• Logo

Allied Publications

Americas
മയക്കുമരുന്ന് കവർച്ചക്കിടെ ഗ​ർ​ഭി​ണിയടക്കം നാലുപേരെ വെ‌ടിവച്ചു കൊലപെടുത്തി; പ്രതിയുടെ വധശിക്ഷ ടെക്സസിൽ നടപ്പാക്കി
Share
ഹ​ണ്ട്‌​സ്‌​വി​ല്ല ( ടെ​ക്സ​സ്): 30 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് 9 മാ​സം ഗ​ർ​ഭി​ണി​യാ​യ ഒ​രു സ്ത്രീ ​ഉ​ൾ​പ്പെ​ടെ നാ​ല് പേ​രെ മ​യ​ക്കു​മ​രു​ന്ന് ക​വ​ർ​ച്ച​ക്കി​ടെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ശി​ക്ഷി​ക്ക​പ്പെ​ട്ട ത​ട​വു​കാ​ര​നെ ടെ​ക്സസിൽ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധേ​യ​നാ​ക്കി. 52 കാ​ര​നാ​യ ആ​ർ​ത​ർ ബ്രൗ​ൺ ജൂ​നി​യ​ർ, ഹ​ണ്ട്‌​സ്‌​വി​ല്ലി​ലെ സ്റ്റേ​റ്റ് പ്രി​സ​ണി​ൽ മാ​ർ​ച്ച് 9 വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം മാ​ര​ക​മാ​യ വി​ഷ മി​ശ്രി​തം കു​ത്തി​വെ​ച്ചാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. കു​ത്തി​വ​യ്പ്പ് സ്വീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് താ​ൻ നി​ര​പ​രാ​ധി​യാ​ണെ​ന്ന് പ്ര​തി ആ​വ​ർ​ത്തി​ച്ചു പ​റ​ഞ്ഞു.

വ​ധ​ശി​ക്ഷ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്ന ബ്രൗ​ണി​ന്‍റെ അ​ഭി​ഭാ​ഷ​ക​രു​ടെ അ​പ്പീ​ൽ യു​എ​സ് സു​പ്രീം കോ​ട​തി വ്യാ​ഴാ​ഴ്ച നേ​ര​ത്തെ ത​ള്ളി​യി​രു​ന്നു. ബു​ദ്ധി വൈ​ക​ല്യ​മു​ള്ള​തി​നാ​ൽ ബ്രൗ​ണി​നെ വ​ധ​ശി​ക്ഷ​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു അ​വ​ർ വാ​ദി​ച്ചി​രു​ന്നു.

ഈ ​വ​ർ​ഷം ടെ​ക്‌​സാ​സി​ൽ വ​ധ ശി​ക്ഷ​ക്ക് വി​ധേ​യ​മാ​ക്കു​ന്ന അ​ഞ്ചാ​മ​ത്തെ ത​ട​വു​കാ​ര​നാ​ണ് ബ്രൗ​ൺ. യു​എ​സി​ലെ ഒ​മ്പ​താ​മ​ത്തെ ത​ട​വു​കാ​ര​നാ​ണ് .ഈ ​ചൊ​വാ​ഴ്ച ഭാ​ര്യ​യെ​യും മ​ക​ളെ​യും കൊ​ല​പ്പെ​ടു​ത്തി​യ​പ്ര​തി ഗാ​രി ഗ്രീ​ന്റെ വ​ധ​ശി​ക്ഷ ടെ​ക്സസിൽ ന​ട​പ്പാ​ക്കി​യി​രു​ന്നു

ടെ​ക്‌​സസി​ൽ നിന്ന് അ​ല​ബാ​മ​യി​ലേ​ക്ക് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ന്ന സം​ഘ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നു ബ്രൗ​ൺ.ജോ​സ് തോ​വ​റി​ൽ​നി​ന്നും ഭാ​ര്യ റേ​ച്ച​ൽ ടോ​വ​റി​ൽ​നി​ന്നും മ​യ​ക്കു​മ​രു​ന്ന് വാ​ങ്ങി​യി​രു​ന്ന​താ​യും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

32 കാ​ര​നാ​യ ജോ​സ് തോ​വ​ർ; ഭാ​ര്യ​യു​ടെ 17 വ​യ​സ്സു​ള്ള മ​ക​ൻ ഫ്രാ​ങ്ക് ഫാ​രി​യ​സ്; റേ​ച്ച​ൽ തോ​വ​റി​ന്റെ മ​റ്റൊ​രു മ​ക​ന്റെ ഗ​ർ​ഭി​ണി​യാ​യ കാ​മു​കി 19 വ​യ​സ്സു​ള്ള ജെ​സി​ക്ക ക്വി​നോ​ൻ​സ്; ഒ​പ്പം 21 വ​യ​സ്സു​ള്ള അ​യ​ൽ​വാ​സി​യാ​യ ഓ​ഡ്രി ബ്രൗ​ന്നു​മാ​ണ് മ​യ​ക്കു​മ​രു​ന്ന് മോ​ഷ​ണ​ത്തി​നി​ടെ കൊ​ല്ല​പ്പെ​ട്ട​ത് .നാ​ലു​പേ​രെ​യും കെ​ട്ടി​യി​ട്ട് ത​ല​യ്ക്ക് വെ​ടി​യേ​റ്റ നി​ല​യി​ലാ​യി​രു​ന്നു. റേ​ച്ച​ൽ തോ​വ​റി​നും മ​റ്റൊ​രാ​ൾ​ക്കും വെ​ടി​യേ​റ്റെ​ങ്കി​ലും ര​ക്ഷ​പ്പെ​ട്ടു.

വെ​ടി​വ​യ്പ്പി​ലെ ബ്രൗ​ണി​ന്റെ കൂ​ട്ടാ​ളി​ക​ളി​ലൊ​രാ​ളാ​യ മ​രി​യോ​ൺ ഡ​ഡ്‌​ലി​യെ 2006ൽ ​വ​ധി​ച്ചു. മൂ​ന്നാ​മ​ത്തെ പ്ര​തി​യെ ജീ​വ​പ​ര്യ​ന്തം ത​ട​വി​നും ശി​ക്ഷി​ച്ചി​രു​ന്നു

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​