു​ക്കി മ​ട​ങ്ങു​ന്ന​തി​നി​ടെ ഇ​വ​ർ സ​ഞ്ച​രി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ഖൈ​റു​ന്നി​സ സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു.

മു​ഹ​മ​ദ​ലി സീ​ന​ത്ത് ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ് ഖൈ​റു​ന്നി​സ. മു​ഹ​മ്മ​ദ് റൈ​ഹാ​നെ കൂ​ടാ​തെ മു​ഹ​മ്മ​ദ് റാ​സി, ഫാ​ത്തി​മ റി​ഫ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. ഇ​വ​ർ നാ​ട്ടി​ലാ​ണ്. സ​ഹ​ന​യി​ൽ ജോ​ലി ചെ​യ്യു​ന്ന ഭ​ർ​ത്താ​ക്ക​ൻ​മാ​രു​ടെ അ​ടു​ത്ത് സ​ന്ദ​ർ​ശ​ന വി​സ​യി​ലെ​ത്തി​യ​താ​ണ് ഇ​രു കു​ടും​ബ​ങ്ങ​ളും.

നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.
ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി