• Logo

Allied Publications

Americas
ഫിലഡൽഫിയയിൽ ബിഷപ് തോമസ് തറയിൽ നയിന്ന നോന്പുകാലധ്യാനം വെള്ളിയാഴ്ച
Share
ഫിലഡൽഫിയ: സെന്‍റ് തോമസ് സീറോ മലബാർ ഫൊറോനാപള്ളിയിലെ
വാർഷികധ്യാനം മാർച്ച് 10 വെള്ളിയാഴ്ച വൈകുന്നേരം ഏഴുമണിക്ക് ആരംഭിച്ച് ഞായറാഴ്ച്ച മൂന്നിന് അവസാനിക്കും. ചങ്ങനാശേരി അതിരൂപതാസഹായമെത്രാൻ
മാർ തോമസ് തറയിൽ ആണ് ധ്യാനം നയിക്കുന്നത്. മുതിർന്നവർക്കും, യുവാക്കൾക്കും,
മതബോധനസ്കൂൾ കുട്ടികൾക്കും സമാന്തരമായി വ്യത്യസ്ത ട്രാക്കുകളിലായിട്ടാണ്
ധ്യാനം ക്രമീകരിച്ചിരിക്കുന്നത്.

മുതിർന്നവർക്ക് മലയാളത്തിലുള്ള മൂന്ദിനുവസത്തെ ധ്യാനം മാർ തോമസ് തറയിൽ
നയിക്കുന്നത്. മാർച്ച് 10 വെള്ളിയാഴ്ച്ച ഏഴുമണിക്ക് ജപമാലയോടും, വി. കുർബാനയോടും കൂടി ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുരിശിന്‍റെ വഴി എന്നിവയാണ് വെള്ളിയാഴ്ച്ചയിലെ പരിപാടികൾ. ഒൻപതു മണിക്ക് സമാപനം. മാർച്ച് 11 ശനിയാഴ്ച്ച രാവിലെ ഒൻപതു മണിക്ക് വിശുദ്ധ കുർബാനയോടുകൂടി രണ്ടാം ദിവസത്തെ ധ്യാനം ആരംഭിക്കും. വചനസന്ദേശം, കുന്പസാരം, ആരാധന എന്നിവയായിരിക്കും ശനിയാഴ്ചത്തെ പ്രാർഥന ശുശ്രൂഷകൾ അഞ്ചുമണിക്ക് ദിവ്യകാ ണ്യ ആരാധനയോടെ അന്നത്തെ ശുശ്രൂഷ അവസാനിക്കും.

മാർച്ച് 12 ഞായറാഴ്ച രാവിലെ എട്ടരയക്കുള്ള വിശുദ്ധ കുർബാനയോടെ മൂന്നാം ദിവസത്തെ
ധ്യാനശുശ്രൂഷകൾ ആരംഭിക്കും. ദിവ്യകാരുണ്യ ആരാധനയെതുടർന്ന് മൂന്നിന് ധ്യാനം
സമാപിക്കും.

സിസിഡി കുട്ടികൾക്കുള്ള ഇംഗ്ലീഷ് ധ്യാനം ശനിയാഴ്ചയും, ഞായറാഴ്ചയും മാത്രമായിരിക്കും നടത്തപ്പെടുക. മിഡിൽസ്കൂൾ, ഹൈസ്കൂൾ കുട്ടികൾക്ക് രൂപതയിലെ യുവജന അപ്പസ്തോലേറ്റ് പ്രതിനിധികളായിരിക്കും ധ്യാനശുശ്രൂഷ നിർവഹിക്കുന്നത്.

എലമെന്‍ററി ഗ്രേഡുകളിലുള്ള കുട്ടികൾക്കായി മതാധ്യാപകർ ക്ലാസുകൾ കൊടുക്കും.
കുട്ടികൾക്ക് ശനിയാഴ്ച രാവിലെ 11 മണിക്ക് ഇംഗ്ലീഷിൽ വിശുദ്ധ കുർബാന ഉണ്ടായിരിക്കും. ധ്യാനത്തിൽ പങ്കെടുക്കുന്നവർക്ക് രണ്ടുദിവസവും ലഘുഭക്ഷണം ക്രമീകരിച്ചിട്ടുണ്ട്.
വാർഷികധ്യാനത്തിൽ പങ്കെടുത്ത് നോന്പുകാലം ആത്മീയ ചൈതന്യത്തിൽ വളരാൻ എല്ലാ
വിശ്വാസികളെയും ഇടവക വികാരി റവ. ഫാ. കുര്യാക്കോസ് ക്ഷണിക്കുന്നു.

ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ അ​നു​ശോ​ച​നം അ​റി​യി​ച്ച് ഇ​ന്‍റർനാ​ഷ​ണ​ൽ പ്ര​യ​ർ ലൈ​ൻ.
ഹൂ​സ്റ്റ​ൺ : ഒ​ഡി​ഷ​യി​ലെ ട്രെ​യി​ൻ അ​പ​ക​ട​ത്തി​ൽ 288 പേ​രു​ടെ മ​ര​ണ​ത്തി​നിടയാക്കിയ ദു​ര​ന്ത​ത്തി​ൽ അ​തി​യാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ക​യും അതോടൊപ
ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി​യി​ൽ വി​ജ​യ് യേ​ശു​ദാ​സ് – ര​ഞ്ജി​നി ജോസ്.
ഷി​ക്കാ​ഗോ ∙ ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ പ്ര​ശ​സ്ത ഗാ​യ​ക​രാ​യി വി​ജ​യ് യേ​ശു​ദാ​സും ര​ഞ്ജി​നി ജോ​സി​
സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ദ്രൗ​പ​ദി മു​ർ​മു.
പാ​രാ​മാ​റി​ബൊ: തെ​ക്ക​ന​മേ​രി​ക്ക​ൻ ചെ​റു​രാ​ജ്യ​മാ​യ സു​രി​നാ​മി​ന്‍റെ പ​ര​മോ​ന്ന​ത സി​വി​ലി​യ​ൻ ബ​ഹു​മ​തി ഏ​റ്റു​വാ​ങ്ങി ഇ​ന്ത്യ​ൻ രാ​ഷ്‌​ട്ര​പ​തി
ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​ർ ക്രി​സ് ക്രി​സ്റ്റി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്നു.
വാ​ഷിം​ഗ്ട​ണ്‍: യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച് ന്യൂ​ജേ​ഴ്‌​സി മു​ൻ ഗ​വ​ർ​ണ​റും റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​
എയർ ഇന്ത്യ വിമാനം റഷ്യയിൽ ഇറക്കിയതിൽ പ്രതികരണവുമായി യുഎസ്.
ന്യൂ​ഡ​ൽ​ഹി: ഡ​ല്‍​ഹി​യി​ല്‍ നി​ന്ന് സാ​ന്‍​ഫ്രാ​ന്‍​സി​സ്കോ​യി​ലേ​ക്ക് പു​റ​പ്പെ​ട്ട എ​യ​ര്‍ ഇ​ന്ത്യ വി​മാ​നം റ​ഷ്യ​യി​ൽ അ​ടി​യ​ന്ത​ര​മാ​യി ഇ​റ​ക്കി​