• Logo

Allied Publications

Americas
ഷിക്കാഗോ മലയാളി അസോസിയേഷൻ വനിതാദിനാഘോഷത്തിന് അഡ്വ. രതീ ദേവി മുഖ്യ ഉദ്ഘാടക
Share
ഷിക്കാഗോ ∙ ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ വിമൻസ് ഫോറത്തിന്‍റെ ആഭിമുഖ്യത്തിൽ നടത്തുന്ന വനിതാ ദിനാഘോഷം അഡ്വ. രതീ ദേവി ഉദ്ഘാടനം ചെയ്യും. മാർച്ച് 11 ശനിയാഴ്ച വൈകിട്ട് ആറു മുതൽ വിവിധയിനം പരിപാടികളോടെ സെന്റ് തോമസ് സിറോ മലബാർ ഹാളിൽ പരിപാടി നടക്കപ്പെടും.

എഴുത്തുകാരിയും സാഹിത്യ പ്രവർത്തകയുമായ അഡ്വ. രതീ ദേവിയുടെ ജനനം ആലപ്പുഴ ജില്ലയിൽ താമരക്കുളത്താണ്. അഖിലേന്ത്യ വിദ്യാർഥി ഫെഡറേഷൻ, ഇന്ത്യൻ പീപ്പിൾസ് തിയേറ്റർ അസോസിയേഷൻ യുവകലാസാഹിതി എന്നീ സംഘടനകളുടെ സംസ്ഥാന കമ്മറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ട്.പിന്നീട് സാംസ്കാരിക നവോഥാന വേദിയുടെയും ഹ്യൂമൻ റൈറ്റ്സ് ഓർഗനൈസേഷന്റെയും സംസ്ഥാന പ്രസിഡന്റായും ഇന്റർ നാഷനൽ വിമൻസ് ഓർഗനൈസേഷനിലും സജീവമായിരുന്നു.

നിയമ പഠനത്തിനുശേഷം മനുഷ്യാവകാശം, പരിസ്ഥിതി മേഖലയിലും ജയിലിലെ സ്ത്രീ തടവുകാർക്ക് നേരെ പൊലീസ് നടത്തുന്ന ചൂഷണത്തിനെതിരെയും ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടിയും പ്രവർത്തിച്ചിരുന്നു.ബുക്കർ പ്രൈസിനു പരിഗണിച്ച THE GOSPEL OF MARY MAGDALENA AND ME മഗ്ദലീനയുടെ (എന്റെയും) പെൻ സുവിശേഷം നോവലിന്റെ രചയിതാവ് കൂടിയാണ്. സുകുമാർ അഴീക്കോട് തത്വമസി അവാർഡ്, വേൾഡ് മലയാളി കൗൺസൽ അവാർഡ്, ഗ്ലോബൽ മുട്ടത്തു വർക്കി അവാർഡ്, കിഷോർ കുമാർ അവാർഡ്, സിഎംഎസ് കോളേജ് വിമൻസ് സ്റ്റഡി സെന്റർ അവാർഡ് എന്നീ അവാർഡുകൾ അഡ്വ. രതീ ദേവിക്ക് ലഭിച്ചിട്ടുണ്ട്.വനിതാദിനത്തോടനുബന്ധിച്ച് സംഗീത മത്സരം, മീറ്റിംഗ്, ഡിന്നർ, കലാപരിപാടികൾ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

പ്രസ്തുത പരിപാടിയിലേക്ക് ഷിക്കാഗോയിലും പരിസര പ്രദേശത്തുമുള്ള എല്ലാവരെയും ക്ഷണിക്കുന്നുവെന്നു സംഘാടകർ അറിയിച്ചു. പ്രവേശനം സൗജന്യം.കൂടുതൽ വിവരങ്ങൾക്ക്: ജോഷി വള്ളിക്കളം 312–685– 6749 (പ്രസിഡന്റ്), ഡോ. റോസ് വടകര – 708 662– 0774, ഡോ. സ്വർണ്ണം ചിറമേൽ – 630–244–2068, ഷൈനി തോമസ് – 847–209–2266 (വിമൻസ് ഫോറം കോർഡിനേറ്റേഴ്സ്), ലീല ജോസഫ് (സെക്രട്ടറി), ഷൈനി ഹരിദാസ് (ട്രഷറർ), ഡോ. സിബിൾ ഫിലിപ്പ് (ജോ. സെക്രട്ടറി), വിവീഷ് ജേക്കബ് (ജോ. ട്രഷറർ) ബോർഡംഗങ്ങളായ ഡോ. സൂസൻ ചാക്കോ, സാറ അനിൽ മറ്റു ബോർഡംഗങ്ങളെയോ ബന്ധപ്പെടാം.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​