• Logo

Allied Publications

Americas
ഓ​ർ​മ ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗോ​ത്സ​വം: 25 ഭാ​ഗ്യ ജേ​താ​ക്ക​ളെ പ്രഖ്യാപിച്ചു
Share
ഫി​ല​ഡ​ൽ​ഫി​യ /കോ​ട്ട​യം: " ഓ​ർ​മ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ 2023" പ്ര​തി​ഭ​യെ യേ​യും നി​ര​വ​ധി പ്ര​സം​ഗ പ്ര​ഗ​ത്ഭ​മ​തി​ക​ളെ​യും ക​ണ്ടെ​ത്തി ആ​ഗോ​ള മ​ല​യാ​ള സം​സ്കൃ​തി​യി​ൽ പ്ര​സി​ദ്ധ​മാ​ക്കു​ന്ന​തി​ന്, ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ ന​ട​ത്തു​ന്ന ആ​ദ്യ ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗോ​ത്സ​വ​ത്തി​ലെ ഭാ​ഗ്യ ജേ​താ​ക്ക​ളുടെ പേ​രു​ക​ൾ ഓ​ർ​മ ഇ​ന്‍റർ​നാ​ഷ​ണ​ൽ ടാ​ല​ൻ്റ് പ്ര​മോ​ഷ​ൻ ഫോ​റം ചെ​യ​ർ​മാ​ൻ ജോ​സ് തോ​മ​സ്, സെ​ക്ര​ട്ട​റി എ​ബി ജോ​സ്, ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷൈ​ൻ ജോ​ൺ​സ​ൺ, പ്രഫ. ഡോ. ​ഫ്രെ​ഡ് മാ​ത്യൂ, ചെ​സ്സി​ൽ ചെ​റി​യാ​ൻ എ​ന്നി​വ​ർ പ്ര​സ് കോ​ൺ​ഫ​റ​ൻ​സി​ൽ റി​ലീ​സ് ചെ​യ്തു.

മ​ല​യാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും ആ​കെ 419 കു​ട്ടി​ക​ൾ/ യു​വാ​ക്ക​ൾ പ്ര​സം​ഗ​മ​ത്സ​ര​ത്തി​ൻ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്തു. മാ​ർ​ച്ച് 10 എ​ന്ന സ​മ​യ പ​രി​ധി​യി​ൽ, ആ​കെ 364 പ്ര​സം​ഗ​ങ്ങ​ൾ ല​ഭി​ച്ചു.

2023 ഫെ​ബ്രു​വ​രി 28നു​ള്ളി​ൽ പ്ര​സം​ഗ​ങ്ങ​ൾ അ​പ് ലോ​ഡ് ചെ​യ്ത 247 പ്ര​സം​ഗ​ക​രി​ൽ നി​ന്ന് മെ​ഷീ​ൻ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ക​ണ്ടെ​ത്തി​യ 25 ല​ക്കി വി​ന്നേ​ഴ്സി​ൻ്റെ പേ​രു​ക​ൾ:

അ​ഭി​ജി​ത് ജോ​സ​ഫ് (ല​വ് ലി ​പ്രൊ​ഫ​ഷ​ണ​ൽ യൂ​ണ​വേ​ഴ്സി​റ്റി, ഫ​ഗ്വാ​ർ പ​ഞ്ചാ​ബ്), അ​ച്യു​ത് കെ ​എ​സ് ( സെ​ൻ്റ് മേ​രീ​സ് എ​ച് എ​സ് എ​സ്, മ​ണ്ണാ​ർ​കാ​ട്ട്, കോ​ട്ട​യം), ആ​ദി​ത്യ​ൻ സു​നി​ൽ ( സെ​ൻ്റ് ജോ​സ​ഫ് എ​ച് എ​സ് എ​സ്, പു​ലി​ക്കു​റു​മ്പ, ക​ണ്ണൂ​ർ), അ​ൽ​ഫി​ദ പി ​എ​സ്, (ഏ ​ജെ ജോ​ൺ എം ​ജി ജി ​എ​ച് എ​സ് എ​സ്, ത​ല​യോ​ല​പ്പ​റ​മ്പ്), ആ​ൽ​വി​ൻ മ​നോ​ജ് (സെ​ൻ്റ് തോ​മ​സ് ഹൈ​സ്കൂ​ൾ, മ​ര​ങ്ങാ​ട്ടു​പി​ള്ളി) , അം​ജ​ദ് എം (​ഷു​ഹ​ദ ഇ​സ്ലാ​മി​ക് കോ​ള​ജ്, അ​ങ്ങാ​ടി​പ്പു​റം), ആ​ൻ മ​രി​യാ സ​ജി (സെ​ൻ്റ് മേ​രീ​സ് ജി ​എ​ച് എ​സ് എ​സ്, പാ​ലാ), ആ​ൻ മേ​രി വ​ർ​ഗീ​സ് (ഗു​ഡ് ഷെ​ഫേ​ഡ് പ​ബ്ളി​ക് സ്കൂ​ൾ, മ​ട​പ്പ​ള്ളി), അ​ന്നാ സെ​ബാ​സ്റ്റ്യ​ൻ ( ബാം​ഗ​ളൂ​ർ സി​റ്റി കോ​ള​ജ് ഓ​ഫ് ന​ഴ്സിംഗ്ലൂ ബംഗളൂരു), അ​ഷ്നാ അ​നീ​ഷ് (സെ​ൻ്റ് ജോ​സ​ഫ് ഇഎംഎ​ച്എ​സ്, വ​ണ്ടി​പ്പെ​രി​യാ​ർ), ദി​നാ ആ​ൻ്റ​ണി ( സെ​ൻ്റ് തോ​മ​സ് എ​ച് എ​സ് എ​സ്, ത​ങ്ക​മ​ണി), ഹൃ​ഷി​ക് രാ​മ​നാ​ഥ​ൻ ( കേ​ന്ദ്രീ​യ വി​ദ്യാ​ല​യ, എ​ർ​ണാ​കു​ളം), ലി​നെ​റ്റ് റോ​സ് ബെ​ന്നി (മേ​രി​ഗി​രി പ​ബ്ളി​ക് സ്കൂ​ൾ, കൂ​ത്താ​ട്ടു​കു​ളം), മാ​ള​വി​ക മു​ര​ളി ( വി​ദ്യോ​ദ​യ സ്കൂ​ൾ, തേ​വ​യ്ക്ക​ൽ, കൊ​ച്ചി), മ​രി​യാ ച​ഞ്ച​ൽ ( സേ​ക്ര​ട് ഹാ​ർ​ട് കോ​ള​ജ്, തേ​വ​ര, കൊ​ച്ചി), മേ​ഘാ എ​ൽ​സാ സാ​ജു ( അ​ൽ അ​ലി​യാ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ ഇ​ൻ​ഡ്യ​ൻ സ്കൂ​ൾ, റി​യാ​ദ്, സൗ​ദി അ​റേ​ബ്യ), നാ​ഗേ​ശ്വ​ര​ൻ സാ​യി​റാം (യു​ണൈ​റ്റ​ഡ് ഇ​ൻ​ഡ്യ​ൻ സ്കൂ​ൾ, കു​വൈ​റ്റ്), നി​വേ​ദ്യ കെ ( ​ജി എ​ച്ച് എ​സ് എ​സ്, കു​റ്റ്യാ​ടി), നി​യാ ബി​നു ( സെ​ൻ്റ് ഫി​ലോ​മി​നാ​സ് പ​ബ്ളി​ക് സ്കൂ​ൾ ആ​ൻ്റ് ജൂ​നി​യ​ർ കോ​ള​ജ്, ഇ​ല​ഞ്ഞി), നി​യാ സു​നി​ൽ ( ക​രി​യ​ർ ഡ്രീം​സ് കോ​ള​ജ്, ഇ​ട​പ്പാ​ടി), നോ​യ യോ​ഹ​ന്നാ​ൻ ( കാ​ർ​മ​ൽ സി ​എം ഐ ​പ​ബ്ളി​ക് സ്കൂ​ൾ, പു​ളി​യാ​ന്മ​ല), പ്രി​യാ സോ​ളി (സെ​ൻ്റ് തെ​രേ​സാ​സ് കോ​ള​ജ്, എ​റ​ണാ​കു​ളം), സി​ദ്ധാ​ർ​ത്ഥ് കു​മാ​ർ ഗോ​പാ​ൽ (സെ​ൻ്റ് തോ​മ​സ് റെ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ൾ, തി​രു​വ​ന​ന്ത​പു​രം), സോ​നു സി ​ജോ​സ് ( രാം​ജ​സ് കോ​ള​ജ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് ഡെ​ല്ലി), സ്വ​ർ​ണ്ണാ കെ ​എ​സ് (ന്യൂ​മാ​ൻ കോ​ള​ജ് തൊ​ടു​പു​ഴ).

ഭാ​ഗ്യ ജേ​താ​ക്ക​ൾ​ക്കു​ള്ള ക്യാ​ഷ് പ്രൈ​സു​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും അ​വ​ര​വ​രു​ടെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​വു​മാ​യി സ​ഹ​ക​രി​ച്ച് എ​ത്തി​ച്ചു കൊ​ടു​ക്കും. ഓ​ർ​മാ ഇ​ൻ്റ​ർ​നാ​ഷ​ന​ൽ ഭാ​ര​വാ​ഹി​ക​ളാ​യ ജോ​സ് ആ​റ്റു​പു​റം ( ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ), ജോ​ർ​ജ് ന​ട​വ​യ​ൽ (പ്ര​സി​ഡ​ൻ്റ്), ഷാ​ജി അ​ഗ​സ്റ്റി​ൻ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), റോ​ഷി​ൻ പ്ളാ​മൂ​ട്ടി​ൽ (ട്ര​ഷ​റാ​ർ), ട്ര​സ്റ്റീ ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യ ഡോ ​ജോ​ർ​ജ് അ​ബ്രാ​ഹം, ജോ​യി പി​വി, ഷി​ജി സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​രും കോ​ൺ​ഫ​റ​ൻ​സി​ലു​ണ്ടാ​യി​രു​ന്നു.

ഒ​ന്നാം ഘ​ട്ട പ്ര​സം​ഗ​ങ്ങ​ളി​ൽ നി​ന്ന് മി​ക​വി​ൻ്റെ അ​ടി​സ്ഥാ​ന​ത്തി​ൽ, ഇം​ഗ്ലീ​ഷ് വി​ഭാ​ഗ​ത്തി​ൽ ഇ​രു​പ​തു പ്ര​സം​ഗ​ക​രെ​യും, മ​ല​യാ​ളം വി​ഭാ​ഗ​ത്തി​ൽ ഇ​രു​പ​തു പ്ര​സം​ഗ​ക​രെ​യും, ഓ​രോ വി​ഭാ​ഗ​ത്തി​ൽ നി​ന്നും ഒ​ന്നു വീ​തം വൈ​ൽ​ഡ് കാ​ർ​ഡ് ജേ​താ​ക്ക​ളെ​യും ര​ണ്ടാം ഘ​ട്ട മ​ത്സ​ര​ത്തി​ലേ​ക്ക് തി​ര​ഞ്ഞെ​ടു​ക്കും. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ ഏ​റ്റ​വും കൂ​ടു​ത​ൽ ശ്രോ​താ​ക്ക​ളു​ടെ ലൈ​ക്ക് നേ​ടു​ന്ന പ്ര​സം​ഗ​മാ​ണ് വൈ​ൽ​ഡ് കാ​ർ​ഡ് വി​ജ​യി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ന് മാ​ന​ദ​ണ്ഡം. ആ​ദ്യ ഘ​ട്ട വി​ജ​യി​ക​ളു​ടെ പേ​രു വി​വ​രം 2023 മാ​ർ​ച്ച് 31ന് ​പ്ര​സി​ദ്ധീ​ക​രി​ക്കും; ഈ 42 ​പ്ര​സം​ഗ​ക​ർ​ക്ക് ഈ​ടു​റ്റ പ്ര​സം​ഗ പ​രി​ശീ​ല​ന ക​ള​രി​യി​ൽ ഫീ​സി​ല്ലാ​തെ പ്ര​സം​ഗ പ​രി​ശീ​ല​ന​ത്തി​നു​ള്ള അ​വ​സ​രം ന​ൽ​കും.

ഒ​രു ല​ക്ഷം രൂ​പ സ​മ്മാ​ന​മു​ള്ള " ഓ​ർ​മാ ഒ​റേ​റ്റ​ർ ഓ​ഫ് ദി ​ഇ​യ​ർ 2023" പ്ര​തി​ഭ​യെ ക​ണ്ടെ​ത്തു​ന്ന​തി​ന്, ആ​ദ്യ ഭൂ​ഖ​ണ്ഡാ​ന്ത​ര പ്ര​സം​ഗ മ​ത്സ​ര പ​ര​മ്പ​ര​യ്ക്ക്, ഓ​ർ​മ ഇ​ൻ്റ​ർ​നാ​ഷ​ണ​ൽ നേ​തൃ​ത്വം ന​ൽ​കു​ന്നു. മ​ല​യാ​ള​ത്തി​ലും ഇം​ഗ്ളീ​ഷി​ലും, ര​ണ്ട് ഒ​ന്നാം സ​മ്മാ​ന വി​ജ​യി​ക​ൾ​ക്ക് അ​ര ല​ക്ഷം രൂ​പാ വീ​തം സ​മ്മാ​നി​യ്ക്കും. കാ​ൽ ല​ക്ഷം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് ര​ണ്ടാം സ​മ്മാ​ന​ങ്ങ​ളും, പ​തി​ന​യ്യാ​യി​രം രൂ​പാ വീ​ത​മു​ള്ള ര​ണ്ട് മൂ​ന്നാം സ​മ്മാ​ന​ങ്ങ​ളും ന​ൽ​കും. ‘ഡോ. ​അ​ബ്ദു​ൾ ക​ലാം പു​ര​സ്കാ​ര’​ത്തി​നു​ള്ള വി​ദ്യാ​ക​ലാ​ല​യ​ത്തെ​യും ക​ണ്ടെ​ത്തും. മെ​ഗാ ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ല​ഭി​ക്കാ​ൻ ക​ഴി​യാ​ത്ത​വ​രും എ​ന്നാ​ൽ മി​ക​ച്ച പ്ര​സം​ഗം കാ​ഴ്ച്ച വ​യ്ക്കു​ന്ന​വ​രു​മാ​യ പ്ര​സം​ഗ​ക​ർ​ക്കെ​ല്ലാം പ്രോ​ത്സാ​ഹ​ന ക്യാ​ഷ് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. ആ​കെ സ​മ്മാ​നം മൂ​ന്നു ല​ക്ഷം രൂ​പ. ഭാ​ര​ത സ്വാ​ത​ന്ത്ര്യ വ​ജ്ര ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ തു​ട​ർ​ഭാ​ഗ​മാ​യി​ട്ടാ​ണ് ഓ​ർ​മ ഇ​ന്റ​ർ​നാ​ഷ​ണ​ൽ പ്ര​സം​ഗോ​ത്സ​വം ന​ട​ത്തു​ന്ന​ത്.

ഡോ ​ശ​ശി ത​രൂ​ർ, ഗോ​പി​നാ​ഥ് മു​തു​കാ​ട്, മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ, മ​ന്ത്രി ചി​ഞ്ചു റാ​ണി, സ​ന്തോ​ഷ് ജോ​ർ​ജ് കു​ള​ങ്ങ​ര, ഇ​ന്ത്യ​ൻ അ​ഡ്മി​നി​സ്ട്റേ​റ്റി​വ് സ​ർ​വീ​സി​ലെ പ്ര​ഗ​ത്ഭ​ർ, പ്ര​ശ​സ്ത പ​ത്ര​പ്ര​വ​ർ​ത്ത​ക സാ​മൂ​ഹ്യ സാം​സ്കാ​രി​ക ക​ലാ സി​നി​മാ പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന 70 പ്ര​തി​ഭ​ക​ൾ ഓ​ർ​മാ ഇ​ൻ്റ​ർ കോ​ണ്ടി​ന​ൻ്റ​ൽ പ്ര​സം​ഗ മ​ത്സ​ര​ത്തി​ന് ഭാ​വു​ക​ങ്ങ​ളും പ്രോ​ത്സാ​ഹ​ന വീ​ഡി​യോ സ​ന്ദേ​ശ​ങ്ങ​ളും ന​ൽ​കി.

പ്ര​തി​ഷ്ഠാ​ദി​ന​വാ​ർ​ഷി​ക​ത്തി​ന് ഒ​രു​ങ്ങി ഹൂ​സ്റ്റ​ണി​ലെ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം.
ഹൂ​സ്റ്റ​ൺ: കൃ​ഷ്ണ​നെ പ്ര​തി​ഷ്ഠി​ച്ചി​രി​ക്കു​ന്ന ഹൂ​സ്റ്റ​ണി​ലെ പ്ര​ശ​സ്ത​മാ​യ ശ്രീ ​ഗു​രു​വാ​യൂ​ര​പ്പ​ൻ ക്ഷേ​ത്രം മേ​യ് 11ന് ​വാ​ർ​ഷി​ക പ്ര​തി​ഷ്ഠാ
ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും വെ​ള്ളി​യാ​ഴ്ച.
ന്യൂ​യോ​ർ​ക്ക്: ഫോ​മാ ന്യൂ​യോ​ർ​ക്ക് മെ​ട്രോ റീ​ജി​യ​ണ​ൽ ക​ൺ​വ​ൻ​ഷ​നും ഫോ​മാ നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ കി​ക്കോ​ഫും മീ​റ്റ് ദി ​കാ​ൻ​ഡി​ഡേ​റ്റ് പ​രി​പാ​ടി​യ
സി​ബി മാ​ത്യു​വി​ന്‍റെ പി​താ​വ് കെ. ​കെ. മാ​ത്യൂ​സ് അ​ന്ത​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം: കാ​യം​കു​ളം കൊ​ച്ചാ​ലും​മൂ​ട് കെ. ​കെ. മാ​ത്യൂ​സ്(84) അ​ന്ത​രി​ച്ചു.
ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര വി​ജ​യി​ക​ൾ.
ഷി​ക്കാ​ഗോ: ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗ് ക്‌​നാ​നാ​യ റീ​ജി​യ​ണ​ൽ ക​മ്മി​റ്റി കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച പു​രാ​ത​ന​പ്പാ​ട്ട് മ​ത്സ​ര​ത്തി​ൽ ഫ്
ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബ് "സ്റ്റീ​ഫ​ൻ ദേ​വ​സി ഷോ' ​മേ​യ് 31ന്.
മി​ഷി​ഗ​ൺ: ഡി​ട്രോ​യി​റ്റ് കേ​ര​ള ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മേ​യ് 31 വൈ​കു​ന്നേ​രം ഏ​ഴി​ന് സ്റ്റെ​ർ​ലിം​ഗ് ഹൈ​റ്റ്സ് ഹെ​ൻ​റി ഫോ​ർ​ഡ് ഹൈ​സ്കൂ​ൾ ഓ