• Logo

Allied Publications

Americas
ലീ​ലാ മാ​രേ​ട്ടി​ന് ഹാ​ൾ ഓ​ഫ് ഫെ​യിം ഇ​ന്‍റർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡ്
Share
ന്യൂ​യോ​ർ​ക്ക്: ദോ​ഹ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന യൂ​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ് ഫോ​റ​ത്തി​ൻ​റെ (Universal Record ForumURF) 2023ലെ "​ഹാ​ൾ ഓ​ഫ് ഫെ​യിം" ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​വാ​ർ​ഡി​ന് ന്യൂ​യോ​ർ​ക്കി​ൽ നി​ന്നു​മു​ള്ള സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ലീ​ല മാ​രേ​ട്ടി​നെ തെര​ഞ്ഞെ​ടു​ത്തു.

വി​വി​ധ മേ​ഖ​ല​ക​ളി​ൽ വ്യ​ക്തി​മു​ദ്ര പ​തി​പ്പി​ച്ച​വ​രെ ആ​ദ​രി​ക്കു​ന്ന​തി​നാ​യി 2014ൽ ​ദോ​ഹ​യി​ൽ രൂ​പീ​ക​രി​ക്ക​പ്പെ​ട്ട സം​ഘ​ട​ന​യാ​ണ് യൂ​ണി​വേ​ഴ്സ​ൽ റെ​ക്കോ​ർ​ഡ് ഫോ​റം (URF). മാ​ർ​ച്ച് 12 ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് 7 മു​ത​ൽ ദു​ബാ​യ് ക്രീ​ക്ക് ഷെ​റാ​ട്ട​ൺ ഹോ​ട്ട​ലി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന പ്രൗ​ഢഗം​ഭീ​ര ച​ട​ങ്ങി​ൽ വ​ച്ച് സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, രാ​ഷ്ട്രീ​യ, ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലെ ലോ​ക പ്ര​ശ​സ്ത​രാ​യ വ്യ​ക്തി​ക​ളു​ടെ നി​റ സാ​ന്നി​ദ്ധ്യ​ത്തി​ൽ അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങും. അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങു​ന്ന​തി​നാ​യി ലീ​ല ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും ദു​ബാ​യി​ലേ​ക്ക് പു​റ​പ്പെ​ട്ടു ക​ഴി​ഞ്ഞു. പ്ര​സ്തു​ത അ​വാ​ർ​ഡി​ന് അ​മേ​രി​ക്ക​യി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഏ​ക വ്യ​ക്തി​യാ​ണ് ലീ​ല മാ​രേ​ട്ട്.

ന്യൂ​യോ​ർ​ക്കി​ലെ വി​വി​ധ മ​ല​യാ​ളീ സം​ഘ​ട​ന​ക​ളി​ലും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ഓ​വ​ർ​സീ​സ് വി​ഭാ​ഗ​ത്തി​ലും ഫൊ​ക്കാ​ന​യി​ലും വ​ർ​ഷ​ങ്ങ​ളാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ല ന്യൂ​യോ​ർ​ക്കി​ലെ​യും അ​മേ​രി​ക്ക​യി​ലെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽ ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യാ​ണ്.

ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സിന്‍റെ അ​മേ​രി​ക്ക​യി​ലെ കേ​ര​ളാ ചാ​പ്റ്റ​ർ പ്ര​സി​ഡ​ന്റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ് ലീ​ല. അ​ൻ​പ​തു വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ച്ച ന്യൂ​യോ​ർ​ക്കി​ലെ ആ​ദ്യ​കാ​ല സം​ഘ​ട​ന​യാ​യ കേ​ര​ളാ സ​മാ​ജം സ​മാ​ജം ഓ​ഫ് ഗ്രെ​യ്റ്റ​ർ ന്യൂ​യോ​ർ​ക്കി​ന്‍റെ മു​ൻ​കാ​ല പ്ര​സി​ഡ​ന്‍റും സെ​ക്ര​ട്ട​റി​യുമാ​യി​രു​ന്ന ലീ​ല നി​ല​വി​ൽ കേ​ര​ളാ സ​മാ​ജ​ത്തി​ന്‍റെ ക​മ്മ​റ്റി അം​ഗ​മാ​ണ്. അ​മേ​രി​ക്ക​യി​ലെ മ​ല​യാ​ളി​ക​ളു​ടെ അം​ബ്ര​ല്ല സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​യു​ടെ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി ആ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം പ്ര​സി​ഡന്‍റാ​യി തെര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ഞ്ഞ​തി​നാ​ൽ അ​ടു​ത്ത തെര​ഞ്ഞെ​ടു​പ്പി​ൽ വീ​ണ്ടും പ്ര​സി​ഡ​ൻ​റ് സ്ഥാ​നാ​ർ​ഥി ആ​യി മ​ത്സ​രി​ക്കു​ന്ന​തി​നു​ള്ള ത​യ്യാ​റെ​ടു​പ്പി​ലാ​ണ് ലീ​ല ഇ​പ്പോ​ൾ.

അ​മേ​രി​ക്ക​ൻ സാ​മൂ​ഹി​ക സം​ഘ​ട​നാ രം​ഗ​ത്തെ ദീ​ർ​ഘ​കാ​ല​ത്തെ നി​സ്വാ​ർ​ഥ സേ​വ​നം പ​രി​ഗ​ണി​ച്ചാ​ണ് യുആർഎഫ് ​ഘാ​ട​ക​ർ ലീ​ല​യെ ഈ ​വ​ർ​ഷ​ത്തെ അ​വാ​ർ​ഡി​നാ​യി തെര​ഞ്ഞെ​ടു​ത്ത​ത്. ആ​ല​പ്പു​ഴ​യി​ലെ മു​ൻ​കാ​ല കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്ന തോ​മ​സ് മാ​ഷി​ന്‍റെ മ​ക​ളാ​യ ലീ​ല കേ​ര​ള​ത്തി​ലെ എ​ല്ലാ മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ​യും സു​ഹൃ​ത്ത് കൂ​ടി​യാ​ണ്. കോ​ൺ​ഗ്ര​സ് കു​ടും​ബ​ത്തി​ൽ ജ​നി​ച്ചു വ​ള​ർ​ന്ന​തി​നാ​ൽ അ​മേ​രി​ക്ക​യി​ലെ​ത്തി​യ​പ്പോ​ഴും ഇ​ന്ത്യ​ൻ നാ​ഷ​ണ​ൽ കോ​ൺ​ഗ്ര​സിന്‍റെ ഓ​വ​ർ​സീ​സ് ഘ​ട​ക​ത്തി​ൽ വ​ർ​ഷ​ങ്ങ​ളാ​യി നേ​തൃ​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്നു.

രാ​ഹു​ൽ ഗാ​ന്ധി​യു​ടെ അ​ടു​ത്ത​യി​ടെ ന​ട​ന്ന ഭാ​ര​ത് ജോ​ഡോ യാ​ത്ര ആ​ല​പ്പു​ഴ​യി​ൽ എ​ത്തി​യ ദി​വ​സം അ​തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​യി ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും പോ​യി പ​ങ്കെ​ടു​ത്ത വ്യ​ക്തി​യാ​ണ് ലീ​ല. കോ​ൺ​ഗ്ര​സ്സ് ആ​വേ​ശം ജീ​വി​ത​ത്തി​ൽ ഉ​ൾ​ക്കൊ​ണ്ടു പ്ര​വ​ർ​ത്തി​ക്കു​ന്ന ലീ​ല ന​ല്ലൊ​രു സം​ഘാ​ട​ക​യാ​ണ്. ര​സ​ത​ന്ത്ര​ത്തി​ൽ മാ​സ്റ്റേ​ഴ്സ് ബി​രു​ദം നേ​ടി ആ​ല​പ്പു​ഴ​യി​ലെ കോ​ളേ​ജി​ൽ അ​ധ്യാ​പി​ക​യാ​യി ജീ​വി​തം ആ​രം​ഭി​ച്ച ലീ​ല വി​വാ​ഹ ശേ​ഷം അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി ന്യൂ​യോ​ർ​ക്ക് സി​റ്റി എ​ൻ​വ​യ​ൺ​മെ​ന്റ​ൽ ഡി​പ്പാ​ർ​ട്മെ​ന്റി​ൽ സ​യ​ന്‍റി​സ്റ്റാ​യി ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠി​ച്ച് വി​ശ്ര​മ ജീ​വി​തം ന​യി​ച്ച് വ​രി​ക​യാ​ണ്. ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ നി​ന്നും വി​ര​മി​ച്ചെ​ങ്കി​ലും എ​ന്നും സാ​മൂ​ഹി​ക സം​ഘ​ട​നാ രം​ഗ​ത്ത് ക​ർ​മ്മ നി​ര​ത​യാ​യി ലീ​ല മാ​രേ​ട്ട് മു​ന്നേ​റു​ന്നു.

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​